/‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം;  ഉപയോ ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച്സ്കൾ ചെയർമാൻ രാജു ഡേവിസ്

‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം;  ഉപയോ ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച്സ്കൾ ചെയർമാൻ രാജു ഡേവിസ്

മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്സ്കൂകൂൾ ചെയർമാൻ രാജു ഡേവിസ്തന്റെ വാക്കുകൾ ആർക്കെങ്കിലുംവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി ശബ്ദസന്ദേശത്തിലൂടെ രാജു ഡേവിസ്വ്യക്തമാക്കിപരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഖേദപ്രകടനം.

ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല ഇതെന്നുംചിലവാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് മനസിലാക്കുന്നുവെന്നും ഖേദപ്രകടനത്തിൽപറയുന്നുനേരത്തെതന്റെ പാരമർശത്തിൽ ഉറച്ചുനിൽക്കുന്നതായി രാജു ഡേവിസ്പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് പ്രതിഷേധം കടുത്തതോടെ നിലപാട് മാറ്റുകയായിരുന്നു.

മാതാപിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജു ഡേവിസ് വിവാദ സന്ദേശമയച്ചത്ഒരു ലക്ഷംരൂപയിലധികം ചെലവഴിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർപാകിസ്‌ാനിലേക്ക് പോകണമെന്നുംസ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ എത്താതിരുന്ന കുട്ടികൾക്ക്ഇവിടെ ജീവിക്കാൻ പോലും അർഹതയില്ലെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കംആഘോഷത്തിൽ പങ്കെടുക്കാത്തവരെ ക്ലാസിൽ കയറ്റില്ലെന്നും അവധി ദിനംസ്കൂളിലെത്താതിരുന്നവർ കൃത്യമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.