തിരൂർ ജില്ല സ്കൗട്ട്സ് & ഗൈഡ്സ്, ഡി എസ് ടെസ്റ്റും റോവർ & റേഞ്ച്ർ നിപുൻ ടെസ്റ്റിംഗ് ക്യാമ്പ്വളാഞ്ചേരി ബോയ്സ് & ഗേൾസ് എച്ച്എസ്എസ് സ്കൂളിൽ വച്ചു ഡിസംബർ 6,7,8 ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. ടെസ്റ്റിംഗ് ക്യാമ്പിന് നേതൃത്വം നൽകിക്കൊണ്ട് DTC അബ്ദുൽ റഹ്മാൻ സാറും, റോവേഴ്സ് ക്യാപ്റ്റൻ മുഹമ്മദ് നജീബ് സാറും, DTC കോമളവല്ലി ടീച്ചറും, ഗൈഡ് ചീഫ് സുജരാജേഷും, റേഞ്ചേഴ്സ് ക്യാപ്റ്റൻ ശശികല ടീച്ചറും പങ്കെടുത്തു
പി ജയരാജന്‍ രചിച്ച ‘കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’
എന്ന പുസ്തകത്തിലെ ചില നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ജയരാജന്റെവ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദനിക്കെതിരായപുസ്തകത്തിലെ വിമര്‍ശനങ്ങള്‍ പുറത്തുവന്നിരുന്നു. പി ജയരാജന്റെ പുസ്തകം വിശദമായി വായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'പുസ്തകംപ്രകാശിപ്പിക്കുന്നതുകൊണ്ട് ഇതിലെ എല്ലാ പരാമര്‍ശങ്ങളും അതേപോലെ ഞാന്‍പങ്കുവെക്കുന്നുവെന്ന് അര്‍ഥമില്ല. ഓരോ പുസ്‌കത്തിന്റെ രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചുംഅദ്ദേഹത്തിന്റെതായ അഭിപ്രായം ഉണ്ടാകും. ആ ആഭിപ്രായം ഉള്ളവരെ പുസ്തകം പ്രകാശനംചെയ്യാവൂ എന്ന നിര്‍ബന്ധം ഉണ്ടാവാറില്ല.വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് പെതുമണ്ഡലത്തില്‍വേണ്ടത്ര ഇടമുണ്ട്. അത് സ്വാഗതം ചെയ്യേണ്ടതുമാണ്.