/വെല്ലുവിളിയിൽ കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി പിടിയിൽ

വെല്ലുവിളിയിൽ കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി പിടിയിൽ

‎കണ്ണൂർ: ദിവസങ്ങളായി കേരള പൊലീസ് തേടുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കികണ്ണൂരിൽ പിടിയിലായി. കണ്ണൂർ നഗരത്തിലെ ഫ്ലാറ്റിൽ നിന്നുമാണ് രാത്രി രണ്ടു മണിയോടെഅർജുനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ചകാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

‎കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻകണ്ണൂരിൽതന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

‎പൊലീസ് കസ്റ്റഡിയിലായ അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ്ലഭിക്കുന്ന വിവരം. അർജുനെ ചോദ്യം ചെയ്യുമ്പോൾ ഒളിയിടം ഒരുക്കിയവർ ഉൾപ്പെടെ കൂടുതൽപേർ അറസ്റ്റിലായേക്കും.

‎നേരത്തേ അർജുൻ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെറസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങളുംപുറത്തുവന്നിരുന്നു. 

‎പൊലീസ് പിടിയിൽ അകപ്പെടാതെ അർജുന് രക്ഷപ്പെടാൻ അവസരമൊരുക്കിയ അഞ്ച്സുഹൃത്തുക്കളെ എടപ്പാളിൽനിന്നും പൊലീസ് പിടികൂടിയിരുന്നു. തൃശൂരിലും  അർജുൻ ആയങ്കിഎത്തിയെന്ന് കരുതി വ്യാപകമായി പൊലീസ് പരിശോധന നടത്തിയിരുന്നു. 

‎പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളൂ” എന്ന് പൊലീസിനെ വെല്ലുവിളിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ്അർജുൻ ആയങ്കി രംഗത്തുവന്നത്. 

‎ക്രിമിനൽ കേസുകളിലെ പ്രതി പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചത് ഏറെ ചർച്ചയായി. 

‎ഇതേതുടർന്ന് “ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിക്കോളൂ” എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. 

ഇതോടെ അർജുൻ ആയങ്കിയെ പിടികൂടുന്നത് കേരള പൊലീസിന്റെ അഭിമാന പ്രശ്നമായിമാറുകയായിരുന്നു.