കൊപ്പം: പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധപരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി ചുണ്ടമ്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കുന്നകരാട്ടെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ നിർവഹിച്ചു ജില്ലയിലെ 50 ഹയർ സെക്കന്ററി സ്കൂളിലാണ്ഈ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഇരുപത് ലക്ഷം രൂപയാണ് ഈ പദ്ധതിക്കായിമാറ്റിവച്ചിരിക്കുന്നത്.
തിരൂർക്കാട് വെച്ച് നടന്ന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് (19 വയസ്സ്) മരണപെട്ടു.തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് ആണ് അപകടം നടന്നത്. ഇന്നലെ നടന്ന കോളേജ് ഇലക്ഷനിൽ തിരൂർക്കാട് നസ്ര കോളേജിൽ നിന്നും മത്സരിച്ച്വിജയിച്ചിരുന്നു.
മാറഞ്ചേരി പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്
എടപ്പാള്‍ : മാറഞ്ചേരി പുറങ്ങിലെ പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്നടത്തി. നിരോധിത സംഘടനയ പോപ്പുലർ ഫ്രണ്ടിൻ്റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്നഅസ്ലമിൻ്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.വീട്ടിൽ നിന്നും ഏതാനും രേഖകൾപിടിച്ചെടുത്തതായാണ് വിവരം. അസ്ലമിൻ്റെ പുറങ്ങിലെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസ് ഓഫീസിലും ഒരേ സമയമാണ് റെയ്ഡ്നടന്നത്.പുലർച്ച 5 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകുന്നേരം മൂന്നര വരെ നീണ്ടു. സംഘം എത്തുന്നസമയത്ത് സുബ്ഹ് നമസ്ക്കാരത്തിനായി പോയതിനാൽ അസ്ലം വീട്ടിലുണ്ടായിരുന്നില്ല. പിന്നീട്വീട്ടിലെത്തിയ അസ്ലമിൽ നിന്ന് കാര്യങ്ങൾ സംഘം ചോദിച്ചറിഞ്ഞു.മാസങ്ങൾക്ക് മുമ്പ് പോപ്പുലർഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡൻ്റിൻ്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്നടത്തിയതിന് പിന്നാലെയാണ് അസ്ലമിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തിയത്. റെയ്ഡിൽമൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക്ക് എന്നീ രേഖകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഹൈദരാബാദിൽ നിന്നുള്ള ആറ് എൻ.ഐ.എ സംഘവും, 30 ല്‍പ്പരം പോലീസുകാരും, എട്ട് റവന്യൂഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.
വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം
വളാഞ്ചേരി : സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ പഴയ സർക്കിൾ ഓഫീസിന് സമീപം വെച്ചുണ്ടായ അപകടത്തിൽ കാവുംപുറം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യംകാവുംപുറം ഉണ്ണിയേങ്ങൽ വീട്ടിൽ യൂസഫ് സൈനബ ദമ്പതികളുടെ മകൾ ജുമൈല (23) യാണ് മരണപ്പെട്ടത്. വളാഞ്ചേരിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് മോട്ടോർസൈക്കിൾ പോകുമ്പോൾ തൊട്ട് മുൻപിൽ ഉണ്ടായിരുന്ന കാറിൽ…
ഉപജില്ലാകായികമേള;എൽ.പി.മിനി ഓവറോൾ ഒന്നാം സ്ഥാനം വട്ടംകുളംസി.പി.എൻ.യു.പി.സ്കൂളിന്
എടപ്പാൾ: കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽവട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ചാമ്പ്യന്മാരായി.എടപ്പാൾ ഉപജില്ലയിലെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്,സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽഎൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവും, എൽ.പി. കിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവും, യു.പി. കിഡ്ഡീസ് ഓവറോൾ രണ്ടാംസ്ഥാനവും വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ സ്വന്തമാക്കിയത്. എൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവും, എൽ.പി. കിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവും, യു.പി. കിഡ്ഡീസ് ഓവറോൾ രണ്ടാംസ്ഥാനവും നേടി വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ടീം
ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് വെറും ആറര മണിക്കൂര്‍; വന്ദേഭാരത് വരുന്നു
ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് വെറും ആറര മണിക്കൂര്‍; വന്ദേഭാരത് വരുന്നു...* ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബെംഗളൂരു-മൈസൂരുവന്ദേഭാരത് എക്സ്പ്രസ് ഈ നവംബർ 11ന് ട്രാക്കിലിറങ്ങും. ഇതോടെ ചെന്നൈയില്‍ നിന്ന്മൈസൂരിലേക്ക് വെറും ആറര മണിക്കൂറിനുള്ളില്‍ എത്താം. ഇന്ത്യയിൽ നിലവില്‍ സർവീസ്നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണിത്. എക്സിക്യൂട്ടിവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതില്‍ ഉണ്ടാവുക. ഇവയില്‍എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളുമുണ്ടാകും.
