*പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ കൊണ്ട് വന്ന തപാൽ ഉരുപ്പടിയിൽ പാമ്പ്*

കണ്ണൂർ: പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്. ഇന്നലെ രാവിലെ പയ്യന്നൂർപോസ്റ്റ് ഓഫിസിൽ തപാൽ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്. ബാഗുകൾ പൊട്ടിച്ച് ഉരുപ്പടികൾ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേൽവിലാസമില്ലാതെ പാമ്പുംമേശപ്പുറത്ത് വീണത്. കണ്ണൂർ ആർഎംഎസിൽ പോസ്റ്റൽ അധികൃതർ വിവരം നൽകി. പാമ്പ് ബാഗിൽവന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു.

മുതിര്‍ന്ന തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെസ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 80 വയസ്സായിരുന്നു. നടന്‍ മഹേഷ് ബാബു മകനാണ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ഘട്ടമേനനിശിവരാമ കൃഷ്ണ മൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. 350 ഓളം സിനിമകളില്‍ അദ്ദേഹംഅഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയ്ക്കപ്പുറം സംവിധാനത്തിലും നിര്‍മാണത്തിലും കഴിവുതെളിയിച്ചവ്യക്തിയായിരുന്നു കൃഷ്ണ. 2009ല്‍ പത്മഭൂഷനും ലഭിച്ചു. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ജയ് ഗല്ലയുടെ ഭാര്യാ പിതാവ് കൂടിയാണ് കൃഷ്ണ. 1980ല്‍ അദ്ദേഹംകോണ്‍ഗ്രസില്‍ ചേര്‍ന്ന് എംപിയായെങ്കിലും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണശേഷംരാഷ്ട്രീയം ഉപേക്ഷിച്ചു. കൃഷ്ണയുടെ ജീവിത പങ്കാളി ഇന്ദിരാദേവി കഴിഞ്ഞ സെപ്തംബറിലാണ്മരിച്ചത്.

ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

എടപ്പാൾ: ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേർസൺഅവാർഡ് ജേതാവ് കാസ്ക് മീഡിയ റിപ്പോർട്ടർ ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർനിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് വേണ്ടി ഡി.സി.സി അംഗം കെ.വി നാരായണൻ ആദരിച്ചു. പ്രസിഡണ്ട് ഷെഫീഖ് കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു ഇ.പി രാജീവ്, ടി.പി ശ്രീജിത്ത്, വൈശാഖ്തൃപ്രങ്ങോട്, ദുൽ ഖിഫിൽ, ആബിദ് തറയിൽ, രതീഷ് ഉദിനിക്കര, വിപിൻ ദാസ് കണ്ടനകം, പ്രണവ്എന്നിവർ സംസാരിച്ചു. 

ഒന്നര വയസുകാരൻ ദ്യുതിക്കിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്

എടപ്പാൾ: കോലൊളമ്പ് സ്വദേശിയായ ഒന്നര വയസുകാരൻ ദ്യുതിക്കിന് റെക്കോർഡ് നേട്ടം. കോലത്തു സ്വദേശിയായ വിഷ്ണു വേണുഗോപാലിന്റെയും അഞ്ജലിയുടെയും മകനായ ദ്യുതിക്.വി36 പക്ഷികൾ, 25 പഴങ്ങൾ, 20 പച്ചക്കറികൾ, 25 പ്രവർത്തന വാക്കുകൾ, 18 പ്രൊഫഷണലുകൾ, 23 മൃഗങ്ങൾ, 19 പൂക്കൾ, 24 വാഹനങ്ങൾ, 10 രൂപങ്ങൾ, പതാകകൾ, 24 രാജ്യങ്ങൾ, 13 നിറങ്ങൾ, 15 സ്വാതന്ത്ര്യ സമര സേനാനികൾ, ശരീരത്തിന്റെ 12 ഭാഗങ്ങൾ, 88 ക്രമരഹിത വസ്തുക്കൾ, A – Z-ൽനിന്നുള്ള അക്ഷരമാലയിലെ അക്ഷരങ്ങൾ 26 എന്നിവ തിരിച്ചറിഞ്ഞതിന് അഭിനന്ദനം അർഹിക്കുന്നറെക്കോർഡ് കരസ്തമാക്കിയത്. നേട്ടം കൈവരിച്ചതോടെ നാട്ടുകാരിൽ നിന്ന് അഭിനന്ദനപ്രവാഹമാണ് ഈ മിടുക്കനെ തേടിയെത്തുന്നത്. 

