മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ച്സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെ മലപ്പുറത്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം കീഴ്ശേരിമുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ശൗക്കത്ത് ആണ് ജീവനൊടുക്കിയത്. സംഭവത്തിൽഎംവിഡിക്കെതിരെ ഉയർന്ന ആരോപണങ്ങളും യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടസാഹചര്യങ്ങളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മരണത്തിന് മുമ്പ് യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വാഹന പരിശോധനയും മറ്റ്
നടപടികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നതായും പണംആവശ്യപ്പെടുന്നതായുമുള്ള ആരോപണങ്ങളാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്.










