എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരത്തിലേക്ക് 

എടപ്പാൾ: മേൽപാലം ഉദ്ഘാടനം ചെയ്ത സമയത്ത് ട്രാഫിക് റെഗുലേറ്ററി അതോറിറ്റി എടുത്തതീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്ത ബന്ധപ്പെട്ടവരുടെ നിലപാടിനെതിരെ എടപ്പാളിലെവ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. സാധാരണ ജനങ്ങൾക്ക്എടപ്പാൾ പട്ടണത്തിൽ വരുമ്പോൾ ബൈക്കുകൾ പാർക്ക് ചെയ്യാൻ അനുവാദം നൽകിയ സ്ഥലങ്ങളിൽരാവിലെ മുതൽ വൈകുന്നേരം വരെ ബൈക്കുകൾ പാർക്കു ചെയ്യുന്നവരുടെ പാർക്കിംഗ് ഗ്രൗണ്ടായിമാറ്റിയപ്പോൾ നടപടി എടുക്കേണ്ടവർ നോക്കി നിൽക്കുകയാണന്നും  നിരവധി തവണ ട്രാഫിക്റെഗുലേറ്ററി അതോറിറ്റി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ സമക്ഷം പരാതി പറഞ്ഞ എങ്കിലുംപരിഹാരമില്ലാതെ തുടരുകയാണന്നും ഇനിയും നോക്കി നിൽക്കാൻ ആവില്ലന്നും   വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും  നിവേദനംനൽകുന്നുണ്ടന്നും പ്രസ്തുത വിഷയത്തെ നിയമപരമായി നേരിടാൻ കൂടി ആലോചിക്കുന്നതായുംപരിഹാരം മായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നുംവ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇ.പ്രകാശ്,എം.ശങ്കരനാരായണന്‍,എ.കെ.അസീസ്,ഫിറ്റ് വെല്‍ഹസ്സന്‍,ടി.കെ.ബൈനേഷ്,നാസര്‍ കോട്ടണ്‍സൂക്ക്,മുഹ്സിന്‍ വെറൈറ്റി,ഷുഹൈബ് നാസ്തുടങ്ങിയവർ പങ്കെടുത്തു. 

വ്യാപാരി വ്യവസായി സമിതി എടപ്പാൾ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി. 

എടപ്പാൾ: ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ 5% ജിഎസ്ടി പിൻവലിക്കുക, പേപ്പർ ക്യാരിബാഗിന്റെ 18% ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാകുന്ന ജിഎസ്ടി കൗൺസിലിന്റെതീരുമാനം പിൻവലിക്കുക, വ്യാപാര മേഖലയിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിന് കാരണമാകുന്നവൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാനവ്യാപാരി വ്യവസായി സമിതി സംസ്ഥാനത്തൊട്ടാകെ ധർണ്ണ സംഘടിപ്പിച്ചു.     എടപ്പാൾ ഏരിയ കമ്മിറ്റിയുടെ കീഴിൽ  ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റിഅംഗവും എടപ്പാൾ ഏരിയ സെക്രട്ടറിയുമായ യു.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.  എടപ്പാൾഏരിയ പ്രസിഡന്റ് എം കെ ഹമീദ് അധ്യക്ഷനായി. യോഗത്തിൽ എടപ്പാൾ യൂണിറ്റ് സെക്രട്ടറിമുഫാഹിദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം അഭിജിത്ത്, ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ്വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഷെരീഫ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.  വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി നന്ദി പറഞ്ഞു. 

കടലിൻ്റെ മക്കൾ ഒന്നിച്ചു;പൊന്നാനി തീരസംരക്ഷണ സമിതി  നടത്തിയ പ്രതിഷേധ മാർച്ചിൽനൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. 

പൊന്നാനി: തീരദേശത്തെ പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കടലിൻ്റെ മക്കൾഒന്നിച്ചു.പൊന്നാനി തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽനൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. ശാസ്ത്രീയ കടൽഭിത്തി നിർമ്മിക്കുക കര കടലെടുക്കുന്ന പ്രതിഭാസങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചാണ് താലൂക്ക് ഓഫീസിലേക്ക് തീരസംരക്ഷണ സമിതി പൊന്നാനി മാർച്ച് നടത്തിയത്. 

എം.ടിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു .

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായിവിജയന്‍ സന്ദര്‍ശിച്ചു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയുംസമ്മാനിച്ചു.  എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായഎ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.സൗഹൃദ സംഭാഷണങ്ങളോടെആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി.  എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യകാര്യങ്ങളിൽശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രിപറഞ്ഞു. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോള്‍ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി പറഞ്ഞു.  നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.  മലയാളം പി.എച്ച്.ഡി നേടിയ ഉദ്യോഗാർഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനംഎം.ടി മുഖ്യമന്ത്രിക്ക് നല്‍കി. കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ്മുഖ്യമന്ത്രി മടങ്ങിയത്.

കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പണി കഴിപ്പിച്ച ടിങ്കറിംഗ് ലാബ് ഉദ്ഘാടനംചെയ്തു .

