സ്കൈ ബ്ലൂ ഫുട്ബോൾ ടൂർണമെന്റ്  സീസൺ ടിക്കറ്റ് ലോഞ്ചിങ് നടത്തി

എടപ്പാൾ :സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 വെള്ളിയാഴ്ച എടപ്പാൾ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫാനെജ് ഹയർ സെക്കന്ററി സ്കൂളിൽപ്രത്യേകം സജ്ജമാക്കിയ കെ വി മുഹമ്മദ് ഹാജി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോൺച്ചിങ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം യു.ഷറഫലി നിർവഹിച്ചു ചെയർമാൻ യു.പി.പുരുഷോത്തമൻ ആദ്യക്ഷത വഹിച്ചു ജനറൽകൺവീനവർ നൗഫൽ സി തണ്ഡലം സി പി ബാവഹാജി, കെ പ്രഭാകരൻ, ഇബ്രാഹിം മുതൂർ, സുരേഷ് പൊല്പകര അസ്‌ലം തിരുത്തി, ഈ പ്രകാശ്, ഇ പി രാജീവ്‌,  ഷബീർ,  സന്തോഷ്‌ പാലട്ട് ,  ഉമ്മർ,  ലിജോ,  ദാറുൽ ഹിദായ സ്കൂൾ എച്ച്എം ഹമീദ് മാസ്റ്റർ, അഷ്‌റഫ്‌ കരിമ്പനക്കൽ, നജീബ് വട്ടകുളം, സുമേഷ് ഐശ്വര്യ, അൻവർതറക്കൽ, പി ബിജോയ്‌, ഹമീദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു. 

കാനറി കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വീണു: ബ്രസീൽ പ്രീ ക്വാർട്ടറിൽ

ബ്രസീൽ ജൈത്രയാത്ര തുടരുന്നു. കാനറികളുടെ കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വഴിമാറി. ഒരു ഗോൾജയവുമായി അഞ്ചുവട്ടം ജേതാക്കളായ ബ്രസീൽ ലോകകപ്പ്‌ പ്രീ ക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്‌തു. കാസെമിറോയാണ്‌ ലക്ഷ്യം കണ്ടത്‌. തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ്‌ ജിയിൽ ഒന്നാമതുള്ളകാനറികൾക്ക്‌ ആറ്‌ പോയിന്റായി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം കളി തീരാൻ ഏഴ്‌ മിനിറ്റ്‌ബാക്കിനിൽക്കേയാണ്‌ കാസെമിറോ വിജയഗോൾ കുറിച്ചത്‌. ഡിസംബർ രണ്ടിന്‌ കാമറൂണുമായാണ്‌അടുത്ത മത്സരം.

ബ്രസീൽ ഫാൻസ് റോഡ് ഷോ സംഘടിപ്പിച്ചു.

എടപ്പാൾ: ബ്രസീൽ ഫാൻസ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തന്നൂർനരിപ്പറമ്പ് മേഖല ബ്രസീൽ ഫാൻസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. നൂറുകണക്കിന് ഫാൻസുകാർ പങ്കെടുത്ത പ്രോഗ്രാം ബ്ലോക്ക് മെമ്പർ ദിലീഷ് ഉദ്ഘാടനം ചെയ്തു. കരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചു. നൗഫൽ എൻ, ഷാഹിർ എ.പി , റാഫി കെ, മഹ്റൂഫ്  വി.പി,കെ.പി കുഞ്ഞുട്ടി, ബോസ് മാനു, ആഷിക് സി.എ , വൈശാഖ്, ഷാജു, ജിജിൻ, നിതിൻ ദാസ്, അൻവർ, ലെനിൽ ലിജേഷ് എന്നിവർ നേതൃത്വം നൽകി. പോത്തന്നൂരിൽ നിന്നും നരിപ്പറമ്പ് വരെനടത്തിയ റോഡ് ഷോ വർണ്ണ പകിട്ടാർന്ന പരിപാടികളടെ സമാപിച്ചു. 

ലഹരി ഔട്ട് വൺ മില്യൺ ഗോൾ  ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം

എടപ്പാൾ : വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് "ലഹരി ഔട്ട് വൺ മില്യൺ ഗോൾ " മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. എടപ്പാൾ പഞ്ചായത്തിലെ 8, 9 വാർഡ് യൂത്ത് ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾനടന്നത്. ദുബായ് കെ.എം.സി.സി തവനൂർ മണ്ഡലം ട്രഷറർ ഷറഫുദ്ധീൻ കെ . വി ഉദ്ഘാടനംചെയ്തു . വി.കെ.എ മജീദ് അദ്ധ്യക്ഷനായി മുഹമ്മദ് കുട്ടി കല്ലിങ്ങൽ, കെ.വി ലൈസ്, കെ.വി ബാവ , തസ്തക്കീർ , അദീബ്, ഇസ്മായിൽ . കെ , ഷിഹാബ് എന്നിവർ സംസാരിച്ചു എ.എഫ്.സിഅയിലക്കാട്, ഗസ്റ്റൗസ് തലമുണ്ട എന്നിവർ വിജയികളായി മത്സരത്തിൽ വിജയിച്ച ക്ലബുകൾക്കുള്ളസമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

