ചങ്ങരംകുളം: മൂക്കുതല ജ്വാല സാംസ്കാരിക നിലയത്തിൻ്റെ പുതിയ മന്ദിരം പൊന്നാനിഎം.എൽ.എ .പി.നന്ദകുമാർ ഉത്ഘാടനം ചെയ്തു.സുരേഷ്.വി.വി.അധ്യക്ഷത വഹിച്ചു.നന്നംമുക്ക്പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയസൈഫുദ്ദീൻ,പി.എ.അർഷാദ്,വി.വി.കരുണാകരൻ,കെ.വി.അബ്ദുൾ കരീം,പി.അശോകൻഎന്നിവർ ആശംസകൾ നേർന്നു.വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ ചെയ്തു വരുന്ന നിഷടീച്ചർ,കുമാർ.പി.മൂക്കുതല,പി.കെ.ജയരാജൻ,എം.എ.ലത്തീഫ് ,ജനു മുക്കുതല എന്നിവരെആദരിച്ചു.തുടർന്ന് നടന്ന ഫുട്ബോൾ ഷൂട്ട്ഔട്ട് മൽസരത്തിൽ ജ്വാല ചങ്ങരംകുളം ജേതാക്കളായി.
കാനറി കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വീണു: ബ്രസീൽ പ്രീ ക്വാർട്ടറിൽ
ബ്രസീൽ ജൈത്രയാത്ര തുടരുന്നു. കാനറികളുടെ കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വഴിമാറി. ഒരു ഗോൾജയവുമായി അഞ്ചുവട്ടം ജേതാക്കളായ ബ്രസീൽ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്‌തു. കാസെമിറോയാണ് ലക്ഷ്യം കണ്ടത്. തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതുള്ളകാനറികൾക്ക് ആറ് പോയിന്റായി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം കളി തീരാൻ ഏഴ് മിനിറ്റ്‌ബാക്കിനിൽക്കേയാണ് കാസെമിറോ വിജയഗോൾ കുറിച്ചത്. ഡിസംബർ രണ്ടിന് കാമറൂണുമായാണ്‌അടുത്ത മത്സരം.
നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു
എടപ്പാൾ: നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു .നടുവട്ടത്ത് കാർകണ്ടെയ്നർ ലോറിയിൽ ഇടിച്ച് എടപ്പാൾ അണ്ണക്കംപാട് സ്വദേശികളായ പൊന്നിൽ അനുരുപ്(25) ദിനിൽ (29) എന്നിവർക്ക് പരിക്കേറ്റത്.ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് രണ്ട് മണിയോടെ നടുവട്ടം പെട്രോൾ പമ്പിന് സമീപത്താണ്സംഭവം.പെരുമ്പിലാവിൽ നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു.
സഹജീവികൾക്ക് കരുതലായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാറഞ്ചേരി : ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും കലാ കായിക സാമൂഹികസാംസ്‌കാരിക കൂട്ടായ്മയായ യാസ്സ് മാറഞ്ചേരിയും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിററല്‍ബ്ലഡ് സെൻ്റെറിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ നവംബര്‍ 27 ഞായറാഴ്ച മാറഞ്ചേരിയിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 65 പേർ രജിസ്റ്റർചെയ്ത ക്യാമ്പിൽ 47 പേർ രക്തദാനം നടത്തി. മാറഞ്ചേരി സെന്ററിൽ അമല ബ്ലഡ് സെന്ററിന്റെമൊബൈൽ വാനിൽ വെച്ചാണ് രക്തം ശേഖരിച്ചത്. ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളുംഒരുക്കുകയും നിരവധി നാട്ടുകാരെയും മറ്റും ക്യാമ്പിലേക്ക് രക്തദാനത്തിന് സന്നദ്ധമാക്കുകയുംചെയ്ത യാസ്സ് മാറഞ്ചേരി പ്രവർത്തകരുടെ പ്രവർത്തനം ശ്രദ്ധേയമായി. രക്തദാനം നിർവ്വഹിച്ച 47 പേരിൽ 25 പേർ അവരുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിർവ്വഹിച്ചത്. 4 വനിതകളുംരക്തദാനം നിർവ്വഹിച്ചു ക്യാമ്പിന്റെ ഭാഗമായി. പ്രാദേശികമായി രക്തദാന ക്യാമ്പുകൾസംഘടിപ്പിക്കുന്നതിലൂടെ പുതുതായി ഒരുപാട് പേരെ രക്തദാന രംഗത്തേക്ക് കൊണ്ട് വരാൻ ബി ഡികെ കൂട്ടായ്മക്ക് സാധിക്കുന്നുണ്ടെന്നു ബി ഡി കെ മലപ്പുറം ജില്ലാ കമ്മി അംഗവും യാസ്സ് മാറഞ്ചേരിപ്രസിഡന്റും കൂടിയായ ഹിജാസ് മാറഞ്ചേരി പറഞ്ഞു. ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോർഡിനേറ്റർമാരുംഎയ്ഞ്ചൽസ് വിങ് അംഗങ്ങളും യാസ്സ് ക്ലബ്ബ് അംഗങ്ങളോടൊപ്പം ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ക്ലബ്ബ് പ്രവർത്തകർക്ക്പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
ആർദ്രക്ക് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരവ്
ചാലിശ്ശേരി : സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2020-ചിൽഡ്രൻസ് ഡോക്യൂമെന്ററിവിഭാഗത്തിൽ ബെസ്റ്റ് ഡോക്യുമെൻ്ററി ഡയറക്ടർ അവാർഡ് കരസ്ഥമാക്കിയ ആർദ്രയെ ട്രോഫിനൽകി ചാലിശ്ശേരി എസ് ഐ ഹംസ ആദരിച്ചു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ, അബ്ദുൽ റഷീദ്, മനോജ്, ശ്രീനിവാസൻ, സജിത, സ്മിത എന്നിവർ പങ്കെടുത്തു.