ഉപജില്ലാ സംസകൃതോത്സവം വിജയചരിത്രം രചിച്ച് വട്ടംകുളം CPNUP സ്കൂൾ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ യു പി വിഭാഗം സംസ്കൃതോത്സവത്തിൽ വിജയചരിത്രം രചിച്ച് വട്ടംകുളംസി പി എൻ യു പി സ്കൂൾ കഴിഞ്ഞ 40 വർഷമായി യു പി വിഭാഗം സംസ്കൃതോത്സവത്തിൽഓവറോൾ. ഒന്നാം സ്ഥാനം നിലനിർത്തി വിജയക്കുതിപ്പ് തുടരുന്നു ഈ വർഷം മത്സരിച്ച 18 ഇനങ്ങളിൽ 17 എണ്ണത്തിലും A ഗ്രേഡ് നേടി ആകെ തൊണ്ണൂറിൽ 88 പോയിൻ്റ് നേടി വിജയംഉറപ്പിച്ചു കുട്ടികളുടെ മികവാർന്ന കഴിവും' സംസ്കൃതാധ്യാപിക കാഞ്ചന ടീച്ചറുടെ നേതൃത്വത്തിൽചിട്ടയായ പരിശീലനവും നൽകിയാണ് തുടർ വിജയം നേടാൻ കഴിഞ്ഞത് മുൻ കാലസംസ്കൃതാധ്യാപകൻ പി എൻ ഭവത്രാതൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച ജൈത്രയാത്രഇന്നും തുടരുന്നു വിജയം നേടിയ കുട്ടികളെ സ്കൂളിൽ ഉപഹാരം നൽകി അനുമോദിച്ചു. പിടിഎപ്രസിഡൻ്റ് എം എ നവാബ് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് സി ലളിത അധ്യക്ഷത വഹിച്ചുകാഞ്ചന ടീച്ചർ ഉപഹാരം നൽകി സജി സി.നാരായണൻ കെ എം. ഗീത വി കെ മുഹന്മദാലി ശ്രീദൻകെ എൻ ഹരിശങ്കർ നസീമാബി കെ വി. സിൽജിജോസ് ഷാലി കെ.അബൂബക്കർ ഷനി ബ കെ വി. സൈനുദ്ദീൻ സി കെ മണികണ്ഠൻ.രമ്യ സുരേഷ് ഇ പി എന്നിവർ പ്രസംഗിച്ചു 

ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

എടപ്പാൾ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വട്ടംകുളത്ത് ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മസംഘടിപ്പിച്ചു.  സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി മെമ്പർ പി.ജോതിഭാസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ, സി.രാമകൃഷ്ണൻ, എം.ബി ഫൈസൽ, എം.മുസ്തഫ, എ.സിദ്ധിക്ക്, പി.വി കൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി  പ്രഭാകരൻ നടുവട്ടംതുടങ്ങിയവർ സംസാരിച്ചു. 

