/*പുലിക്കളിക്കെതിരെ വി.കെ. ശ്രീരാമന്റെ വിമർശനം

*പുലിക്കളിക്കെതിരെ വി.കെ. ശ്രീരാമന്റെ വിമർശനം


തൃശൂർ
നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെശ്രീരാമൻപുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്.

പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും  വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചുലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു.

പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് കുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു.

ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.