കപ്പൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി. ദേവികയെ ബിജെപി കാഞ്ഞിരത്താണി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിജെപി മണ്ഡലംപ്രസിഡന്റ് ദിനേശൻ എറവക്കാട് ആദരിച്ചു. രതീഷ് തണ്ണീർക്കോട്, നാരായണൻ വി വി,മണികണ്ഠൻ പി രാധാകൃഷ്ണൻ പി, സുരേന്ദ്രൻ ടി വി, പ്രേമൻ കാഞ്ഞിരത്താണി, ബാലചന്ദ്രൻ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
*ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി;കട ഉടമ പിടിയിൽ*
പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി. തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്നപതിനഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. പടിഞ്ഞാറങ്ങാടി ന്യൂ മലബാർ ബേക്കറിയിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കടക്കുള്ളിൽരണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.കട ഉടമ കുമ്പിടി സ്വദേശി ഷൗക്കത്തലിയെതൃത്താല പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് ഹാൻസ് വാങ്ങിയതെന്ന് തൃത്താല പോലീസിന് മൊഴി നൽകി. തൃത്താലമേഖലയിൽ ഹാൻസ് വിതരണം ചെയ്യുന്ന ആളാണ് ഷൗക്കത്ത് എന്ന് തൃത്താല പോലീസ് പറഞ്ഞു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും കേരള അഗ്രോ മിഷനറി കോർപ്പറേഷനും ചേർന്ന് കാർഷിക യന്ത്രങ്ങൾക്ക് 50% മുതൽ 80 % വരെ സബ്സിഡി ലഭിക്കുന്നതിന് വേണ്ടി സൗജന്യ ഓൺലൈനിൻ രജിസ്ട്രേഷനും യന്ത്രങ്ങളുടെ പ്രദർശനവും ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു.
സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ ക്യാഷ്പ്രൈസ്
സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായകോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച്കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കുംപങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽപങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾപ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍വീടിന്റെഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്നനാലുവയസ്സുകാരന്‍ മരിച്ചു
മലപ്പുറം: കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ്ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു.മലപ്പുറം തലക്കടത്തൂരിലാണ് സംഭവം. വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ്ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ്സയാന്‍ (4) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാരോടപ്പംഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗൈറ്റ് മറിഞ്ഞ് വീണതോടെസയാന്‍അടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷംകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട്എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയാന്‍. വിദേശത്തായിരുന്ന പിതാവ് അഷ്റഫ്അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് ഷിബിലി (ഫ്രഷ് ഡേസൂപ്പര്‍മാര്‍ക്കറ്റ്) ഷഹനഷെറിന്‍ , അര്‍ഷാദ് (ബി എ അറബിക് ,ടി എം ജി കോളേജ് ), ഫാത്തിമറിഷാന ( പ്ലസ് ടു ബാഫഖി യതീം ഖാന വളവന്നൂര്‍ ), മുഹമ്മദ് ഷമ്മാസ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥിഅരീക്കാട് സ്‌കൂള്‍ ),
കോലത്തുപാടം കോൾപടവിലേക്ക് വിത്ത് വിതരണം നടത്തി
എടപ്പാൾ: പഞ്ചായത്തിലെ കോലത്തുപാടം കോൾ പടവിലേക്ക് കൃഷിഭവൻ മുഖേന സൗജന്യ വിത്ത് വിതരണം നടത്തി. വാർഡ് മെമ്പർ സിവി ദേവൻ ഉദ്ഘാടനം ചെയ്തു. കോൾ പടവ്പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് മെമ്പറും കോൾപടവ് സെക്രട്ടറിയുമായ പി.കരുണാകരൻ, കൃഷി ഓഫീസർ സുരേന്ദ്രൻ, എടപ്പാൾ വില്ലേജ്‌ഓഫീസർലാവണ്യ സാനി, കൃഷി അസിസ്റ്റന്റ് സന്തോഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. കോലത്ത് ശേഖരത്ത് വത്സലന്റെ വീട്ടിൽ വെച്ചായിരുന്നു പരിപാടി.
അമയിൽ താഴം റോഡ് തുറന്നു കൊടുത്തു.
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ കക്കിടിപ്പുറം അമയിൽതാഴം റോഡ് കോൺക്രീറ്റ് നിർമാണംപൂർത്തീകരിച്ച് നാട്ടുകാർക്ക് തുറന്നു കൊടുത്തു. പി നന്ദകുമാർ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 6 ലക്ഷം രൂപാ ചെലവിട്ടാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിൻ്റെ ഉദ്ഘാടനംപി നന്ദകുമാർ എംഎൽഎ നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ടി രാമദാസ്, സി കെഅഷ്റഫ്, പി ടി ശ്രീധരൻ, ചന്ദ്രവതി എന്നിവർ സംസാരിച്ചു.
*കേരള പ്രവാസി സംഘം നടുവട്ടം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.*
എടപ്പാൾ: കേരള പ്രവാസി സംഘം നടുവട്ടം യൂണിറ്റ് കൺവെൻഷനും നടുവട്ടം യൂണിറ്റ് തല മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സെക്രട്ടറി അബ്ദുട്ടി നന്നമുക്ക് കൺവെൻഷൻ ഉദ്ഘാടനംചെയ്തു. ഇ.വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം വട്ടംകുളം വില്ലേജ് സെക്രട്ടറി ടി.ഷാജഹാൻ, വൈസ് പ്രസിഡന്റ് പി.കെ അഷറഫ്, വില്ലേജ് കമ്മറ്റി അംഗങ്ങളായ വി.കെ രവി, മുഹമ്മദ്‌പ്പാ തുടങ്ങിയവർ പങ്കെടുത്തു. കെ.വി കോയക്കുട്ടിനന്ദി പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ് ഇ.വി ഇബ്രാഹിം, സെക്രട്ടറിയായി കെ.വി കോയക്കുട്ടി ട്രഷററായിമണികണ്ഠൻ എന്നിവരെയും തിരഞ്ഞെടുത്തു.
*ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ*
ഒറ്റപ്പാലത്ത് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നകേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഇരുമ്പിളിയം സ്വദേശി പ്രശാന്തിനെയാണ് ഒറ്റപ്പാലം പൊലീസ്അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുപത്തിരണ്ടുകാരിയെ 5 മാസംമുൻപാണ് പ്രശാന്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായതിനു പിന്നാലെയായിരുന്നുചൂഷണം. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന്ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ ശേഖരിച്ചെന്നും പിന്നീടു യുവാവ് ഇവ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ്ആയി പ്രചരിപ്പിച്ചെന്നുമാണു കേസ്. യുവതിയുടെ പരാതി പ്രകാരം പിടിയിലായ പ്രശാന്തിനെതിരെ ഐടി ആക്ടിനു പുറമേഭീഷണിപ്പെടുത്തിയതിനു കൂടി കേസെടുത്തായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം പൊലീസ്ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം
*ഷൊർണൂരിൽ മുങ്ങൽ വിദഗ്ദ്ധൻ കുഴഞ്ഞുവീണു മരിച്ചു*
ഷൊർണൂർ: ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍നടത്തവേ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍നടത്തവേ ക്ഷീണിതനായ രാമകൃഷ്ണൻ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷൊർണൂർ നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന രാമകൃഷ്ണന്‍ ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായത്. വൈകിട്ട്നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായിപാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പൂഴയോരത്ത് മീൻ പിടിക്കാൻവന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല.










