*സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാൻ.*

നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് ഉല്ലാസയാത്രയാണോ? പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികള്‍ക്കും പരിഹാരം കാണുന്നില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്‌ട്രേറ്റിലോ മറ്റിടങ്ങളിലോസ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിച്ച്‌ അവിടെവച്ചുതന്നെ പരിഹാരം കാണുകയായിരുന്നെങ്കില്‍ അതായിരുന്നുയാത്രയുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.  സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നും ഗവര്‍ണര്‍ആരോപിച്ചു. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. വര്‍ഷങ്ങളോളം സേവനംചെയ്തവര്‍ക്ക് പെൻഷൻ നല്കാൻ പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവര്‍ഷം ജോലിചെയ്തവര്‍ക്ക് പെൻഷൻ നല്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി ; എൽ ഡി എഫ് പിന്തുണച്ച വിമത സ്ഥാനാർഥിമുഹ്സിന പൂവൻ മഠത്തിലാണ് പുതിയ ചെയർ പേഴ്സൺ .

കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി ഭരണം ലീഗിനു നഷ്ടമായി.എൽഡിഎഫ് പിന്തുണച്ച ലീഗ് വിമതസ്ഥാനാർത്ഥി മുഹ്സിന പൂവൻമഠത്തിലാണ് പുതിയ ചെയർപേഴ്സൺ. മുസ്ലിം ലീഗിനുള്ളിലെ വിഭാഗീയതയെ തുടർന്ന് നേരത്തെ ലീഗിന്റെ ചെയർപേഴ്സണായിരുന്ന ബുഷ്റഷബീർ രാജി വെച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്.13 നെതിരെ 15 വോട്ടുകൾക്കാണ് വിജയം. എതിർ സ്ഥാനാർഥിയായ ഡോ.ഹനീഷയ്ക്ക് 13 വോട്ടുകളാണ് ലഭിച്ചത്.വിഭാഗീയത നിലനിൽക്കുന്നസാഹചര്യത്തിൽ ലീഗിന്റെ ഉള്ളിൽ നിന്നു തന്നെ വിമത വോട്ടുകൾ വന്നു എന്നാണ് നിലവിൽപുറത്തുവരുന്ന വിവരം..

പി .സി. എ. നൂർ ചുമതലയേറ്റു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ഇരിമ്പിളിയം വെണ്ടല്ലൂർ ഡിവിഷനിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പി .സി. എ. നൂർ ചുമതലയേറ്റു. വരണാധികാരികളായ ജില്ലാ സപ്ലൈഓഫീസർ എൽ .മിനി, സീനിയർ സൂപ്രണ്ട് ,ശിവദാസ് പിലാപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന്  ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന സമ്മേളനം യു .ഡി. എഫ്. നിയോജക മണ്ഡലം ചെയർമാർ വി .മധുസൂധനൻ ഉദ്ഘാടനം ചെയ്തു. 

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം

എടപ്പാൾ: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എടപ്പാൾ ജങ്ഷനിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റിയംഗം പിജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി സത്യൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. വി വി കുഞ്ഞുമുഹമ്മദ്, ഇ വി മോഹനൻ, അഡ്വ. എം ബിഫൈസൽ, ഇ രാജഗോപാൽ, എസ് സുജിത്ത് എന്നിവർ സംസാരിച്ചു. സി രാമകൃഷ്ണൻ സ്വാഗതംപറഞ്ഞു.

എം എസ് എഫ് ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

എടപ്പാൾ: എം എസ് എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ്ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കെ ടി യു തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചസാഹചര്യത്തിലാണ് എം എസ് എഫ് മീറ്റ് സംഘടിപ്പിച്ചത്. പരിപാടി എം എസ് എഫ് സംസ്ഥാനജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കുന്നവരെവിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഇത്തരം വ്യാജന്മാരെ കലാലയങ്ങളുടെ പടിക്ക് പുറത്ത്നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തവനൂർ നിയോജക മണ്ഡലം പ്രസിഡന്റ് എ വിനബീൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ കാമ്പസുകളിലെയും വിദ്യാർത്ഥിപ്രതിനിധികൾ ലീഡേഴ്‌സ് മീറ്റിൽ പങ്കാളികളായി. തവനൂർ മണ്ഡലത്തിലെ ആയിരത്തി മുന്നൂറോളംവിദ്യാർഥികൾ പഠിക്കുന്ന ചേന്നര മൗലാന ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക് മാഗസിൻ വിതരണംചെയ്ത മാഗസിൻ എഡിറ്റർ സർഫാസിനെയും നിലവിലെ കോളേജ് യൂണിയനെയും അഭിനന്ദിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി ടി പി ഹൈദരലി, വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ്ജന സെക്രട്ടറി വി വി എം മുസ്തഫ, എം എസ് എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, ജില്ലക്യാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം, എം എസ് എഫ് നിയോജക മണ്ഡലം ജനറൽസെക്രട്ടറി എം റാസിഖ് എന്നിവർ വിദ്യാർത്ഥി പ്രതിനിധികളുമായി സംവദിച്ചു. എം എസ് എഫ്നിയോജക മണ്ഡലം ഭാരവാഹികളായ സൽമാൻ പത്തിൽ,അഫ്‌നാസ് അയിങ്കലം, പഞ്ചായത്ത്ഭാരവാഹികളായ സഫ്‌വാൻ പത്തിൽ ,വി വി മിർഷാദ്,ഷറഫു പത്തിൽ, സവാദ് തുടങ്ങിയവർനേതൃത്വം നൽകി.

