*പ്രൊഫ. കടവനാട് മുഹമ്മദ് അന്തരിച്ചു*
പൊന്നാനി: എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് (77) അന്തരിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനാണ്. തിങ്കളാഴ്ച രാത്രിഒൻപതരയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ്, പൊന്നാനി നഗരസഭ മുൻ സ്ഥിരംസമിതിഅംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം.ഇ.എസ്. മുൻജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറർ, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കർ ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു.
പിതാവ്: പരേതനായ കടപ്രത്തകത്ത് അബ്ദുല്ലഹാജി. മാതാവ്: ഖദീജ ഹജ്ജുമ. ഭാര്യ: ഫാത്തിമമുഹമ്മദ്. മക്കൾ: ഷിറാസ് പർവീൺ, ഡോ. ഗസ്നഫർ റോഷൻ (എം.ഇ.എസ്. മെഡിക്കൽകോളേജ്), ഷറീന പർവീൺ, ഷബ്നം ബിനു പർവീൺ. മരുമക്കൾ: റൂബി മഞ്ചേരി, ഷമീർ (ഖത്തർ), തസ്നീം, ഡോ. ഫിദ ഗസ്നഫർ. സഹോദരങ്ങൾ: അബൂബക്കർ, ഇബ്രാഹിംകുട്ടി, അബ്ദുൾ റസാഖ്(മൂവരും ഖത്തർ), അശ്റഫ്, ഫാത്തിമ, ആയിഷ, ആമിന, ഹഫ്സ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട്അഞ്ചിന് പൊന്നാനി കടവനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കടവനാട് മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്തെ എം.ഇ.എസ്. സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് പ്രസിഡന്റ് ഡോ. ഫസൽഗഫൂർ അറിയിച്ചു.










