എടപ്പാൾ : നാടിന് അഭിമാനമായ യു.ഡി.എഫ് നേതാക്കളെ മുസ്ലിം ലീഗ് ആദരിച്ചു. അങ്ങാടി പഴയമാർക്കറ്റ് തലമുണ്ട റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കാൻ ലക്ഷങ്ങൾ വിലയുള്ള സ്വന്തം സ്ഥലംവിട്ട് നൽകി നാടിന് മാതൃകയായ യു.ഡി.എഫ് നേതാക്കളെ ആദരിച്ചു.
ചെമ്പയിൽ അലി, അഷ്റഫ് കാളമ്പ്ര, ചെമ്പയി അബ്ദുറഹ്മാൻ എന്നിവരാണ് റോഡ് വീതി കൂട്ടാൻസ്വന്തം സ്ഥലം വിട്ട് നൽകാൻ പഞ്ചായത്തിനെ സന്നദ്ധത അറിയിച്ചത്. ഇതോടെ മറ്റുചിലവുകൾക്കായി സമീപവാസികളുടെ സഹായവുമെത്തി. ലക്ഷങ്ങൾ വിലയുള്ള സ്ഥലം വിട്ട് നൽകിനാടിന് അഭിമാനമായ നേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. ശോചനീയാവസ്ഥയിൽകിടന്നിരുന്ന ഇവിടുത്തെ റോഡ് ഭൂരിഭാഗവും കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഗതാഗതയോഗ്യമാക്കിയത്. ചടങ്ങിൽ കെ.വി ബാവ അദ്ധ്യക്ഷനായി. വി.കെ.എ മജീദ്, മുഹമ്മദ് കുട്ടിഎടപ്പാൾ, ഇസ്മാഇൽ, കാളബ്ര കുഞ്ഞി ബാവ, ഇബ്രാഹിം കെ.കെ, കെ.വി റഷീദ് എന്നിവർസംസാരിച്ചു.
വീതി കൂട്ടിയ റോഡിന്റെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർനിർവ്വഹിച്ചു. വാർഡ് മെമ്പർ മുനീറ അദ്ധ്യക്ഷത വഹിച്ചു.