*കാണി–മാർസ് ചലച്ചിത്രോൽസവത്തിന് മാർസ് സിനിമാസിൽ തുടക്കമായി*

ചങ്ങരംകുളം: കാണിഫിലിം സൊസൈറ്റിയും മാർസ് സിനിമാസും ചേർന്ന് സംഘടിപ്പിക്കുന്ന കാണി-മാർസ് ചലച്ചിത്രോൽസവത്തിന്  മാർസ് സിനിമാസിൽ തുടക്കമായി.പി ചിത്രൻ നമ്പൂതിരിപ്പാട്ചലചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.വി മോഹനകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽഎം നാരായണൻ നമ്പൂതിരി  അധ്യക്ഷ വഹിച്ചു.ആലംകോട് ലീലാകൃഷ്ണൻ,യുവ സംവിധായകൻതാമർ,മിസിരിയ സൈഫുദ്ധീൻ ആശംസകൾ നേർന്ന് സംസാരിച്ചു.ജബ്ബാർ ആലംകോട് ചടങ്ങിന്നന്ദി പറഞ്ഞു.മലയാള സിനിമ, ഇന്ത്യൻസിനിമ, ലോകസിനിമ വിഭാഗങ്ങളിലായി 12 സിനിമകൾമൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കും. അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടി ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു.12ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഓപ്പൺ ഫോറത്തിൽസംവിധായകൻ ഷിനോസ് റഹ് മാൻ, നിരൂപകൻ എം.സി.രാജനാരായണൻ എന്നിവരും 13ന്വൈകിയിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അഭിനേതാക്കളായ അനുമോൾ,ലുക്മാൻഎന്നിവരും പങ്കെടുക്കും. 

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തകുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവിതരണവുംനടത്തി*

ചെമ്മലശ്ശേരി : കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ _'ശലഭങ്ങൾ_ _2022-23'_ബഡ്‌സ് സ്പെഷ്യൽസ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവുംനടത്തി.ചെമ്മലശ്ശേരി  ബഡ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി. ദിവ്യ ടീച്ചർ സ്വാഗതം ചെയ്തു. പി ടി എപ്രസി. ശ്രീ. സി ശശികുമാറിന്റെ അധ്യക്ഷതയിൽ  പുലാമന്തോൾ ഗ്രാമപഞ്ചായത് പ്രസി. ശ്രീമതി. പിസൗമ്യ സമ്മാന വിതരണോൽഘാടനം നിർവഹിച്ചു. കുറഞ്ഞ കാലയളവിൽ തന്നെകലോത്സവവേദികളിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ പ്രസന്നത കുട്ടികളിലും രക്ഷിതാക്കളുംകാണാനായി...  കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചുകൊണ്ട് പുലാമന്തോൾഗ്രാമപഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ടി. സാവിത്രി,  ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.  മുസ്തഫ ചെമ്മല, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. നസീറ  കുരുവമ്പലം, വാർഡ് മെമ്പർ എൻ. പി. റാബിയ എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.  സന്തോഷസൂചകമായി മധുരവിതരണവും നടത്തി.

ബിജെപി ലഹരിക്കെതിരെ ചങ്ങരംകുളത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ: യുവതലമുറയിൽ ഭയാനകമായ തരത്തിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗംവർധിക്കുകയും ഇത് സമൂഹത്തിന്റെ സ്വൈര ജീവിതമാണ് ഇല്ലാതാക്കുന്നതെന്നും ഇതിൽ സർക്കാരുംനിയമപാലകരും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചങ്ങരംകുളംഹൈവേ ജംഗ്ഷനിൽ നടത്തിയ ജനജാഗ്രത സദസ്സിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ്പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണംനടത്തി.ടി.ഗോപാലകൃഷ്ണൻ, ജനാർദ്ദനൻ പട്ടേരി, കെ.പി രവീന്ദ്രൻ എടപ്പാൾ, ശ്രീനി വാരനാട്, കെ.അനീഷ്, സുധാകരൻ നന്നംമുക്ക്, കെ.കുഞ്ഞുണ്ണി, കൃഷ്ണൻ പാവിട്ടപ്പുറം, എം.വിനയകുമാർ, ഉണ്ണികൃഷ്ണൻ ആലങ്കോട്, മണികണ്ഠൻ പന്താവൂർ, സബിത വിനയകുമാർ എന്നിവർ സംസാരിച്ചു.

വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും അനുമോദിച്ചു

എടപ്പാൾ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ ബഡ്‌സ്, ബി.ആർ.സിവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ശലഭങ്ങൾ 2022” കലോത്സവത്തിൽ  മൂന്നാം തവണയുംഓവറോൾ ചാമ്പ്യന്മാരായ വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയുംപൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.