പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്താമരഎന്നറിയപ്പെടുന്ന ചെന്താമരാക്ഷന് ശിക്ഷ വിധിച്ച് കോടതി. ഇരട്ട ജീവപര്യന്തം തടവാണ് കോടതിശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും പാലക്കാട് അഡീഷണൽ സെഷൻസ്കോടതി വിധിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ആദ്യംകൊലപ്പെടുത്തിയ സജിതയുടെ കേസിൽ കുറ്റക്കാരനെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന്ആവശ്യപ്പെട്ടിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവ്വമല്ലെന്നാണ് വധശിക്ഷ വേണമെന്നപ്രോസിക്യൂഷൻ വാദത്തോടുള്ള കോടതി നിരീക്ഷണം. രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ്വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201-ാംവകുപ്പ് പ്രകാരം അഞ്ച് വർഷം, 449-ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷവിധിച്ചത്.
സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്
സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്; 2019ലെ ഭരണസമിതി പ്രതിസ്ഥാനത്ത്; കൂടുതൽ പേർ കുടുങ്ങും?ശബരിമല സ്വർണ്ണം പൂശുന്ന വിവാദ കേസിൽ ഇതുവരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ എഫ്ഐആറിലാണ് മുൻ ഭരണസമിതിയെ പ്രതി ചേർത്തത്. ശബരിമലയിലെ സ്വത്ത് നഷ്ടമാകുന്ന തരത്തിൽ ബോർഡ് അംഗങ്ങൾ പ്രവർത്തിച്ചെന്ന് എഫ്ഐആറിലുണ്ട്.ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ…
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം
സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്* പാലക്കാട്: വടകര എംപി ഷാഫിപറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. സുരേഷ് ബാബുവിനെതിരെകോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീശന്‍ നല്‍കിയ പരാതിയിലാണ്കേസെടുക്കാനാവില്ലെന്ന് പാലക്കാട് നോര്‍ത്ത് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്പാലക്കാട് നോര്‍ത്ത് സിഐ പാലക്കാട് എഎസ്പിക്ക് നല്‍കി. നേരിട്ടുള്ള പരാതി അല്ലാത്തതിനാല്‍ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നിലനില്‍ക്കില്ലെന്നാണ് നോര്‍ത്തി സിഐ നല്‍കിയറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്
ഓരോ ചെടിച്ചട്ടിക്കും 95 രൂപ കൈക്കൂലി
കളിമൺ കോർപ്പറേഷൻ ചെയർമാനെ അറസ്റ്റ് ചെയ്ത സംഭവം; പദവിയിൽ നിന്ന് നീക്കാൻനിർദേശം* കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻകെ.എൻ.കുട്ടമണിയെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനോടനു ബന്ധിച്ച്മന്ത്രിഒ.ആർ കേളു ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ നിർദേശം നൽകി. 25,000 രൂപയുടെകൈക്കൂലി ആവശ്യപ്പെട്ടതാണ് കേസിന് കാരണം. വില്ലടം സ്വദേശിയായ കുട്ടമണി സിഐടിയു വിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ(എം) പ്രവർത്തകനുമാണ്. ചിറ്റശ്ശേരി സ്വദേശി വൈശാഖന്റെ പരാതിയെത്തുടർന്ന് തൃശൂർ വിജിലൻസ്സംഘം നടത്തിയ അതിവിദഗ്ധമായ ഓപ്പറേഷനിലൂടെയാണ് വലയിലാക്കിയത്.
അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന്‍പിടിയില്‍.
3.5 കിലോ കൊക്കെയ്‌നുമായാണ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. കംബോഡിയയിൽ നിന്നും സിംഗപ്പൂർ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടൻപിടിയിലാകുന്നത്. കരൺ ജോഹറിന്റെ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ അടക്കമുള്ള സിനിമകളിൽ ഇയാൾഅഭിനയിച്ചിട്ടുണ്ട്. എന്നാൽ നടന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.
കരൂർ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.
കരൂർ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപുരം സ്വദേശി വിഅയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ നേതാവ് സെന്തിൽബാലാജിയാണെന്ന കുറിപ്പ് അയ്യപ്പന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട്പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളൊക്കെ ഒളിവിലാണ്.
പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി ജീവനൊടുക്കി
പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പെരുമ്പാവൂർ ഒക്കൽചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷരയാണ് തൂങ്ങിമരിച്ചത്. 23 വയസ്സായിരുന്നു. കുറുപ്പുംപടിയിലെസ്വകാര്യ കോളേജിൽ എംഎസ്‍ഡബ്ല്യു പഠിക്കുന്ന അക്ഷരയ്ക്ക് തിങ്കളാഴ്ച പരീക്ഷയായിരുന്നു. പഠിച്ച കാര്യങ്ങൾ കൃത്യമായി എഴുതാൻ കഴിഞ്ഞില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുംആത്മഹത്യാക്കുറിപ്പ് ലഭിച്ചു. രാവിലെ വീട്ടിലാണ് കിടപ്പുമുറിയിൽ അക്ഷരയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.
കപ്പൂരിൽ യുവാവിനും യുവതിക്കും മര്‍ദ്ദനം പ്രതികള്‍ അറസ്റ്റില്‍
കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തുമർദിച്ചസംഭവത്തില്‍ രണ്ടു പേര് അറസ്റ്റിൽ. വട്ടകുന്ന് സ്വദേശികളായ ശിവന്‍(47), സംഗീത്(42) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കോളനിതാമസകാരിയായയുവതിയെയും ബൈക്കിലെത്തിയ യുവാവിനയുമാണ് മര്‍ദ്ദിച്ചതെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ചാലിശ്ശേരി സി.ഐ ആര്‍ കുമാര്‍, എസ്.ഐ മാരായ ശ്രീലാല്‍ അരവിന്ദകഷൻ, എസ്.സി.പി.ഒരഞ്ജിത്ത്, സജിത്ത്, സി.പി.ഒ മാരായ സജീഷ്, സജിതന്‍ എന്നിവരാണ് അന്വേഷണം സംഘത്തിൽഉണ്ടായിരുന്നത്.
ട്രോളി ബാഗില്‍ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും മറ്റൊരു യുവതിയുംപിടിയിലായി
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് യുവതികള്‍ പിടിയിലായത്. മുര്‍ഷിദാബാദ്സ്വദേശിനികളായ 21കാരായ സോണിയ സുല്‍ത്താനയും അനിത ഖാത്തൂനുമാണ് അറസ്റ്റിലായത്. ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം ബംഗാളില്‍ നിന്ന് കൊച്ചിയില്‍ കഞ്ചാവ് എത്തിച്ച് ഇടപാടുകാര്‍ക്കായിറെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. അതേ സമയത്ത്അവിടെ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ്ചെയ്തത്. പോക്കറ്റ് മണിക്കായാണ് താന്‍ കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞത്.