ഉപജില്ലാ സംസകൃതോത്സവം വിജയചരിത്രം രചിച്ച് വട്ടംകുളം CPNUP സ്കൂൾ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ യു പി വിഭാഗം സംസ്കൃതോത്സവത്തിൽ വിജയചരിത്രം രചിച്ച് വട്ടംകുളംസി പി എൻ യു പി സ്കൂൾ കഴിഞ്ഞ 40 വർഷമായി യു പി വിഭാഗം സംസ്കൃതോത്സവത്തിൽഓവറോൾ. ഒന്നാം സ്ഥാനം നിലനിർത്തി വിജയക്കുതിപ്പ് തുടരുന്നു ഈ വർഷം മത്സരിച്ച 18 ഇനങ്ങളിൽ 17 എണ്ണത്തിലും A ഗ്രേഡ് നേടി ആകെ തൊണ്ണൂറിൽ 88 പോയിൻ്റ് നേടി വിജയംഉറപ്പിച്ചു കുട്ടികളുടെ മികവാർന്ന കഴിവും' സംസ്കൃതാധ്യാപിക കാഞ്ചന ടീച്ചറുടെ നേതൃത്വത്തിൽചിട്ടയായ പരിശീലനവും നൽകിയാണ് തുടർ വിജയം നേടാൻ കഴിഞ്ഞത് മുൻ കാലസംസ്കൃതാധ്യാപകൻ പി എൻ ഭവത്രാതൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച ജൈത്രയാത്രഇന്നും തുടരുന്നു വിജയം നേടിയ കുട്ടികളെ സ്കൂളിൽ ഉപഹാരം നൽകി അനുമോദിച്ചു. പിടിഎപ്രസിഡൻ്റ് എം എ നവാബ് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് സി ലളിത അധ്യക്ഷത വഹിച്ചുകാഞ്ചന ടീച്ചർ ഉപഹാരം നൽകി സജി സി.നാരായണൻ കെ എം. ഗീത വി കെ മുഹന്മദാലി ശ്രീദൻകെ എൻ ഹരിശങ്കർ നസീമാബി കെ വി. സിൽജിജോസ് ഷാലി കെ.അബൂബക്കർ ഷനി ബ കെ വി. സൈനുദ്ദീൻ സി കെ മണികണ്ഠൻ.രമ്യ സുരേഷ് ഇ പി എന്നിവർ പ്രസംഗിച്ചു 

*ദേവികയെ ആദരിച്ചു*

കപ്പൂർ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി. ദേവികയെ ബിജെപി കാഞ്ഞിരത്താണി ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ബിജെപി മണ്ഡലംപ്രസിഡന്റ്‌ ദിനേശൻ എറവക്കാട് ആദരിച്ചു. രതീഷ് തണ്ണീർക്കോട്, നാരായണൻ വി വി,മണികണ്ഠൻ പി രാധാകൃഷ്ണൻ പി, സുരേന്ദ്രൻ ടി വി, പ്രേമൻ കാഞ്ഞിരത്താണി, ബാലചന്ദ്രൻ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ ഇരുപത്തി ഒൻപതാമത് ബാച്ചിന് തുടക്കം* 

കുറ്റിപ്പുറം: എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു. ഇരുപത്തിഒൻപതാമത് ബാച്ചിന്റെ ഉദ്ഘാടനം ഡോ. കെ ടി ജലീൽ എം എൽ എ നിർവഹിച്ചു. ഏത് കോഴ്സ് പഠിക്കണം എന്ന്തീരുമാനിക്കേണ്ടത് ആത്യന്തികമായി കുട്ടികൾ തന്നെയാണ് എന്നും, തൊഴിൽ ക്ഷമത നേടാൻവിദ്യാർത്ഥി  വിദ്യാർത്ഥിനികൾ ശ്രമിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മലപ്പുറം ജില്ലാഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ താജുദീൻ കുട്ടി ജെ മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടനയുംനിയമങ്ങളും ശരിയാം വിധം മനസിലാക്കി സഹവർത്തിത്വത്തോടെയാണ്  ജനങ്ങൾ ജീവിക്കേണ്ടത്എന്ന് അദ്ദേഹം ഓർമപ്പെടുത്തി. ലഹരി വസ്തുക്കൾ ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. ഇ. എസ് ജനറൽ സെക്രട്ടറി കടവനാട് മുഹമ്മദ്, കോളേജ് സെക്രട്ടറി കെ. വി. ഹബീബുള്ള, ട്രഷറർ എ. ജബ്ബാറലി, ജോയിൻ്റ് സെക്രട്ടറി സി.പി മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റഹ്മത്തുന്നിസ ഐ. അധ്യക്ഷത വഹിച്ച പരിപാടിയിൽ   ഡോ. സജീർ കാരാട്ടിൽ സ്വാഗതവും ഡോ. സുനീഷ് പി. യു. നന്ദിയും പറഞ്ഞു.