എം.ബാബുരാജ് തവനൂരിന് ഐ.എൻ.സി ചങ്ങരംകുളം ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി
എടപ്പാൾ (ഖത്തർ): ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ദീർഘകാലം സബ് ഇൻസ്‌പെക്ടർ ആയിസേവനമനുഷ്ഠിക്കുകയും, ചങ്ങരംകുളത്തു നിന്ന് തന്നെ വിരമിക്കുകയും ചെയ്ത എം.ബാബുരാജ്തവനൂർ, ഫിഫ വേൾഡ് കപ്പ് നേരിൽ കാണാൻ ഖത്തറിൽ എത്തിയ അദ്ദേഹത്തിന് ഐ.എൻ.സിചങ്ങരംകുളം ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി. എ.വി.അഷ്‌റഫ് തരിയത്തിന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബഷീർ പള്ളിപ്പാട്മൊമെന്റോ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ സർവീസ്കാലത്ത് ചങ്ങരംകുളം പോലീസ് സ്റ്റേഷനുമായി ബന്ദപെട്ട എല്ലാ കാര്യങ്ങളും സത്യസന്ധമായിതീരുമാനമെടുത്തു മറ്റ് പോലീസ്കാർക്ക് മാതൃകയായിട്ടാണ് അദ്ദേഹം വിരമിച്ചത് എന്ന് യോഗംവിലയിരുത്തി. ഭാരവാഹികളായ ശിഹാബ് നരണിപ്പുഴ, ഷംസീർ കാളാച്ചാൽ, അദ്ദേഹത്തിന്റെ നാട്ടുകാരനുംസുഹൃത്തുമായ സി.എ.സലാം തവനൂർ, വാസുദേവൻ കല്ലൂർമ, തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഷറഫുനന്നംമുക്ക് നന്ദി പറഞ്ഞു.
എടപ്പാൾ: എടപ്പാൾ മേൽ പാലത്തിനടിയിലെ പാർക്കിംഗ്, ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക്വരുന്നവർക്ക് മാത്രം. ഇന്ന് ചേർന്ന ഗ്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനംഎടുത്തത്. പേ പാർക്കിംഗ് സംവിധാനമാക്കി മാറ്റുന്നതിനായി ആർ ബി ഡി സി കെയിക്ക് കത്ത്നൽകാനും മറുപടി ലഭിക്കുന്ന പക്ഷം മാറ്റി പുനസ്ഥാപിക്കാനും നിർദ്ദേശിച്ചു.
തൃശ്ശൂർ റോഡിലും കോഴിക്കോട് റോഡിലും സീബ്ര ലൈൻ വരയ്ക്കും. ബസുകൾ മൂന്ന് മിനിറ്റിനകംആളെ കയറ്റി ഇറക്കി ടൗൺ വിട്ട് പോകണം. കെ ടി ജലീൽ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി രാമകൃഷ്ണൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ്, സി ഐ ബഷീർചിറക്കൽ, ഇ പ്രകാശ്, എസ്.ഐ ഖാലിദ് തുടങ്ങിയവരും ജനപ്രതിനിധികളും യോഗത്തിൽപങ്കെടുത്തു. എടപ്പാൾ: എടപ്പാൾ മേൽ പാലത്തിനടിയിലെ പാർക്കിംഗ്, ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക്വരുന്നവർക്ക് മാത്രം. ഇന്ന് ചേർന്ന ഗ്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനംഎടുത്തത്. പേ പാർക്കിംഗ് സംവിധാനമാക്കി മാറ്റുന്നതിനായി ആർ ബി ഡി സി കെയിക്ക് കത്ത്നൽകാനും മറുപടി ലഭിക്കുന്ന പക്ഷം മാറ്റി പുനസ്ഥാപിക്കാനും നിർദ്ദേശിച്ചു. തൃശ്ശൂർ റോഡിലും കോഴിക്കോട് റോഡിലും സീബ്ര ലൈൻ വരയ്ക്കും. ബസുകൾ മൂന്ന് മിനിറ്റിനകംആളെ കയറ്റി ഇറക്കി ടൗൺ വിട്ട് പോകണം. കെ ടി ജലീൽ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി രാമകൃഷ്ണൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ്, സി ഐ ബഷീർചിറക്കൽ, ഇ പ്രകാശ്, എസ്.ഐ ഖാലിദ് തുടങ്ങിയവരും ജനപ്രതിനിധികളും യോഗത്തിൽപങ്കെടുത്തു.