ജാതി സെൻസസ് : MLA പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾക്ക്  നിവേദനം നൽകി

കോട്ടക്കൽ : ജാതി സെൻസസ് നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽനിയോജകമണ്ഡലം MLA ഫ്രോഫ ആബിദ് ഹുസൈൻ തങ്ങൾക്ക് SDPl കോട്ടക്കൽ മണ്ഡലംനേതാക്കൾ നിവേദനം നൽകി. 2011-ൽ സെൻസസ് കഴിഞ്ഞതിനു ശേഷം 2022- ൽ നടത്തേണ്ട  സെൻസസ് യഥാസമയം നടത്തുവാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല . സംവരണത്തിന് അർഹരായSc/ST  യും മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ജാതി തിരിച്ചുള്ളകണക്കുകൾ ലഭ്യമായാൽ മാത്രമെ ഓരോ വിഭാഗത്തിനും അർഹമായ സംവരണംമാനദണ്ഡപ്രകാരമുള്ള അവകാശങ്ങൾ ലഭിച്ചു എന്ന് ഉറപ്പ് വരുത്താൻ കഴിയുകയൊള്ളു. ആയത്കൊണ്ട് കേരളാ നിയമസഭാ അംഗമെന്ന നിലയിൽ ജാതി സെൻസസ് നടത്തുന്നതിന് വേണ്ടഇടപ്പെടലുകൾ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു . മണ്ഡലംസെക്രട്ടറി മുസ്തഫ പാണ്ടികശാല, മണ്ഡലം വൈസ് പ്രസിഡന്റ് നാസർ കരേക്കാട്, മണ്ഡലം കമ്മിറ്റിഅംഗം ഹസൻ ബാവ, വളാഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത് എന്നീ നേതാക്കൾപങ്കെടുത്തു.

ആഹ്ലാദ പ്രകടനം നടത്തി 

Pookkattiry : പുതുപള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിൽആഹ്ലാദം പ്രകടിപ്പിച്ചു എടയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പ്രകടനം നടത്തി. കെ. കെ. മോഹനകൃഷ്ണൻ, എ. കെ മുസ്തഫ, കെ. പി. വേലായുധൻ, എം. ടി. അസീസ്, മൊയ്‌ദുഎടയൂർ, പി. ടി അയ്യൂബ് നൗഫൽ കലമ്പൻ, പി. ടി. സുധാകരൻ, ബിനു ജോൺ,ബഷീർ മാവണ്ടിയൂർ, വി. പി. ഷുക്കൂർ ,സി. സി. മുനീർ, എം. പി. ഇബ്രാഹിം മാസ്റ്റർ, അനുഷ സ്ലീമോവ്, മിന്നു രാജ്എന്നിവർ നേതൃത്വം നൽകി.

വളാഞ്ചേരി നഗരസഭ പുതിയ ബസ്റ്റാന്റിന് ക്വട്ടേഷൻ വിളിച്ചതിലൂടെ പുതിയ അഴിമതിക്ക് കൂടിതുടക്കമിട്ടിരിക്കുകയാണെന്ന് എൽ ഡി എഫ് കമ്മിറ്റി ആരോപിച്ചു. 

2003 ൽ സി എച്ച് അബൂയൂസഫ് ഗുരിക്കൾ പ്രസിഡണ്ടായിരുന്ന സമയത്ത് ബി ഒ ടി അടിസ്ഥനത്തിൽബസ സ്റ്റാന്റ് നിർമ്മിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചിരുന്നു എന്നും മൂന്ന് അപേക്ഷകൾ ലഭിച്ചതിൽടൗണിന് സമീപത്തുള്ള രണ്ട് അപേക്ഷകൾ  വന്നിട്ടും ടൗണിൽ നിന്നും ദൂരെയുള്ള അപേക്ഷസ്വീകരിച്ചതിൽ തന്നെ അഴിമതി നടന്നിട്ടുണ്ടെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. നിലവിൽനികത്തിയ സ്ഥലം മുനിസിപ്പാലിറ്റി അക്വയർ ചെയ്ത് എടുക്കാതിരുന്നാൽ ശക്തമായ പ്രതിഷേധപരിപാടികളുമായി എൽഡി എഫ് രംഗത്ത് വരുമെന്നും നേതാക്കൾ സൂചന നൽകി. വളാഞ്ചേരി എകെ.ജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ എൻ വേണുഗോപാൽ, കെ എം ഫിറോസ് ബാബുഷുക്കൂർ തയ്യിൽ, കെ എം അബ്ദുൾ അസീസ്, കെ.കെ ഉമ്മർ ബാവ   എന്നിവർ പങ്കെടുത്തു