സിപിഐഎം പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്താനെന്ന് ഉമർഫൈസി മുക്കം. തനിക്കെതിരെയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും വഖ്ഫ്ബോർഡ് അംഗമെന്ന നിലയിൽ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് തന്റെ ബാധ്യതയാണെന്നും
ഫൈസ് മുക്കം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്സംസാരിച്ചതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു.
ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കൊണ്ട് രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽനിയമിക്കാനുള്ള സാധ്യതയാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. സർക്കാർ അഭിഭാഷകൻഹൈക്കോടതിയിൽ ആർഎസ്എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. അമുസ്ലിംഅംഗങ്ങളിലൂടെ ആർഎസ്എസുകാർ വഖഫ് ബോർഡിൽ എത്താമെന്നാണ് താൻ പറഞ്ഞതെന്നുംഉമർ ഫൈസി മുക്കം വിശദീകരിച്ചു. മുനമ്പം വിഷയം മുൻ നിർത്തി വഖഫ് ബോർഡ് പിരിച്ചുവിടാൻസർക്കാർ നീക്കമെന്നും ഉമർ ഫൈസി മുക്കം ആരോപിച്ചു ഭൂമി കയ്യേറിയവരെ ഇറക്കിവിടില്ലെന്ന്മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും പറയുന്നു. എന്നാൽ ആർഎസ്എസിൻ്റേയും കാസയുടേയുംനിലപാടുകളെ പൂർണ്ണമായി അംഗീകരിച്ചാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് ഫയൽചെയ്തതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു. അപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾതനിക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുള്ളതെന്നും ഉമർ ഫൈസി മുക്കം പ്രസ്‌താവനയിൽകുറ്റപ്പെടുത്തി.
സിപിഐഎം വേദിയിൽ പങ്കെടുത്ത് യുഡിഎഫ് സർക്കാരിനെ വിമർശിച്ച ഉമർ ഫൈസിമുക്കത്തിന്റെ നിലപാടിനെതിരെ സമസ്‌തയും മുസ്ലിം ലീഗും അടക്കമുള്ള സംഘടനകൾ രം ഗത്ത്വന്നിരുന്നു. ഏറ്റവും ഒടുവിൽ നാസർ ഫൈസി കൂടത്തായി ഉമർ ഫൈസിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. ഉമർ ഫൈസി സമസ്‌തയെ ചെളിവാരി എറിയാൻകാരണമാകുന്നെന്നായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പ്രധാന വിമർശനം. സമസ്തയുടെവേദിയിൽ മുസ്ലീങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയംസഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നും നാസർ ഫൈസി കുറ്റപ്പെടുത്തിയിരുന്നു.