തൃത്താല ഉപജില്ല സ്കൂൾ കലോത്സവം ; സ്വാഗത സംഘം രൂപീകരിച്ചു 

ചാലിശ്ശേരി: തൃത്താല ഉപജില്ല സ്കൂൾ കലോത്സവം ചാലിശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽവച്ച് നടക്കും. നവംബർ 16 മുതൽ 19 വരെ നടക്കുന്ന കലോത്സവത്തിന്റെ സ്വാഗത സംഘംരൂപീകരിച്ചു. സ്കൂളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.വി.പി റജീനഉദ്ഘാടനം ചെയ്തു.     പി.ടി.എ വൈസ് പ്രസിഡന്റ് കെ.ബാബു നാസർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ചാലിശ്ശേരിഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എ.വി സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർകുഞ്ഞുണ്ണി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ, ജില്ലാ പഞ്ചായത്തംഗം അനു വിനോദ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയർമാൻഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, മറ്റ് പഞ്ചായത്ത്‌ അംഗങ്ങൾ, തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സിദ്ധീഖ്, ഹയർ സെക്കന്ററി പ്രിൻസിപ്പൽഡോ.മുരുകദോസ്, ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.എസ് ദേവിക, മറ്റ് കലാ സംസ്കാരികസംഘടനാ പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർപങ്കെടുത്തു. 

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ 

എടപ്പാൾ: സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിലുംഹൈസ്കൂളിലും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡണ്ട് സലാം പോത്തന്നൂർ  അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർഅഡ്വക്കറ്റ് പി പി മോഹൻദാസ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, എക്സൈസ്ഓഫീസർ ബാബുരാജ് എന്നിവർ മുഖ്യാതിഥികളായും സംസാരിച്ചു. യോഗത്തിൽ  എടപ്പാൾഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതവും പി. ടി. എ എക്സിക്യൂട്ടീവ്അംഗം അഡ്വക്കറ്റ് കബീർ കാരിയാട്ട് എടപ്പാളിലെ വ്യാപാരി വ്യവസായി മെമ്പറായ അബ്ദുൽ മജീദ്എൻഎസ്എസ് കോ-ഓഡിനേറ്റർ രാജീവ് മാസ്റ്റർ, ഷാജി മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർപങ്കെടുത്തു സംസാരിച്ചു ഹെഡ്മിസ്ട്രസ് സരോജ ടീച്ചർ നന്ദിയും പറഞ്ഞു.  

*‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്* 

മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത്കുറ്റകരമാണ്: 1 അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്. 2 നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്. ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ2000 രൂപ.

*സ്നേഹോപഹാരം കൈമാറി* 

പട്ടാമ്പി നൂറുൽ ഹിദായ ഹിഫ്ളുൽ ഖുര്‍ആന്‍ കോളേജിൽ നിന്നും ഒന്നര വര്‍ഷം കൊണ്ട് ഹിഫ്ള്പൂർത്തിയാക്കിഎടയൂരിന്  അഭിമാനമായി മാറിയഹാഫിള് മുഹമ്മദ് സിയാദ് തുരുമ്പത്തിന് എടയൂര്‍പഞ്ചായത്ത് ജിസിസി കെ .എം. സി. സി യുടെ സ്നേഹോപഹാരം ഭാരവാഹികള്‍ കൈമാറി.ചടങ്ങിൽ  അയമു മച്ചിങ്ങൽ,ബക്കർ യു പി, ലത്തീഫ് മുത്തു,നിയാസ് പാലക്കൽ,മുജീബ് കരേക്കാട്,മുസ്തഫകമാല്‍ എടയൂര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

*പ്ലസ് വണ്‍ സീറ്റ്; യഥാര്‍ത്ഥ കണക്ക് സര്‍ക്കാറിന് നല്‍കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍* 