അന്നദാനത്തിന് ആദ്യ തുക സംഭാവന നൽകി ഡോ: സർ, കെ.വി.കൃഷ്ണൻ
കുറ്റിപ്പുറം: അഖില ഭാരത അയ്യപ്പസേവാസംഘത്തിൻ്റെ നേതൃത്വത്തിൽ മിനി പമ്പയിൽ വർഷങ്ങളായി നടന്നുവരുന്ന അന്നദാനഫണ്ടിലേക്ക് ആദ്യ തുക നൽകി മാതൃകയായിരിക്കുകയാണ് ജീവകാരുണ്യപ്രവർത്തകനും അയ്യപ്പസേവാസംഘം മുൻ കേന്ദ്ര കമ്മറ്റി മെമ്പറും എസ് എൻ ഡി പി എടപ്പാൾയൂണിയൻ അഡ്മിനിസ്ട്രേറ്ററും ശ്രീ ശാസ്താ സ്കൂൾ കമ്മറ്റി എക്സിക്യുട്ടീവ് മെമ്പറും പൊതുപ്രവർത്തകനും പ്രവാസിയുമായ ഡോ: സർ, കെ.വി.കൃഷ്ണൻ പതിനായിരം രൂപ അന്നദാനപന്തലിൽ വെച്ച് അയ്യപ്പസേവാസംഘം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി മെമ്പറുമായവി.വി.മുരളീധന് പണം കൈമാറി.
*ഗുരുവായൂരില്‍ ആന ഇടഞ്ഞു;തലനാരിഴയ്ക്ക് രക്ഷപെട്ട് പാപ്പാന്‍
ഗുരുവായൂർ : ഗുരുവായൂരില്‍ വിവാഹത്തിനിടെ ആന ഇടഞ്ഞു. കല്യാണ ചടങ്ങുകള്‍ക്ക് ശേഷംക്ഷേത്ര പരിസരത്ത് വച്ച് വരന്റെയും വധുവിന്റെയും ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ് ആനഇടഞ്ഞത്. വരനും വധുവും അടക്കം കല്യാണത്തിന് എത്തിയ ആളുകള്‍ക്കിടയിലാണ് സംഭവമുണ്ടായത്. ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ഉടന്‍ തന്നെ വശങ്ങളിലേക്ക് ഓടിമാറി. ഒപ്പമുണ്ടായിരുന്ന പാപ്പാനെ ആന ആക്രമിക്കാന്‍ശ്രമിച്ചെങ്കിലും വസ്ത്രം മാത്രം തുമ്പിക്കയ്യില്‍ കിട്ടിയതോടെ പാപ്പാന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുന്നുണ്ട്.
പി സി ഡബ്ലിയു ഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ്റെ ഉദ്ഘാടനം നവംബർ 26ന് വളയംകുളത്ത്നടക്കും
ചങ്ങരംകുളം: പി സി ഡബ്ലിയു ഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ്റെ ഉദ്ഘാടനം നവംബർ 26ന്കാലത്ത് 10 മണിക്ക് വളയംകുളം അസ്സബാഹ് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവസാനിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെയും സ്ത്രീധനവിരുദ്ധ വിവാഹ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ട് നിൽക്കുന്നക്യാമ്പസ് തല ക്യാമ്പയിന്റെ ഉദ്ഘാടനം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽവള്ളത്തോൾ നിർവഹിക്കും. മാധ്യമ പ്രവർത്തകൻ കെവി നദീർ മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീധന വിരുദ്ധ പ്രമേയവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ പ്രബന്ധരചനാ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. ആലംകോട് ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി ഷഹീർ, സംഘാടക സമിതി ഭാരവാഹികളായ അടാട്ട് വാസുദേവൻ, അഷറഫ്നെയ്തല്ലൂർ, ആയിഷ ഹസ്സൻ, എം.പി അംബിക കുമാരി ടീച്ചർ എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.










