യു.ഡി.എഫ് നേതാക്കൾക്ക് മുസ്ലിം ലീഗിൻ്റെ ആദരം.

എടപ്പാൾ : നാടിന് അഭിമാനമായ യു.ഡി.എഫ് നേതാക്കളെ മുസ്ലിം ലീഗ് ആദരിച്ചു. അങ്ങാടി പഴയമാർക്കറ്റ് തലമുണ്ട റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കാൻ ലക്ഷങ്ങൾ വിലയുള്ള സ്വന്തം സ്ഥലംവിട്ട് നൽകി നാടിന് മാതൃകയായ യു.ഡി.എഫ് നേതാക്കളെ ആദരിച്ചു.  ചെമ്പയിൽ അലി, അഷ്റഫ് കാളമ്പ്ര, ചെമ്പയി അബ്ദുറഹ്മാൻ എന്നിവരാണ് റോഡ് വീതി കൂട്ടാൻസ്വന്തം സ്ഥലം വിട്ട് നൽകാൻ പഞ്ചായത്തിനെ സന്നദ്ധത അറിയിച്ചത്. ഇതോടെ മറ്റുചിലവുകൾക്കായി സമീപവാസികളുടെ സഹായവുമെത്തി. ലക്ഷങ്ങൾ വിലയുള്ള സ്ഥലം വിട്ട് നൽകിനാടിന് അഭിമാനമായ നേതാക്കളെ പൊന്നാട അണിയിച്ച്  ആദരിച്ചു. ശോചനീയാവസ്ഥയിൽകിടന്നിരുന്ന ഇവിടുത്തെ റോഡ് ഭൂരിഭാഗവും കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഗതാഗതയോഗ്യമാക്കിയത്. ചടങ്ങിൽ കെ.വി ബാവ അദ്ധ്യക്ഷനായി. വി.കെ.എ മജീദ്, മുഹമ്മദ് കുട്ടിഎടപ്പാൾ,  ഇസ്മാഇൽ, കാളബ്ര കുഞ്ഞി ബാവ, ഇബ്രാഹിം കെ.കെ, കെ.വി റഷീദ് എന്നിവർസംസാരിച്ചു.  വീതി കൂട്ടിയ റോഡിന്റെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർനിർവ്വഹിച്ചു. വാർഡ് മെമ്പർ മുനീറ അദ്ധ്യക്ഷത വഹിച്ചു. 

ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം കനിവ് ബഡ്സ് സ്കൂളിൽ വെച്ച് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ മജീദ് കഴുങ്കിൽ ഉദ്ഘാടനംനിർവഹിച്ചു.             ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിന് വേണ്ടി അവരുടെഅംഗപരിമിതി പരിശോധിച്ച് ഉപകരണങ്ങളുടെ അളവെടുക്കുന്നതിനും ശാരീരിക ക്ഷമതപരിശോധിക്കുന്നതിനും ഡോ.വിജീഷ് നേതൃത്വം നൽകി.      ഉപകരണങ്ങൾ കാല താമസമില്ലാതെ വിതരണം ചെയ്യാൻ ഐസിഡിഎസ് ഓഫീസർ കൃഷ്‌ണേന്ദുബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എ നജീബ്അധ്യക്ഷത വഹിച്ചു. മൻസൂർ മരയങ്ങാട് (ആരോഗ്യ വികസന സമിതി ചെയർമാൻ) സ്വാഗതംപറഞ്ഞു. വിഭിന്ന ശേഷിക്കാരായ ആളുകളെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിച്ചു പരിശോധനകൾക്കുവിധേയമാക്കി.  അംഗ പരിമിതിയുള്ളവരുടെ കുറവുകൾ അവരുടെ മാനസിക ധൈര്യത്തെ തളർത്തരുതെന്നും, അവരിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു സമൂഹത്തോടൊപ്പം ചേർത്ത് നടത്താൻ അവരെപ്രാപ്തരാക്കാൻ കുടുംബങ്ങളും രക്ഷിതാക്കളും സദാ ജാഗരൂകരാവണമെന്നും ഉദ്ഘടനപ്രസംഗത്തിൽ പ്രസിഡന്റ്‌ ആഹ്വനം ചെയ്തു. കുടുംബശ്രീ പ്രവർത്തകർ, ബഡ്സ് സ്കൂൾഅധ്യാപകർ, മെമ്പർ അക്‌ബർ പനച്ചിക്കൽ, അഹമ്മദ്‌ മൂതൂർ എന്നിവർ പങ്കെടുത്തു. 

