/ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ സഹോദരിമാരെ അഭിനന്ദിച്ചു

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ സഹോദരിമാരെ അഭിനന്ദിച്ചു

മിറർ റൈറ്റിംഗിൽ (തിരി ച്ചെഴുത്ത്)ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിസഹോദരിമാരായഷെറിൻ സാറാ ഷാജിയെയും,  സഹോദരി ഷോണ സാറാ ഷാജിയെയുമാണ്പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്പ്രസിഡന്റ് ഹസീന ഇബ്രാഹിംവൈസ് പ്രസിഡന്റ് കെ.പിവേലായുധൻ പഞ്ചായത്ത് അംഗങ്ങളായ പി.ടിഅയൂബ്നൗഷാദ് മണികെ.പി വസന്തറസീന തസ്നി തുടങ്ങിയവർ പങ്കെടുത്തു… അദ്ധ്യാപകരായ പൂക്കാട്ടിരി തെക്കെ മമ്മരപള്ളിൽ സ്മിത തോമസിന്റെയും ഷാജി പേരോഴിയുടെയും മക്കളാണ് ഷെറിൻ സാറാ ഷാജിയും,  സഹോദരി ഷോണ സാറാ ഷാജിയും  ‘ഇന്ത്യ എന്റെ നാടാണ് എല്ലാ ഇന്ത്യക്കാരും സഹോദരിസഹോദരൻമാരാണ് ‘ എന്നു തുടങ്ങുന്ന പ്രതിജ്ഞ മലയാളത്തിൽ മിറർ ഇമേജിലെഴുതിയാണ്ഷെറിൻ റെക്കോഡ് ബുക്കിൽ ഇടം നേടിയത്നിലവിലുള്ള റെക്കോഡ് 2 മിനിട്ട്.41 സെക്കന്റ് എന്നത്ഇടതു കൈ കൊണ്ട് 2. മിനിട്ട് 36 സെക്കന്റിലെഴുതിയാണ്  റെക്കോർഡ് തിരുത്തിയത്.. സഹോദരിഷോണ സാറ ഷാജിയാകട്ടെ കേരളത്തിലെ 14 ജില്ലകളുടെ പേരുകൾ ഇംഗ്ലീഷിൽ 1 മിനിട്ട് 4 സെക്കന്റിൽ എഴുതി റെക്കാർഡ് മറികടന്നു.. 1 മിനിട്ട് 11സെക്കന്റ് ആയിരുന്നു നിലവിലുളളറെക്കോഡ്വളരെ ചെറു പ്രായത്തിൽ തന്നെ മിറർ റൈറ്റിംഗിൽ ഇരുവരും പ്രാവീണ്യം നേടിയിരുന്നു…   . ഷെറിൻ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഒമ്പതാം തരത്തിലും ഷോണ ഏഴാംതരത്തിലുമാണ് പഠിക്കുന്നത്.