ആരോഗ്യ പുതുവത്സര കാര്‍ഡ് പുറത്തിറക്കി

എടപ്പാൾ: മീസിൽസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ പ്രതിരോധ കുത്തിവെപ്പ്ബോധവത്കരണത്തിനായി ആരോഗ്യ പുതുവത്സര കാര്‍ഡ് പുറത്തിറക്കി. കാലടി ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി ഉദ്‌ഘാടനം ചെയതു. ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍എന്‍. കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. പി മൊയ്തീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. ആന്‍ഡ്രൂസ്, കെ. സി മണിലാൽ, സപ്ന സാഗര്‍, സതീഷ് അയ്യാപ്പില്‍, കെ. എ കവിത, സി. പി താര, സി. ബീന, എം. ടി സൗദാമിനി, സുജി അജ്മല്‍, അനീഷ ആന്റണി , എന്നിവർ പ്രസംഗിച്ചു. മള്‍ട്ടി കളറില്‍ തയാറാക്കിയിട്ടുള്ള കാര്‍ഡില്‍ ഒരു വശത്ത് പുതുവത്സരആശംസകളും മറുവശത്ത്‌ പുതുക്കിയ രോഗ പ്രതിരോധ കുത്തിവെപ്പ് പട്ടികയുമാണ്‌ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കാര്‍ഡുകള്‍ ആശാപ്രവര്‍ത്തകര്‍ മുഖേന വിതരണം ചെയ്യും.

കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ സൗജന്യ ചുക്ക് കാപ്പി

കോഴിക്കോട് : കോഴിക്കോട് കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെവക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം. ക്രമസമാധാനപരിപാലനം മാത്രമല്ല, തിരക്കേറിയ കലോത്സവ വേദികളിൽ കേരളത്തിന്റെ പരമ്പരാഗത‘ചുക്കുക്കാപ്പി’ വിളമ്പുന്നതും പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും, പൊലീസ്ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കാപ്പി കുറഞ്ഞത്4,500 ഗ്ലാസ് എങ്കിലും വിളമ്പുന്നു. ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാഷ്വൽ കോഫിയല്ല. 15 ഓർഗാനിക് ചേരുവകൾ ഉപയോഗിച്ചാണ്ഞങ്ങൾ ഇത് തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശർക്കരയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നതെന്ന്കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ വി.പി.പവിത്രൻ പറഞ്ഞു. ഇതിനുള്ള ചെലവ്കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുംതുല്യമായി പങ്കിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പെഷ്യൽ കോഫി തയ്യാറാക്കുന്നതിനായിസജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ പ്രതിദിനം 15 പൊലീസുകാരെങ്കിലും ജോലി ചെയ്യുന്നുണ്ട്. അവധിയെടുക്കുന്ന ഉദ്യോഗസ്ഥർ സന്നദ്ധ സേവനമായാണ് സംഘത്തോടൊപ്പം ചേരുന്നത്. 

നാലു കാലുമായി പെൺകുഞ്ഞ് പിറന്നു അപൂർവ്വം

നാലു കാലുമായി പെണ്‍കുഞ്ഞിന്റെ അപൂര്‍വ ജനനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലുകാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്.ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെനിരീക്ഷണത്തിലാണ്. ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. നവജാത ശിശുവിന് 2.3 കിലോഗ്രാംതൂക്കമുണ്ടെന്നും ആരോഗ്യത്തോടെയിരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.  വൈദ്യശാസ്ത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണംരണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കംചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ്ധക്കഡ് പറഞ്ഞു.  മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന്ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം സര്‍ജറിയില്‍ തീരുമാനമെടുക്കുക.

മാലിന്യം കത്തിക്കുന്നതിനിടെ കുമരനെല്ലൂർ സ്‌കൂൾ വിദ്യാർത്ഥിക്ക്  ഗുരുതരമായി പൊള്ളലേറ്റു

കുമരനെല്ലൂർ: സ്കൂൾ പരിസരം വുത്തിയാക്കി തീയിട്ടു കത്തിക്കുന്നതിനിടെ വിദ്യാർത്ഥിക്ക്ഗുരുതരമായി പൊള്ളലേറ്റു. കുമരനെല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വെള്ളാളൂർ സ്വദേശിഅഭിനവിനാണ് പൊള്ളലേറ്റത്. മാലിന്യം കത്തിക്കുന്നതിനിടെ അതിൽ നിന്ന് പൊട്ടിത്തെറി ഉണ്ടാവുകയും സമീപത്തുണ്ടായിരുന്നഅഭിനവിൻ്റെ ശരീരത്തിലേക്ക് തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. 