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാറിന്അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹതനേടിയവര്‍, പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചവര്‍, ഇതു വരെ അലോട്ട്‌മെന്റില്‍പ്രവേശനം നേടിയവര്‍, പ്രവേശനം കാത്തിരിക്കുന്നവര്‍, ലഭ്യമായ സീറ്റുകള്‍, ജില്ലയില്‍ നിന്നും മറ്റുജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തുടങ്ങിവിശദ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വികസന സമിതി യോഗത്തില്‍ ജില്ലയിലെഎം.എല്‍.എമാര്‍ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഹയര്‍സെക്കണ്ടറിവിഭാഗം ഐ.സി.ടി സെല്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 373 പ്ലസ് വണ്‍ സീറ്റുകള്‍അധികമാണ്. എന്നാല്‍ ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്നത് യാഥാര്‍ത്ഥ്യവുമാണ്. അധികസീറ്റുകളുള്ള ജില്ലയില്‍ എങ്ങിനെ അഡീഷണല്‍ ബാച്ച് നല്‍കാന്‍ കഴിയും?. സമഗ്രവുംസത്യസന്ധവുമായ വിവരങ്ങള്‍ നല്‍കാതെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണതശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഫയല്‍ സംബന്ധിച്ചഅന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പരാതിയും പരിഹരിക്കാന്‍ മന്ത്രിആവശ്യപ്പെട്ടു. ഭാരത് മാല പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര പാക്കേജ്  സംബന്ധിച്ച് കൃത്യമായവിവരം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കുന്നതിനായി ജനപ്രതിനിധികളെപങ്കെടുപ്പിച്ച് യോഗം ചേരണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സഹകരണബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍, ബൈലോ അംഗീകാരം നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ചഫയലുകള്‍ തീര്‍പ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ലഹരി ഉപയോഗം തടയുന്നതിനായി ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, കോളേജുകള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവ ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍വിആര്‍ പ്രേംകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള പഞ്ചായത്ത് തല ആക്ഷന്‍കമ്മിറ്റിയും ഇതിനായി രൂപീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുംഎംപ്ലോയ്‌മെന്റ്, പി.എസ്.സി രജിസ്‌ട്രേഷനുമായി പഞ്ചായത്ത് തലങ്ങളില്‍ ഐ.ടി മിഷന്റെനേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കും. വ്യവസായവികസനത്തിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നു വിലയിരുത്തി സ്വകാര്യമേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെഭാഗമായി ജില്ലയില്‍ കുറ്റിപ്പുറത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന്  അനുമതിതേടിയിട്ടുണ്ട്. പ്രകൃതി സൗഹൃദമായ ഇത്തരത്തലുള്ള കൂടുതല്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ജില്ലയിലെ ഓരോ നിയോജമണ്ഡലത്തിലും ആരംഭിക്കാന്‍ ശ്രമം നടത്തുമെന്നും കളക്ടര്‍ യോഗത്തില്‍പറഞ്ഞു. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന സമിതിയുടെ യോഗംമൂന്നു മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കണമെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കിഫ്ബി വഴി നിര്‍മിച്ച പല സ്‌കൂളുകള്‍ക്കും കെട്ടിട നമ്പര്‍ നല്‍കുന്നതിന് പല പഞ്ചായത്തുകളും പലമാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നതെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ടി.വി ഇബ്രാഹിംഎം.എല്‍.എ ചൂണ്ടിക്കാട്ടി. കെട്ടിടം നിര്‍മിച്ചിട്ടും അദ്ധ്യയനം തുടങ്ങാന്‍ കഴിയാത്തത് അദ്ധ്യാപകതസ്തികകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഇക്കാര്യത്തില്‍ പൊതു മാനദണ്ഡം പാലിക്കണമെന്നുംതദ്ദേശ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തോട് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ തകര്‍ന്നദേശീയപാതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആളില്ലാത്ത സ്ഥിതിക്ക്പരിഹാരമുണ്ടാവണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കാത്തതിന്കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എആവശ്യപ്പെട്ടു. യഥാസമയം യൂണിഫോം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്വന്ന വീഴ്ചയാണ്  യൂണിഫോം ലഭിക്കാതിരിക്കുന്നതിനിടയാക്കിയതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍പറഞ്ഞു. മതിയായ കെട്ടിട സൗകര്യമില്ലാത്തതായി മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പൊന്മുണ്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ജില്ലയിലുള്ളതെന്നും ഈ സ്‌കൂളുകളില്‍ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. മഞ്ചേരി- ഒലിപ്പുഴ റോഡിലെ കുഴികള്‍ നികത്തുന്നതിന് ടെണ്ടര്‍ വിളിച്ചിട്ട് ആരും പങ്കെടുത്തില്ലെന്നുംടീ ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായിപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തീരദേശഹൈവേയില്‍ പെട്ട പറവണ്ണ സീവാള്‍ റോഡ് പ്രവൃത്തി ദ്രുതഗതിയിലാക്കാനുള്ള നടപടിസ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അനാവശ്യ സാങ്കേതിക വാദങ്ങള്‍ നിരത്തി വികസനം തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെനടപടിയെടുക്കണമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, യു.എ ലത്തീഫ്, നജീബ് കാന്തപുരം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യസുരേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, മലപ്പുറം നഗരസഭാ ചെയര്‍മാന്‍മുജീബ് കാടേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ്കോക്കൂര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധി ഉബൈദ്, പി.വി അബ്ദുള്‍ വഹാബ്എം.പിയുടെ പ്രതിനിധി അഡ്വ. പി അബുസിദ്ധീഖ്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി വി.എസ്ജോയി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.