ഉപജില്ലാകായികമേള;എൽ.പി.മിനി ഓവറോൾ ഒന്നാം സ്ഥാനം വട്ടംകുളംസി.പി.എൻ.യു.പി.സ്കൂളിന്

എടപ്പാൾ: കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽവട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ചാമ്പ്യന്മാരായി.എടപ്പാൾ ഉപജില്ലയിലെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്,സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽഎൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവും, എൽ.പി. കിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവും, യു.പി. കിഡ്ഡീസ്  ഓവറോൾ രണ്ടാംസ്ഥാനവും  വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ സ്വന്തമാക്കിയത്. എൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവും, എൽ.പി. കിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവും, യു.പി. കിഡ്ഡീസ്  ഓവറോൾ രണ്ടാംസ്ഥാനവും  നേടി വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ടീം 

നെല്ലിശ്ശേരി എ യു പി എസ് ചാമ്പ്യന്മാരായി

എടപ്പാൾ: കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽ യുപി വിഭാഗത്തിൽ നെല്ലിശ്ശേരി എയുപി സ്കൂൾ ചാമ്പ്യന്മാരായി. എടപ്പാൾ ഉപജില്ലയിലെ മുഴുവൻഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്, സ്കൂളുകൾ പങ്കെടുത്തമത്സരത്തിൽ യുപി വിഭാഗത്തിലാണ് നെല്ലിശ്ശേരി യുപി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കിയത്. 

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ ക്യാഷ്പ്രൈസ്

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായകോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച്കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കുംപങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽപങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾപ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ജില്ലാസിവിൽസർവ്വീസ്കായികമേളയിൽ

മികച്ചനേട്ടംകൊയ്ത്പരപ്പനങ്ങാടിയിലെകായിക കൂട്ടായ്മയായപരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്. പരപ്പങ്ങാടി*:മലപ്പുറം എം.എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മത്സരത്തിൽ പരപ്പനാട്വാക്കേഴ്സ് ക്ലബ്ബിൽ  പരിശീലനം നടത്തുന്ന കായിക താരങ്ങളാണ് മികച്ച നേട്ടം കൈവരിച്ചത്. പുരുഷൻമാരുടെ 800 മീറ്റർ, 110 ഹർഡിൽസ് എന്നിവയിൽ ഗോൾഡ് മെഡൽ നേടി കെ.ടി. വിനോദ്സഹകരണ വകുപ്പ് തിരൂരങ്ങാടി ,  വനിതകളുടെ  ഷോട്ട്പുട്ട്, ജാവലിൻ  ത്രോ ഗോൾഡ് മെഡൽ നേടി  ഷീബ രമേശ് (കമ്മ്യൂണി ഹെൽത്ത് സെന്റർ ചെട്ടിപ്പടി ), കാറ്റഗറി ബി  100 മീറ്റർ , 200 മീറ്റർ ഓട്ടംസിൽവർ മെഡൽ നേടി  കവിത ഒ. , ജാവലിൻ ത്രോ സിൽവർ മെഡൽ നേടി   രാഖിമോൾ (ഇരുവരുംതാലൂക്ക് ഓഫീസ് , തിരൂരങ്ങാടി) ,  വനിത വിഭാഗം ഓപ്പൺ കാറ്റഗറി 100 മീറ്റർ , ലോംഗ് ജംപ്  എന്നിവയിൽ ഗോൾഡ് മെഡൽ നേടി അനീഷ. എൻ, പുരുഷ വിഭാഗം ഷോട്ട്പുട്ട് ജയരാജൻ കെ.വി ( നാലാം സ്ഥാനം ), പുരുഷൻമാരുടെ ബോൾ ബാഡ്മിന്റൺ ടീമിൽ ഇടം നേടിയ അനൂപ് എം.കെ(മൂവരും ജി.എസ്.ടി ഓഫീസ് തിരൂരങ്ങാടി), വനിത ഓപ്പൺ  വിഭാഗം  800 മീറ്റർ ഗോൾഡും , 200  മീറ്റർ സിൽവർ മെഡൽ നേടി പ്രജിതയും (ലാൻഡ് ട്രിബ്യൂണൽ ഓഫീസ്, പരപ്പനങ്ങാടി) അഭിമാനമായി മാറി. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലാണ് കായിക താരങ്ങൾ പരിശീലനം നടത്തുന്നത്. കഴിഞ്ഞരണ്ട് വർഷമായി പരപ്പനങ്ങാടിയുടെ കായികമേഖലയിൽ നിറ സാന്നിദ്ധ്യമായി രൂപം കൊണ്ടിട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കായിക പരിശീലനം നൽകി കായിക സംസ്കാരംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തനം .