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗം വെബ് സൈറ്റ് ലോഞ്ചിങ്.

എടപ്പാൾ: സന്താന സൗഭാഗ്യത്തിനും സത്സന്താനലബ്ധിക്കുമായി പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ നടക്കുന്ന ഏഴു ദിവസം നീണ്ടു നിൽക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ വെബ് സൈറ്റ്അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ എം.ഡി.കെ.വി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.വി.കൃഷ്ണൻ ചങ്ങരംകുളം അധ്യക്ഷനായി. ശബരിമല മാളികപ്പുറംമുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി, അമേരിക്കയിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിപ്രൊഫ.ഡോ.മഹാദേവൻ,  നാറാസ് ഇട്ടിരവി നമ്പൂതിരി, കെ.എം.പരമേശ്വരൻ നമ്പൂതിരി, കുറുങ്ങാട്വാസുദേവൻ നമ്പൂതിരി, യു.വിശ്വനാഥൻ, കെ.വി.രാമകൃഷ്ണൻ, ഉണ്ണി ശുകപുരം, കണ്ണൻപന്താവൂർ, രാജേഷ് പ്രശാന്തിയിൽ ,വൈശാഖ് കീഴേപ്പാട്ട് എന്നിവർ പ്രസംഗിച്ചു. വിപുലമായസ്വാഗതസംഘം യോഗം 27-ന് മൂന്നു മണിക്ക് പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ചേരും. 2023 ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന യാഗത്തിൽ ദിവസേന മൂന്നു സവനങ്ങളെന്നനിലയിൽ 21 സവനങ്ങളുണ്ടാകും. ഇതിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്നവർക്ക്ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. പങ്കെടുക്കാൻ താൽപര്യമുള്ളവർputhrakameshtiyagam.com എന്ന സൈറ്റിൽ കയറിയാൽ വിവരങ്ങളറിയാം. 

ക്ഷീര കർഷകർക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽക്ഷീരകർഷകർക്കു വേണ്ടി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വട്ടംകുളം പഞ്ചായത്ത്‌സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്ലാസ്സ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽമജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു.     മലപ്പുറം ജില്ലയിലെ പല പഞ്ചായത്തിലെ പ്രദേശങ്ങളിലും കണ്ടുവരുന്ന ചർമ മുഴ രോഗംകർഷകരിലുയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ സ്വാഗതപ്രസംഗത്തിൽ സീനിയർ വെറ്റിനറി സർജൻ ഡോ.മനോജ്‌ സി.ജെ കർഷകർക്ക് ബോധ്യപ്പെടുത്തികൊടുത്തു. പൊതുവെ കണ്ണുകളികളിൽ കണ്ടുവരുന്ന മറ്റു രോഗങ്ങളെ കുറിച്ചും, പാലുല്പാധനവർധനവിന് സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും ഡോ.ജോയ് ജോർജ് (ചീഫ് വെറ്റിനറി ഓഫീസർ, മലപ്പുറം സെൻ്റർ ), ഡോ.സുശാന്തു (എപ്പിഡിമിയോളജിസ്റ്റ്, മലപ്പുറം സെന്റർ ) എന്നിവർക്ലാസ്സെടുത്തു സംസാരിച്ചു.            തുടർന്ന് കർഷകരുടെ സംശയങ്ങൾക്ക് ഡോ.മനോജ്‌ മറുപടി പറഞ്ഞു. വട്ടംകുളം ഗ്രാമപഞ്ചായത്ത്‌വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എം എ നജീബ്, മൻസൂർ മരയങ്ങാട്, ഷീജ, യു.പി  പുഷോത്തമൻ, ഇബ്രാഹിം മൂതൂർ, പത്തിൽ അഷ്‌റഫ്‌, ടി.പി, ഹൈദരലി, ശ്രീശങ്കരനാരായണൻ, ബൈജു പി.വി  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഹമ്മദ്‌ മുതൂർനന്ദി പറഞ്ഞു.

