/യുഎഇയിൽ കാലാവസ്ഥ ആകെ മാറുന്നു; ശക്തമായ എൽനിനോ; സാധാരണയേക്കാൾ കൂടുതൽമഴയ്ക്ക് സാധ്യത

യുഎഇയിൽ കാലാവസ്ഥ ആകെ മാറുന്നു; ശക്തമായ എൽനിനോ; സാധാരണയേക്കാൾ കൂടുതൽമഴയ്ക്ക് സാധ്യത

ശക്തമായ എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ യുഎഇയിൽ സാധാരണയേക്കാൾകൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎംഅറിയിച്ചുനിലവിൽ രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിരതയുള്ളതാണെന്നും കേന്ദ്രംവ്യക്തമാക്കി.

പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസമായ എൽനിനോയുടെ നേരിട്ടുള്ള സ്വാധീനം പസഫിക്സമുദ്രത്തിലാണ് പ്രധാനമായും അനുഭവപ്പെടുന്നത്യുഎഇയിലെ കാലാവസ്ഥയെ ഇത്പരോക്ഷമായാണ് ബാധിക്കുന്നത്ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽനിനോ വ്യത്യസ്‌തകാലാവസ്ഥാ സാഹചര്യങ്ങൾക്ക് കാരണമാകാം.

ചില പ്രദേശങ്ങളിൽ വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴലഭിക്കാം.

 വർഷത്തെ എൽനിനോ ശക്തമാണെങ്കിലും യുഎഇയിൽ മഴ വർധിക്കാനുള്ള സാധ്യതയുടെസൂചനയായി ഇതിനെ കാണാമെന്ന് എൻസിഎം പറഞ്ഞുരാജ്യത്തിന് മുകളിൽ ആവശ്യമായഅന്തരീക്ഷ സാഹചര്യങ്ങൾ രൂപപ്പെടുന്ന ഘട്ടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.