സഹയാത്രയിൽ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു.

ചാലിശ്ശേരി: കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ ഡേ കെയറിനോട് അനുബന്ധിച്ച്ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. പട്ടാമ്പി നഗരസഭ ഉപാധ്യക്ഷൻ ടി.പി ഷാജി ചടങ്ങ്ഉദ്ഘാടനം ചെയ്തു. വെബ് ഡിസൈനറും വ്ളോഗ് എഴുത്തുകാരനുമായ അജയ് ബാലചന്ദ്രൻമുഖ്യാതിഥിയായിരുന്നു. സംഗീത നാടക അക്കാദമി നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹയാത്രയുടെരക്ഷാധികാരി കലാമണ്ഡലം ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. ശ്രീമതി ലതാ മോഹന്റെ പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളുടെനിർമ്മാണവും പ്രദർശനവും വലിയ ജനശ്രദ്ധ നേടി. ഗോപിനാഥ് പാലഞ്ചേരി ഏകാംഗ നാടകംഅവതരിപ്പിച്ചു. ചടങ്ങ് രൂപകൽപ്പന ചെയ്തതും പൂർണമായും നിയന്ത്രിച്ചതും ഭിന്നശേഷിസുഹൃത്തുക്കൾ തന്നെയാണ്. തുടർന്ന് ആട്ടവും പാട്ടുമായി സഹയാത്രയിലെ ഭിന്നശേഷി സുഹൃത്തുക്കൾ ഭിന്നശേഷി ദിനാചരണംആഘോഷിച്ചു. കുമാരി ദിജി സ്വാഗതം പറഞ്ഞു. ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻസംസ്ഥാന സെക്രട്ടറി വാസുണ്ണി പട്ടാഴി അധ്യക്ഷത വഹിച്ചു. മാളിയേക്കൽ ബാവ, സുലൈഖ പറക്കാട്, ശിവശങ്കര അടികൾ, ലത മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. ഷാജി ആമയൂർ നന്ദി രേഖപ്പെടുത്തി. 

 മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു.

പാലക്കാട്:  മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ്മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെവളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.  ഈവിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലംതാലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക്ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു 

സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്

എടപ്പാൾ: സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്. 4 K ശബ്ദ സംവിധാനവും 70 എം.എം. സ്ക്രീനുമൊക്കെയായി മലപ്പുറം ജില്ലയിലെ തന്നെ പ്രധാനതീയറ്ററുകളിലൊന്നായ  എടപ്പാൾ ഗോവിന്ദാ സിലാണ് ഫുട്ബോൾ പ്രേമികൾക്ക്  സൗജന്യമായിലോകകപ്പ് കാണാനുളള സംവിധാനമൊരുക്കിയത്. മാനേജർ ഹരിയും ജീവനക്കാരും ബിഗ് സ്ക്രീനിൽകളി കാണാൻ ഒരു പരീക്ഷണം നടത്തി.  സംഭവം ഗംഭീരം. പത്തോ പതിനഞ്ചോ ആളുകളായി കളി കാണാൻ ഹരമില്ല. ഏതായാലും തീയറ്റർപ്രവർത്തിക്കുകയാണ്,  ജനങ്ങളെല്ലാവരും വരട്ടെ എന്ന തീരുമാനത്തിലെത്തിയത് അങ്ങിനെയാണ്.  ഇഷ്ട ടീമുകളായ  അർജന്റീനയുടെയും ബ്രസീലിന്റെയും കളികൾ സൗജന്യമായി കാണിച്ചു തുടങ്ങിയതോടെ തീയറ്റർഹൗസ് ഫുൾ. നിലത്തിരിക്കാൻ പോലും സ്ഥലമില്ലാതായതോടെ ആരവങ്ങളും ആർപ്പു വിളികളുമായിപലർക്കും  ഖത്തറിലെത്തിയ പ്രതീതി.  സമൂഹ മാധ്യമങ്ങളിലും തിയറ്ററിലെ കളികാണൽ സൗകര്യം വൈറലായിരിക്കുകയാണിപ്പോൾ.  എ.സി.യും വൈദ്യുതി വിളക്കുകളുമെല്ലാം കൂടി ഓരോ ഷോക്കും ആയിരങ്ങൾ ചെലവു വരുമെങ്കിലുംഫുട്ബോൾ കളിക്കായി അതു കാര്യമാക്കേണ്ടെന്ന ഉടമകളുടെ സപ്പോർട്ടും സൗജന്യ കളിപ്രദർശനത്തിന് ധൈര്യം നൽകിയതായി  മാനേജർ ഹരി  പറയുന്നു.

നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.

