എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ adv മോഹൻദാസ് ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വിദ്യാസമ്പന്നരും, അല്ലാത്തവരുമായതൊഴിലാന്നേഷകർക്കു വിവിധ മേഖലങ്ങളിലെ തൊഴിൽ സാധ്യത കണ്ടെത്തുന്നതിന്ന്സഹായമാകുന്ന വിധത്തിൽ വിഷയമവതരിപ്പിച്ച് ശ്രീധരൻ മാസ്റ്റർ സംസാരിച്ചു, കൃഷിയും, അതിലെസാധ്യതയെയും, അതിലെ വൈവിധ്യങ്ങളെ കുറിച്ചും ചന്ദ്രൻ മാസ്റ്റർ ക്ലാസ്സെടുത്തു, സ്വയമായും, സംഘടിതമായും, സംരംഭങ്ങൾ തുടങ്ങാൻ ബാങ്കുകളിൽ നിന്നും സബ്സിഡി ലഭ്യമാക്കുന്നതിന്നായിപഞ്ചായത്തിന്റെ സഹകരണത്തോടെ വേണ്ട നിർദ്ദേശങ്ങളും, ഏകജാലക സംവിധാനത്തിലൂടെലഭ്യമാക്കാൻ നടപടികളെടുക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ma നജീബ്, ശ്രീജ പാറക്കൽ,ഉണ്ണി കൃഷ്ണൻ(member)ഹസ്സൈനാർ നെല്ലിശ്ശേരി, (മെമ്പർ )പത്തിൽ അഷ്റഫ്, വ്യവസായ വികസന ഓഫീസർഅമൃത എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു, ഗിരീഷ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,

CultureDecember 9, 2022