/ക്ഷീര കർഷകർക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ക്ഷീര കർഷകർക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വട്ടംകുളംവട്ടംകുളം ഗ്രാമപഞ്ചായത്ത്‌ മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽക്ഷീരകർഷകർക്കു വേണ്ടി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചുവട്ടംകുളം പഞ്ചായത്ത്‌സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്ലാസ്സ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽമജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു.    

മലപ്പുറം ജില്ലയിലെ പല പഞ്ചായത്തിലെ പ്രദേശങ്ങളിലും കണ്ടുവരുന്ന ചർമ മുഴ രോഗംകർഷകരിലുയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ സ്വാഗതപ്രസംഗത്തിൽ സീനിയർ വെറ്റിനറി സർജൻ ഡോ.മനോജ്‌ സി.ജെ കർഷകർക്ക് ബോധ്യപ്പെടുത്തികൊടുത്തുപൊതുവെ കണ്ണുകളികളിൽ കണ്ടുവരുന്ന മറ്റു രോഗങ്ങളെ കുറിച്ചുംപാലുല്പാധനവർധനവിന് സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും ഡോ.ജോയ് ജോർജ് (ചീഫ് വെറ്റിനറി ഓഫീസർമലപ്പുറം സെൻ്റർ ), ഡോ.സുശാന്തു (എപ്പിഡിമിയോളജിസ്റ്റ്മലപ്പുറം സെന്റർ ) എന്നിവർക്ലാസ്സെടുത്തു സംസാരിച്ചു.           

തുടർന്ന് കർഷകരുടെ സംശയങ്ങൾക്ക് ഡോ.മനോജ്‌ മറുപടി പറഞ്ഞുവട്ടംകുളം ഗ്രാമപഞ്ചായത്ത്‌വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ചുഎം  നജീബ്മൻസൂർ മരയങ്ങാട്ഷീജയു.പി  പുഷോത്തമൻഇബ്രാഹിം മൂതൂർപത്തിൽ അഷ്‌റഫ്‌ടി.പിഹൈദരലിശ്രീശങ്കരനാരായണൻബൈജു പി.വി  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചുഅഹമ്മദ്‌ മുതൂർനന്ദി പറഞ്ഞു.