ചങ്ങരംകുളം: സമഗ്ര ശിക്ഷാ കേരളയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ച് കോക്കൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പണി കഴിപ്പിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം പൊന്നാനി എം എൽ എ പിനന്ദകുമാർ നിർവ്വഹിച്ചു.വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തിപുതിയ കാലത്തിന് പറ്റിയ സാങ്കേതിക ബോധമുള്ള വിദ്ഗദ്ധരെ സൃഷ്ടിക്കുക എന്നലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരള വഴി ടിങ്കറിംഗ് ലാബ് അനുവദിച്ചത്. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. ടി രത്നാകരൻ ഡി പി സി എസ് എസ്കെ മലപ്പുറം ലാബിന്റെ പ്രവർത്തനം വിശദീകരിച്ചു.പഠനത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നഅംന എന്ന കുട്ടിയെ ചടങ്ങിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഇ വി, ജില്ലാപഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ്,വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശ്,പഞ്ചായത്ത് മെമ്പർ മൈമൂന ഫാറൂഖ്,എ ഇ ഒഎടപ്പാൾ നാസർ, പി ടി എ പ്രസിഡന്റ് സക്കീർ പി പി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അജിത പിവി,സ്കൂൾ ഹെഡ്മിസ്ട്രസ് രജനി വി,വെൽഫെയർ കമ്മിറ്റി ചെയർമാൻ അഷറഫ് കോക്കൂർ, എസ്എം സി ചെയർമാൻ ഹംസ,മറ്റു രാഷ്ട്രീയ സാംസ്കാരിക,വിദ്യാഭ്യാസ പ്രമുഖർ എന്നിവർയോഗത്തിൽ പ്രസംഗിച്ചു. 

അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക്ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് കുഴയ്‌ക്കുകയാണ്. 

ഇടുക്കി:  അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയുംബാങ്ക് ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് കുഴയ്‌ക്കുകയാണ്. ബാങ്കുകളില്‍ പണമടയ്ക്കാന്‍ എത്തുമ്ബോള്‍ മാത്രമാണ് പലരും തങ്ങള്‍ക്ക് പറ്റിയ അബദ്ധംമനസിലാക്കുന്നത്. കഴിഞ്ഞ കുറച്ച്‌ മാസത്തിനിടെ നിരവധി തവണ പറ്റിക്കപ്പെട്ടവരുമുണ്ട്. യഥാര്‍ത്ഥ കറന്‍സിയുടെഅതേ വലിപ്പമാണ് കള്ള നോട്ടിനും. പെട്ടെന്ന് ആര്‍ക്കും ഈ നോട്ടുകള്‍ കണ്ടാല്‍ വ്യാജമാണെന്ന്മനസിലാകില്ല. പിടികൂടിയ കള്ള നോട്ടുകളില്‍ റിസര്‍വ് ബാങ്ക് എന്നുള്ളതില്‍ റിസര്‍വ് എന്നതിന്റെ അവസാനഇംഗ്ലീഷ് അക്ഷരം 'ഇ'യ്ക്ക് പകരം 'യു' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍മാര്‍ക്കിലുമുണ്ട്വ്യത്യാസം. യഥാര്‍ഥ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിലാണ്. വ്യാജനില്‍ ഗാന്ധിയുടെ ചിത്രം വയലറ്റ് നിറത്തിലാണ്. കടകളിലാണ് കൂടുതലായും ഇത്തരംനോട്ടുകള്‍ കിട്ടാറുള്ളത്. വിലക്കയറ്റം മൂലം വലഞ്ഞിരിക്കുന്ന കച്ചവടക്കാര്‍ കള്ളനോട്ടുകള്‍കൂടിയെത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ്.

ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; തീയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയ്‌ക്ക്നൽകരുതെന്ന് ഫിയോക് 

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായഫിയോക്. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോ​ഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും.(feuok against ott release) തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണതഅവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴി‍ഞ്ഞാൽ ഉടൻ ഒടിടിപ്ലാറ്റ്‍ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽഎത്തുന്നു ഒടിടിയുമായി ബന്ധപ്പെട്ട് തീയറ്ററ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർതള്ളിയിരുന്നു. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ്ഫിലിം ചേംബർ പരി​ഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീയറ്റർഉടമകളുടെ തീരുമാനം. സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്നആവശ്യവും ശക്തമാണ്. കെജിഎഫ്, ആർആർആർ, വിക്രം, മാസ്റ്റർ തുടങ്ങിയ വലിയ സിനിമകൾക്ക്മാത്രമാണ് ജനങ്ങൾ ഇപ്പോൾ വലിയ തരത്തിൽ തീയറ്ററിൽ എത്തുന്നത്. ഈ സ്ഥിതിതുടരകയാണെങ്കിൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.

Indian Railways: ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാന്‍സല്‍ ചെയ്യാം, തുക ഈടാക്കില്ല, റെയില്‍വേ നിയമങ്ങളില്‍ വന്‍ മാറ്റം 

Indian Railways Update: നിങ്ങള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈവാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ ഇന്ത്യന്‍റെയില്‍വേ ഇപ്പോള്‍ ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്. വാസ്തവത്തില്‍, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. അതിനാലാണ് റെയില്‍ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. റെയില്‍വേകാലാകാലങ്ങളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യാത്രക്കാര്‍ക്കായി വന്‍ സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതായത്, ഇനി ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ ഉപയോക്താവിന് കാര്യമായ പണ നഷ്ടം ഉണ്ടാവില്ല. പുതിയ നിയമം നിലവില്‍ വരുന്നതോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഒരുചാര്‍ജും നല്‍കേണ്ടി വരില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് റദ്ദാക്കാം. റെയില്‍വേ ആപ്പ്അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് ഇത് സാധിക്കുന്നത്‌. അതുകൂടാതെ, ഇ-മെയില്‍വഴിയും ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് റദ്ദാക്കുന്നത് സംബന്ധിച്ചവലിയ തീരുമാനമാണ് റെയിവേ കൈക്കൊണ്ടിരിയ്ക്കുന്നത്. റെയില്‍വേ ആപ്പ് അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റിലൂടെ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്നില്ലഎങ്കില്‍ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ നിന്ന് റെയില്‍വേയ്ക്ക് ഇ-മെയില്‍ചെയ്യാവുന്നതാണ്. ഇതിന്‍റെ സ്ഥിരീകരണവും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭിക്കും.