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

വളാഞ്ചേരി : ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും പുറമണ്ണൂർ മജ്ലിസ് പോളിടെക്നിക് കോളേജ്‌ എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഐ എം എ ബ്ലഡ് സെന്ററുമായി സഹകരിച്ചു കോളേജ് ക്യാമ്പസ്സിൽ വച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 73 പേർ പങ്കെടുത്തു.53 പേർ…

സഹജീവികൾക്ക് കരുതലായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മാറഞ്ചേരി :  ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും  കലാ കായിക സാമൂഹികസാംസ്‌കാരിക കൂട്ടായ്മയായ യാസ്സ്  മാറഞ്ചേരിയും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിററല്‍ബ്ലഡ് സെൻ്റെറിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ നവംബര്‍ 27 ഞായറാഴ്ച മാറഞ്ചേരിയിൽ  വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 65 പേർ രജിസ്റ്റർചെയ്ത ക്യാമ്പിൽ 47 പേർ രക്തദാനം നടത്തി. മാറഞ്ചേരി സെന്ററിൽ അമല ബ്ലഡ് സെന്ററിന്റെമൊബൈൽ വാനിൽ വെച്ചാണ് രക്തം ശേഖരിച്ചത്. ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളുംഒരുക്കുകയും നിരവധി നാട്ടുകാരെയും മറ്റും ക്യാമ്പിലേക്ക് രക്തദാനത്തിന് സന്നദ്ധമാക്കുകയുംചെയ്ത യാസ്സ് മാറഞ്ചേരി പ്രവർത്തകരുടെ    പ്രവർത്തനം ശ്രദ്ധേയമായി. രക്തദാനം നിർവ്വഹിച്ച 47 പേരിൽ 25 പേർ  അവരുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിർവ്വഹിച്ചത്. 4 വനിതകളുംരക്തദാനം നിർവ്വഹിച്ചു ക്യാമ്പിന്റെ ഭാഗമായി.  പ്രാദേശികമായി രക്തദാന ക്യാമ്പുകൾസംഘടിപ്പിക്കുന്നതിലൂടെ പുതുതായി ഒരുപാട് പേരെ രക്തദാന രംഗത്തേക്ക് കൊണ്ട് വരാൻ ബി ഡികെ കൂട്ടായ്മക്ക് സാധിക്കുന്നുണ്ടെന്നു ബി ഡി കെ മലപ്പുറം ജില്ലാ കമ്മി അംഗവും യാസ്സ് മാറഞ്ചേരിപ്രസിഡന്റും കൂടിയായ ഹിജാസ് മാറഞ്ചേരി പറഞ്ഞു.  ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോർഡിനേറ്റർമാരുംഎയ്ഞ്ചൽസ് വിങ് അംഗങ്ങളും യാസ്സ് ക്ലബ്ബ് അംഗങ്ങളോടൊപ്പം ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ക്ലബ്ബ് പ്രവർത്തകർക്ക്പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

*” സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.*

ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും, അർജന്റീന ഫാൻസ്‌ കോട്ടക്കലും, റിയൽ കൾച്ചറൽ വെന്യൂ ചാപ്പനങ്ങാടിയും സംയുക്തമായി കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായും, മുക്കം എം വി ആർ ക്യാൻസർ സെന്ററുമായും സഹകരിച്ചുകൊണ്ട്, കോട്ടക്കൽ മിംസ് ബ്ലഡ്‌ സെന്ററിലും, പി എം എസ് എ വൊക്കേഷണൽ ഹയർ…

തെരുവ് നായകളുടെ ആക്രമണത്തിൽ ആടുകൾക്ക് പരിക്ക്

ചങ്ങരംകുളം: തെരുവ് നായകളുടെ ആക്രമണത്തിൽ ചിയ്യാനൂരിൽ മൂന്ന് ആടുകൾക്ക് പരിക്കേറ്റു.ചിയ്യാനൂർ വെട്ടെക്കരൻ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പിലാവളപ്പിൽ ബഷീറിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് തെരുവ് നായകൾ കൂട്ടത്തോടെ അക്രമിച്ചത്.ബുധനാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് പത്തിലതികം വരുന്ന നായകൾ ആടുകളെ അക്രമിച്ചത്. ആടുകളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആടുകളുടെ ജീവൻ രക്ഷിച്ചത്.പരിക്കേറ്റ ആടുകളെ ആലംകോട് മൃഗാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.മൂന്ന് ആടുകൾക്കും നായകളുടെകടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരു ആടിന്റെ നില അൽപം ഗുരുതരമാണ്.