സിപിഐഎം വേദിയിലെ വിവാദ പ്രസംഗത്തിൽ ഉമർ ഫൈസി മുക്കത്തിന് എതിരെ നിലപാട്കടുപ്പിച്ച് സമസ്ത നേതാക്കൾ. ഉമ്മർ ഫൈസി മുക്കത്തിന് എതിരെ അതിരൂക്ഷ വിമർശനവുമായിനാസർ ഫൈസി കൂടത്തായി. ഉമർ ഫൈസി സമസ്‌തയെ ചെളിവാരി എറിയാൻ കാരണമാകുന്നെന്ന്നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തയുടെ വേദിയിൽ മുസ്ലീങ്ങൾക്ക് സഖാവ് ആകാൻപറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയം സഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നുംവിമർശനം. സമസ്തയുടെ ഉത്തരവാദിത്വപ്പെട്ടവർ വിഷയം ചർച്ച ചെയ്യണമെന്ന് നാസർ ഫൈസിആവശ്യപ്പെട്ടു. യുവജന സംഘടനകൾ വിഷയം ചൂണ്ടിക്കാണിച്ച സമസ്തക്ക് കത്ത് നൽകിയിട്ടുണ്ട്.
ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗുംരംഗത്തെത്തി.സമുദായത്തിന് മാർഗദർശനം നൽകേണ്ട പണ്ഡിതന്മാർ സ്വാർത്ഥ താൽപര്യങ്ങൾക്ക്വഴങ്ങുന്നത് മാപ്പർഹിക്കാത്ത വഞ്ചനയെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സികെ നജാഫ് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു. വാക്കുകളിലും പ്രവൃത്തികളിലുംഅവിശ്വാസ്യത കലർത്തുന്നെന്നും ഉമർ ഫൈസി കേവലം രാഷ്ട്രീയ പാർട്ടികളുടെ കോളാമ്പിയായിമാറിയെന്നും വിമർശനമുണ്ടായി.
വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെയും മുസ്‌ലിം ലീഗിനെയും സിപിഐഎംവേദിയിൽ വെച്ച് ഉമർ ഫൈസി മുക്കം വിമർശിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. അമുസ്ലിം പ്രതിനിധികളെ വെക്കാത്തതിനാൽ വഖഫ് ബോർഡ് പൂർണ്ണമല്ലെന്നും അത്പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയഹർജിയിൽ സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഉമർ ഫൈസിമുക്കത്തിന്റെ വിമർശനം. രണ്ട് ആർഎസ്എസുകാരെ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വിഷയംപരിഹരിച്ചു കൊള്ളാം എന്ന നിലപാടാണ് സർക്കാർ എടുത്തത്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ
വകുപ്പിലെ അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമർഫൈസികുറ്റപ്പെടുത്തിയിരുന്നു. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം സംഘടിപ്പിച്ചപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം.
ഇത്തരമൊരു നിലപാട് സർക്കാർ സ്വീകരിക്കാൻ കാരണം ഹംസയും താനുമാണെന്നും ഉമർ ഫൈസിമുക്കം പറഞ്ഞിരുന്നു. ‘കെ എസ് ഹംസയെ അവർക്ക് തൃപ്തതികരമല്ല. പിന്നെയുള്ള സഖാവ് ഉമർഫൈസിയാണ്. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ളബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം മതപരമായ മൂല്യങ്ങൾ എന്തായിരുന്നാലും ശരിഅത് തകർന്നാലും തരക്കടില്ല ഹംസയും ഉമർ ഫൈസയും മാറണം. അതിന് ഷോൺ ജോർജിനെപിന്തുണച്ചാലും തരക്കേടില്ല, ആർഎസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല‘ എന്നാണ്സർക്കാർ നിലപാടെന്നും സിപിഐഎം വേദിയിൽ സംസാരിക്കവെ ഉമർ ഫൈസി മുക്കംവിമർശിച്ചിരുന്നു.










