എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിപിണറായി വിജയൻ ഉത്തരവിട്ടു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോർട്ട്നൽകിയിരുന്നു. പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി. സുജിത്ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. മലപ്പുറം മുന്‍എസ് പി ആയിരുന്നു സുജിത് ദാസ്

ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ​ഗാർഡ് ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ ഉദ്യോ​ഗസ്ഥന് വീരമൃത്യു

ഹെലികോപ്റ്ററിന്‍റെ പ്രധാന പൈലറ്റും കോസ്‌റ്റ്‌ ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററുമായമാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്. പോർബന്തർ തീരത്ത് നിന്ന് 45 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നുഅപകടമുണ്ടായത്. ഹരിലീല എന്ന മോട്ടോർടാങ്കിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ളശ്രമത്തിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് അറബിക്കടലിൽ പതിക്കുകയായിരുന്നു.

*മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു*  

സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. മലപ്പുറം പെരുമ്പടപ്പ് പുറങ്ങിലാണ്സംഭവം. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ആദ്യം സരസ്വതിയാണ് മരിച്ചത്. തൊട്ടുപിന്നാലെമണികഠ്ണനും റീനയും മരിച്ചു. ഇവര്‍ മൂന്നുപേരും ഒരു മുറിയിലായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിന് തീപിടിച്ചതായി നാട്ടുകാര്‍ കണ്ടത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്രോളിന്റെ അവശിഷ്ടങ്ങളും, കുപ്പിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക്കാരണമെന്നാണ് വിലയിരുത്തല്‍.

നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈമാസം 28ന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെഎക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷം ക്ലബ്ബുകളും ഈ മാസം 28 നാണ് സൗകര്യമെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി. കേരളത്തിലെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക വള്ളംകളികള്‍ ഈമാസം 24-ാം തീയതിയോടെഅവസാനിച്ചിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.

‘നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. 

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമം​ഗലം സ്വദേശിയാണ് പരാതി നൽകിയത്. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിൻ പോളിയടക്കം ആറുപേരാണ് പ്രതികൾ. ആറാം പ്രതിയാണ് നിവിന്‍. ശ്രേയ, സിനിമാനിര്‍മാതാവ് എകെ സുനില്‍, കുട്ടന്‍, ബഷീര്‍, വിനീത് എന്നിവരാണ് മറ്റുപ്രതികള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേകഅന്വേഷണസംഘത്തെ(എസ്ഐടി) യുവതി സമീപിക്കുകയും എസ്ഐടി ഈ വിവരം ഊന്നുകല്‍പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽഎറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

ഡിവൈഎഫ്ഐ ചിയ്യാനൂർ യൂണിറ്റ് പാഴ്‌വസ്തുക്കൾ ശേഖരിച്ചു വിറ്റ് കിട്ടിയ പണം കൈമാറി

ചങ്ങരംകുളം:വയനാട് ദുരിത ബാധിതർക്ക് ഡിവൈഎഫ്ഐ വെച്ച് നൽകുന്ന 25 വീടുകൾക്ക്വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായി ചിയ്യാനൂർ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി പാഴ്‌വസ്തുക്കൾ ശേഖരിച്ചു വിറ്റ് കിട്ടിയ പണമായി 25,555 രൂപസമാഹരിച്ചു.ചിായ്യാനൂരിലെ വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച ആക്രിസാധനങ്ങൾ വിറ്റ് കിട്ടിയ പണം വീട് നിർമിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക്കമ്മറ്റിക്ക് കൈമാറി.

*പാലിയേക്കരയില്‍ ടോൾ നിരക്ക് കൂട്ടി; പുതിയ നിരക്കുകൾ*    

മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ഭാരമേറിയ വാഹനങ്ങൾക്ക് അ​ഞ്ചു​രൂ​പയാണ് കൂടിയിരിക്കുന്നത്. ബ​സി​നും ലോ​റി​ക്കും ഒ​ന്നി​ല്‍ കൂ​ടു​ത​ലു​ള്ള യാ​ത്ര​ക്ക് 485 രൂ​പ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. ഒരു ഭാ​ഗത്തേക്ക് മാത്രം യാത്ര ചെയ്യുന്ന വാ​ഹ​ന​യാ​ത്ര​ക്ക് നിലവിലെ നിരക്ക് തന്നെയായിരിക്കും. മാ​സ​നി​ര​ക്കുകള്‍ക്ക് എ​ല്ലാ ഇ​നം വാ​ഹ​ന​ങ്ങ​ള്‍ക്കും10 മു​ത​ല്‍ 40 രൂ​പ വരെ വ​ര്‍ധ​ന​വുണ്ടായിട്ടുണ്ട്.

*ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യംഅനുവദിക്കരുതെന്ന് ആവശ്യപ്പെടാന്‍ പൊലീസ്*     

ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍സത്യവാങ്മൂലം സമര്‍പ്പിക്കും. മുകേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുംപൊലീസ് കോടതിയെ അറിയിക്കും. മുകേഷിനെതിരായ ബലാത്സംഗക്കേസില്‍ വിശദമായഅന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിക്കും. നടിയുടെ ലൈംഗികപീഡന പരാതിയില്‍ കൊച്ചി മരട് പൊലീസാണ് ബലാത്സംഗക്കുറ്റം അടക്കംചുമത്തി മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

പട്ടാമ്പിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

പട്ടാമ്പിയിലെ ജ്വല്ലറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ ജീവനക്കാരനായിരുന്നയുവാവ് അറസ്റ്റിൽ. ദുബായ് ഗോൾഡ് ആന്റ് ഡയമണ്ട്സ് പട്ടാമ്പി ഷോറൂമിലെ മാനേജറായിരുന്നകൽപ്പറ്റ സ്വദേശി പിച്ചൻ നൗഫലിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത്. തട്ടിപ്പ് സംബന്ധിച്ച്മാനേജ്മെന്റ് പോലിസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

സൗദി അറേബ്യയിലെ  തുഖ്ബയില്‍ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍കണ്ടെത്തി.

കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ് മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അനൂപ് മോഹനനെ തൂങ്ങി മരിച്ച നിലയിലും രമ്യയെ കിടക്കയില്‍ മരിച്ച നിലയിലുമാണ്കണ്ടെത്തിയത്. ഇവരുടെ അഞ്ചു വയസ്സുള്ള മകള്‍ ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍എത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അനൂപ് മോഹനനെയും അതിനടുത്തുള്ള കട്ടിലില്‍മരിച്ചുകിടക്കുന്ന രമ്യമോളുടെയും മൃതദേഹങ്ങള്‍ കണ്ടത്. പൊലീസ് ചോദിച്ചപ്പോള്‍ അമ്മ രണ്ട് മൂന്ന്ദിവസമായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞതെന്നാണ്വിവരം. തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു ഈ കുഞ്ഞിന്റെ ജീവനെടുക്കാനും ശ്രമംനടത്തിയതായും സൂചനയുണ്ട്. പിന്നീട് അച്ഛന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതോടെ കുഞ്ഞു വീണ്ടുംകരയുകയായിരുന്നു. അമ്മയുടെ മരണം നേരത്തെ നടന്നിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.