കറവ പശുക്കൾക്ക് കാലി തീറ്റ വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. 

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ യുടെ 2023 - 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിനടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലി തീറ്റ വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. പരിപാടിനഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺറംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അപേക്ഷ നൽകി ഗുണഭോക്ത്യ വിഹിതം അടവാക്കിയ 94 പേർക്കാണ് രണ്ടാം ഘട്ടത്തിൽ കാലിതീറ്റ ലഭിക്കുന്നത്.50% സബ്സിഡി നിരക്കിൽ 843975 രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എംറിയാസ് സ്വാഗതം പറഞ്ഞു.നഗരസഭ കൗൺസിലർമാരായ എൻ.നൂർജഹാൻ,ഹസീനവട്ടോളി,സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണി കൃഷ്ണൻ,നൗഷാദ് നാലകത്ത്, പി.പി. ശൈലജ, റസീന മാലിക്ക് തുടങ്ങിയവർ സംസാരിച്ചു.

ലണ്ടനിൽ നിന്നും കരമാർഗം കരേക്കാട് എത്തിയ അഞ്ചംഗ യാത്രാസംഘത്തിന് വരവേൽപ് നൽകി

വളാഞ്ചേരി : 57 ദിവസങ്ങൾ കൊണ്ട് 13 രാജ്യങ്ങൾ പിന്നിട്ട് , 28,000 കിലോമീറ്റർ കരമാർഗം യാത്രചെയ്ത് ലണ്ടനിൽനിന്ന് കരേക്കാട് എത്തിയ 5 അംഗ സംഘത്തിന് നാട്ടുകാരുടെയുംസുഹൃത്തുക്കളുടെയും വരവേൽപ്. കരേക്കാട് വടക്കേപീടിയേക്കൽ മുസ്തഫയുടെ നേതൃത്വത്തിൽകൂട്ടുകാരായ മൊയ്തീൻ കോട്ടയ്ക്കൽ, ഷാഫി കുറ്റിപ്പാല, സുബൈർ കാടാമ്പുഴ, ഹുസൈൻ കുറ്റിപ്പാലഎന്നിവർ ലണ്ടനിൽ നിന്നും കാറിലായിരുന്നു യാത്ര. കരേക്കാട് വികാസ്, കാസ്കോ ക്ലബ്ബുകളും മറ്റുസംഘടനകളും നാട്ടുകാരും മുക്കിലപ്പീടിക വോസ് അക്കാദമി മൈതാനിയിലാണ് സ്വീകരണംഒരുക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു. വി.ടി.മുഹമ്മദ് റഫീഖ്, ഉമറലി കരേക്കാട്, പി.എം.മുഹമ്മദ്, .പി.അലി അക്ബർ, വി.പി.ഉസ്മാൻ, ഡോ.മുഹമ്മദ് ഷരീഫ്, വി.പി.അബ്ദുൽ സലാം, വിനു കല്ലായിൽ, അസീസ് കോടിയിൽ, തുടങ്ങിയവർ പങ്കെടുത്തു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാർഡുകൾവിതരണം ചെയ്തു

തിരൂർ: മത്സ്യത്തൊഴിലാളികളുടെയും മേഖലയിലെ അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ളമത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡിന്റെമലപ്പുറം ജില്ലാ തല ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. 2022-23 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾതലങ്ങളിൽ ഉന്നത വിജയം നേടിയതും കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും, സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതുമായ 174 വിദ്യാർത്ഥികൾക്കാണ് 7.74 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, ഉപഹാരവും നൽകിയത്. കൂട്ടായി എസ്.എച്ച്.എം യു.പിസ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻഅധ്യക്ഷനായി.  മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്സൽ, തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.പി. ഫൗസിയ നാസർ, കെ.പി. സലീന, മംഗലംഗ്രാമപഞ്ചായത്ത് മെമ്പർ റംല, മറ്റ് ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർസംസാരിച്ചു. മത്സ്യബോർഡ് കമ്മീഷണർ സജി. എം. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ കലക്ടർക്ക് ആദ്യ നിവേദനം;26 കുടിലുകളുടെ ദുരിതം അറിയിച്ച് ഡിവിഷൻ മെമ്പർ എ കെസുബൈർ