എടപ്പാള്‍ : നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.സംസ്ഥാന പാതയിലെഅണ്ണക്കമ്പാട് തൃക്കോവില്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.ഇന്ന് രാവിലെ 7.10-ന്ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും 

മലപ്പുറം: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും ഇടം നേടുന്നു. വനിതാ ക്രിക്കറ്റില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു താരം ദേശീയ ടീമില്‍ ഇടം നേടുന്ന ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വനിത ട്വന്റി 20 ടീമില്‍ ഇന്ത്യക്ക് വേണ്ടി നജ്ല ജഴ്‌സി അണിയുമ്പോള്‍…

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധ സെമിനാർ നടത്തി

എടപ്പാൾ : വേദേതിഹാസങ്ങളും വിവിധ മത തത്വശാസ്ത്രങ്ങളും മനുഷ്യ സമൂഹത്തിൽ സ്ത്രീയുടെമഹത്തായ സ്ഥാനം ഉദ്ഘോഷിക്കുന്നതാണെങ്കിലും,അത് മനസ്സിലാക്കുന്നതിൽ ഭൂരിഭാഗം മനുഷ്യരുംഅജ്ഞരോ അജ്ഞത നടിക്കുന്നവരോ ആയി മാറിയിരിക്കുന്നതായി ഡോ: ചാത്തനാത്ത്അച്ചുതനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽഎടപ്പാൾ വള്ളത്തോൾ കോളേജിൽ നടന്ന സ്ത്രീധന വിരുദ്ധ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.പി.സി.ഡബ്ലിയു.എഫ്. ട്രഷറർ ഇ.പി.രാജീവ് അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. അടാട്ട് വാസുദേവൻ, ഐവി ടീച്ചർ, സുബൈദപോത്തനൂർ, മുരളി മേലേപ്പാട്ട് , അഷറഫ് നെയ്തല്ലൂർ, റീജ ടീച്ചർ, കോളേജ് യൂണിയൻ ചെയർമാൻഷിയാസ് എന്നിവർ പ്രസംഗിച്ചു. 

മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 

മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 ഒന്നാംഅർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് അഞ്ചാം വാർഡ് ഗ്രാമസഭ  കൊളത്തൂർ സ്റ്റേഷൻപ്പടിജവാഹിറുൽ ഉലൂം മദ്രസയിൽ വെച്ച് ചേർന്നു. തൊഴിലുറപ്പ് തൊഴിലാളി പറമ്പുക്കാട്ടിൽ വൽസല അധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ സോഷ്യൽഓഡിറ്റ് ടീം അംഗങ്ങളായ ഷഖീബ്, ശിബിത, ബിജിഷ എന്നിവർ തൊഴിലുറപ്പ് പ്രവർത്തികൾവിലയിരുത്തി സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ അവരുടെ തൊഴിൽ സംബന്ധിച്ചകാര്യങ്ങളും ബുദ്ധിമുട്ടുകളും ഓഡിറ്റർമാരെ അറിയിച്ചു.  വാർഡ് മെമ്പർ കലമ്പൻ ബാപ്പു സ്വാഗതവും തൊഴിലുറപ്പ് മേറ്റ്‌ പ്രിയ പറമ്പുക്കാട്ടിൽ നന്ദിയുംഅറിയിച്ചു സംസാരിച്ചു.

എടപ്പാൾ ഉപജില്ലാ അക്കാദമിക് കൗൺസിൽ ആരംഭിച്ചു

എടപ്പാൾ : എടപ്പാൾ ഉപജില്ലാ അറബിക്ക് അക്കാദമിക്ക് കോംപ്ലക്സ് അധ്യാപക പരിശീലനം എടപ്പാൾബി ആർ സി ഹാളിൽ സംഘടിപ്പിച്ചു. ഉപജില്ലയിലെ എഴുപതോളം അധ്യാപകർ പരിശീലനത്തിൽപങ്കെടുത്തു. പരിശീലനം എടപ്പാൾ എ ഇ ഒ ചാർജ് സി. സുരേഷ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ ബി പി സി ടി.പിബിനീഷ് മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ മുസ്ലീം വിദ്യാഭ്യാസ ഇൻസ്പെക്ടർ വി ഷൗക്കലി, കെ. ടി മിന്നത്ത് ടീച്ചർ, സി. കെസൈനുദ്ധീൻ മാസ്റ്റർ, കെ എ അനീസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിവിധ സെഷനുകൾസംസ്ഥാന ടെക്സ്റ്റ് ബുക്ക് സമിതി അംഗം എം. ടി അബ്ദുൾ റഷീദ് മാസ്റ്റർ, ജാഫർ മാസ്റ്റർ, ഷറഫുദീൽമാസ്റ്റർ എന്നിവർ ക്ലാസെടുത്തു. കൂടാതെ അധ്യപക കലാ മത്സരങ്ങളും സംഘടിപ്പിച്ചു.