ആലംകോട് സ്വദേശി നാസർ മുഖ്യമന്ത്രിയിൽ നിന്ന് കേരളപോലീസ് മെഡൽ സ്വീകരിച്ചു
ചങ്ങരംകുളം: കേരള പോലീസിന്റെ കാക്കിയണിഞ്ഞ് 11 വർഷം പൂർത്തിയാക്കുന്ന ചങ്ങരംകുളംആലംകോട് സ്വദേശിയായ നാസർ മുഖ്യമന്ത്രിയിൽ നിന്ന് പോലീസ് മെഡൽഏറ്റുവാങ്ങി.വളാഞ്ചേരിയിലും പിന്നീട് പെരുമ്പടപ്പിലുമായി 10 വർഷത്തോളം സേവനം ചെയ്ത്പൊന്നാനി സ്റ്റേഷനിൽ എത്തിയ നാസർ പ്രദേശത്തെ നിരവധി കേസന്വേഷണങ്ങളിൽ മുഖ്യപങ്കാളിയായിട്ടുണ്ട്.ആലംകോട് അട്ടേക്കുന്ന് സ്വദേശിയായ കോട്ടേല വളപ്പിൽ ആലി കദീജദമ്പതികളുടെ മകനാണ് നാസർ.
സുരക്ഷ മിറർ സ്ഥാപിച്ചു
ചങ്ങരംകുളം: കാളാച്ചാൽ കൊടക്കാട്ടുകുന്ന് കെകെ ബോയ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് കൊടക്കാട്ടുകുന്ന് പ്രദേശത്തെ അപകടകരമായ വളവുകളിൽ സുരക്ഷ മിററും സ്ഥാപിച്ചു. ചങ്ങരംകുളം എ എസ് ഐ സജീവ് ഉദ്ഘാടനം ചെയ്തു. സി പി ഒ രാജേഷ് ബോധവൽക്കരണം ക്ലാസ്നയിച്ചു. വാർഡ് മെമ്പർ പി കെ അഷ്‌റഫ്, കാരുണ്യം പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറി പി കെഅബ്‌ദുള്ള കുട്ടി, റിട്ട പ്രിൻസിപ്പൽ ഹുസൈൻ പള്ളത്ത്, ക്ലബ് പ്രസിഡന്റ് അബ്ദുൽ അസീസ്, ഷമീർ, അബ്‌ദുളകുട്ടി എന്നിവർ സംസാരിച്ചു.
*പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം; അഞ്ചുപേർക്ക് പരിക്ക്.
പൊന്നാനി: പൊന്നാനി കടലിൽ മത്സ്യബന്ധനത്തിടെ പൊന്നാനി സ്വദേശി ബിനിയാം എന്നയാളുടെഉടമസ്ഥതയിലുള്ള ബാക്കിയ എന്ന ബോട്ടിലെ വലയുടെ റോപ്പ് മുനമ്പം സ്വദേശിയുടെ സെൻ്റ്ആറ്റണി എന്ന ബോട്ടിൽ കുടുങ്ങി ബാക്കിയ ബോട്ടിലെ ഇരുമ്പ് പൈപ്പ് മുറിഞ്ഞ് തൊഴിലാളികളുടെശരീരത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കുപറ്റിയ ബാക്കിയ ബോട്ടുടമ പൊന്നാനി സ്വദേശി ബിനിയാം (31), വെസ്റ്റ്ബംഗാൾ സ്വദേശികളായ പ്രസാദ് (35), ഷാജഹാൻ (35), ബൽറാം (35), സെഫുവാൻ (32), എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെല്ലിശ്ശേരി എ യു പി എസ് ചാമ്പ്യന്മാരായി
എടപ്പാൾ: കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽ യുപി വിഭാഗത്തിൽ നെല്ലിശ്ശേരി എയുപി സ്കൂൾ ചാമ്പ്യന്മാരായി. എടപ്പാൾ ഉപജില്ലയിലെ മുഴുവൻഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്, സ്കൂളുകൾ പങ്കെടുത്തമത്സരത്തിൽ യുപി വിഭാഗത്തിലാണ് നെല്ലിശ്ശേരി യുപി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കിയത്.