പൊന്നാനി: പുതിയ കലക്ടർ വി ആർ വിനോദിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർഎകെ സുബൈർ ആദ്യ നിവേദനം സമർപ്പിച്ചു. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെഅയിരൂർ പതിനാലാം വാർഡിൽ ഓല കൊണ്ടുള്ള 26 കുടുബങ്ങളുടെ ദുരിത ജീവിതത്തിന് പരിഹാരംകാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.26 കുടുംബങ്ങളിലായി 115 പേർ താമസിക്കുന്ന42 സെന്റ് സ്ഥലം 2018 ൽ ഉണ്ടായ മഹാ പ്രളയത്തിനുശേഷം അന്നത്തെ സ്പീക്കർ പിശ്രീരാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം വി കെ കുഞ്ഞുമോൻ ഹാജി സിപി മമ്മികുട്ടി മാസ്റ്റർഉൾപ്പെടെയുള്ള പൊതു പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് സൗജന്യമായി ഗവർണറുടെ പേരിൽകോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും താമസിക്കാൻ സൗകര്യപ്രദമായ രൂപത്തിൽ ഫ്ലാറ്റ്നിർമിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തുകൊടുക്കുകയായിരുന്നു.പ്രായമുള്ളവരും കുട്ടികളും ഉൾപ്പെടെ ദുരിതപൂർണമായ ജീവിതം നയിക്കുന്ന26 വീടുകളിലെ 115 പേരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഡിവിഷൻമെമ്പർ എ കെ സുബൈർ പുതുതായി ചാർജെടുത്ത കലക്ടർ വി ആർ വിനോദിന് വിഷയത്തിൽഇടപെട്ട് ദുരിതത്തിന് പരിഹാരം കാണും എന്ന പ്രതീക്ഷയിൽ ആദ്യ നിവേദനം സമർപ്പിച്ചത്.നടവഴിപോലും ഇല്ലാതിരുന്ന കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർക്ക് അനുവദിച്ച ഫണ്ട്ഉപയോഗിച്ച് 6 മീറ്റർ വീതിയോടുകൂടി പുതിയ റോഡ് നിർമിച്ചിട്ടുണ്ട്.

65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് കിരീടം ചൂടി

കുന്നംകുളം: ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാട് വീണ്ടും കിരീടം ചൂടി. കൗമാര കുതിപ്പിന്റെകരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് 266 പോയിന്റ് നേടിഒന്നാം സ്ഥാനം നേടി ആധിപത്യം ഉറപ്പിച്ചു. 28 സ്വർണ്ണവും 27വെള്ളിയും 12 വെങ്കലവുമാണ്പാലക്കാട് കൊയ്തെടുത്തത്. പാലക്കാട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്.  168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 13 സ്വർണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് ജില്ല 95 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പത്ത് സ്വർണ്ണവുംഏഴ് വെളളിയും 12 വെങ്കലവും നേടി. 88 പോയിന്റോടെ എറണാകുളം നാലാം സ്ഥാനവും 59 പോയിന്റോടെ തിരുവനന്തപുരം അഞ്ചാം സ്ഥാനവും നേടി. ആതിഥേയരായ തൃശ്ശൂർ 25 പോയിന്റ്നേടി ഒമ്പതാം സ്ഥാനത്താണ്. മലപ്പുറം ജില്ലയിലെ ഐഡിയൽ ഇ എച്ച് എസ് എസ് കടക്കശ്ശേരി 57 പോയിന്റ് നേടി സ്കൂൾതലത്തിൽ ഒന്നാമതായി. 46 പോയിന്റ് നേടിയ എറണാകുളം കോതമംഗലം മാർബേസിൽ എച്ച് എസ്എസ് രണ്ടാം സ്ഥാനവും 43 പോയിന്റുമായി പാലക്കാട്  ജില്ലയിലെ കെ എച്ച് എസ് കുമരംപുത്തൂർമൂന്നാം സ്ഥാനവും നേടി. മത്സരങ്ങളിൽ  ഒന്നാം സ്ഥാനം ലഭിച്ച കായിക താരങ്ങൾക്ക് 2000 രൂപയും, രണ്ടാം സ്ഥാനംലഭിച്ചവർക്ക് 1500 രൂപയും, മൂന്നാം സ്ഥാന കാർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകി.    മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച ജില്ലകൾക്ക് യഥാക്രമം 2,20,000 രൂപയും1,65,000 രൂപയും 1,10,000 രൂപയും സമ്മാനതുക നൽകി. ഓരോ വിഭാഗത്തിലും വ്യക്തിഗതചാമ്പ്യൻമാരായ കുട്ടികൾക്ക് 4 ഗ്രാം സ്വർണ്ണപതക്കവും സമ്മാനമായി നൽകി. കൂടാതെ സംസ്ഥാനറെക്കോഡ് സ്ഥാപിച്ച കായികതാരങ്ങൾക്ക് 4000 രൂപ വീതവും സമ്മാന തുക നൽകി. ബെസ്റ്റ്സ്‌കൂൾ, ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി അമ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായിനൽകി.

വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്

മാറഞ്ചേരി: പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് പെരുമ്പടപ്പ് സ്‌പെക്ട്രം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവന്റെ സഹകരണത്തോടുകൂടിയാണ് കൃഷിയിറക്കിയത്. മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുപ്പത് സെന്റ് സ്ഥലത്ത്ചെരങ്ങ, വെള്ളരി, വെണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം, വഴുതനങ്ങ തുടങ്ങിയവയാണ് കൃഷി…

കേരള പ്രവാസി സംഘം 2023 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് വളാഞ്ചേരി ഏരിയയിൽതുടക്കമായി

ഏരിയാതല മെമ്പർഷിപ്പ് ദിനാചരണം വളാഞ്ചേരി കാവുംപുറത്ത് പ്രമുഖ പ്രവാസി വ്യവസായിപാറക്കൽ ഹസ്സന് മെമ്പർഷിപ്പ് നൽകികൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗംഉസ്മാൻ പൂളക്കോട്ട് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ പ്രീതി,ഏരിയ പ്രസിഡണ്ട്  ടി പി അബ്ദുൾ ഗഫൂർ, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസമാണിയങ്കാട്, കുഞ്ഞിവാപ്പു മണ്ണേത്ത്,  ടി പി ഇക്ക്ബാൽ, ടി പി എം സൈനുദ്ദീൻ, സുലൈഖ പാറമ്മൽ, കോട്ടീരി സദാനന്ദൻ, വി പി ഹബീബ്എന്നിവർ സംസാരിച്ചു. ഏരിയയിലെ 9 കമ്മിറ്റികളിൽ നിന്നായി പതിനയ്യായിരം പ്രവാസികളെ അംഗങ്ങളാക്കാൻതീരുമാനിച്ചു.

വിളംബര ജാഥയോടെ കേരളോത്സവത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.

വളാഞ്ചേരി നഗരസഭ 2023 കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  വിളംബര ജാഥവർണ്ണാഭമായി. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെവിവിധ ക്ലബ്ബുകളുടെ നേത്യത്വത്തിൽ കോൽകളി, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികളും, വാദ്യോപകരണങ്ങളും  ജാഥക്ക് മിഴിവേകി. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ തരംപ്ലോട്ടുകൾ എന്നിവ വിളംബര ജാഥ വൈവിധ്യമാക്കി .നഗരസഭ വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ് ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി,, ബദരിയ ടീച്ചർ, ആബിദ മൻസൂർ, ഷാഹിന റസാഖ്, ശൈലജ കെ വി, തസ്ലീമ നദീർ, എൻ.നൂർജഹാൻ, സുബിതരാജൻ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,നൗഷദ് നാലകത്ത്,സാജിത ടീച്ചർ,റസീനമാലിക്ക്,പി.പി ശൈലജ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,വൈസ് ചെയർപേഴ്സൺ അഷിത,കൺവീനർമാരായ സുനിത,സത്യഭാമ,സജിനി,ഖൈറുന്നീസ തുടങ്ങിയവർപങ്കെടുത്തു .