കാല്‍നടയായി മക്കയിലേക്ക്: ശിഹാബ് ചോറ്റൂരിന് വിസയ്ക്കുള്ള അപേക്ഷ പാക് കോടതി തള്ളി

മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിൻ്റെ വിസയ്ക്കുള്ള അപേക്ഷപാക് കോടതി തള്ളി. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്രപൂർത്തിയാക്കാൻ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് വിസയ്ക്ക്അപേക്ഷിച്ചത്. കേരളത്തിൽ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗഅതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർപ്രവേശനം നിഷേധിച്ചിരുന്നു. ഒരു മാസമായി ശിഹാബ് അതിർത്തിയിൽ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈകോടതി തള്ളിയത്. ഷിഹാബിന് വേണ്ടി പാക്പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്നലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഇതുസംബന്ധിച്ച് സിംഗിൾബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച്ശരിവെക്കുകയായിരുന്നു. ഹരജിക്കാരന് ഇന്ത്യൻ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ളപവർ ഓഫ് അറ്റോർണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് അപേക്ഷ തള്ളിയത്. ‍‌‌‌‌‌‌‌ശിഹാബിന്റെ പൂർണ വിവരങ്ങൾ ആരാഞ്ഞിരുന്നെങ്കിലും ഹർജിക്കാരന് അത് സമർപ്പിക്കാൻസാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യൻസിഖുകാർക്ക് പാകിസ്ഥാൻ സർക്കാർ വിസ നൽകുന്നതുപോലെ ഷിഹാബിനും വിസഅനുവദിക്കണമെന്നായിരുന്നു ലാഹോർ ‍‌സ്വദേശിയായ താജിന്റെ വാദം. കേരളത്തിൽ നിന്ന്കാൽനടയായി യാത്ര ആരംഭിച്ച ഷിഹാബിനെയും ഇതേ രീതിയിൽ പരിഗണിക്കണമെന്നും വാഗാഅതിർത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാൻ അനുവദിക്കണമെന്നും താജ് അഭ്യർത്ഥിച്ചു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മംലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ്വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ സെറ്റ്ചെയ്യാതിരുന്നതെന്നാണ് ശിഹാബ് നൽകിയ വിശദീകരണം.

ബ്രസീൽ ഫാൻസ് റോഡ് ഷോ സംഘടിപ്പിച്ചു.

എടപ്പാൾ: ബ്രസീൽ ഫാൻസ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തന്നൂർനരിപ്പറമ്പ് മേഖല ബ്രസീൽ ഫാൻസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. നൂറുകണക്കിന് ഫാൻസുകാർ പങ്കെടുത്ത പ്രോഗ്രാം ബ്ലോക്ക് മെമ്പർ ദിലീഷ് ഉദ്ഘാടനം ചെയ്തു. കരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചു. നൗഫൽ എൻ, ഷാഹിർ എ.പി , റാഫി കെ, മഹ്റൂഫ്  വി.പി,കെ.പി കുഞ്ഞുട്ടി, ബോസ് മാനു, ആഷിക് സി.എ , വൈശാഖ്, ഷാജു, ജിജിൻ, നിതിൻ ദാസ്, അൻവർ, ലെനിൽ ലിജേഷ് എന്നിവർ നേതൃത്വം നൽകി. പോത്തന്നൂരിൽ നിന്നും നരിപ്പറമ്പ് വരെനടത്തിയ റോഡ് ഷോ വർണ്ണ പകിട്ടാർന്ന പരിപാടികളടെ സമാപിച്ചു. 

ലഹരി ഔട്ട് വൺ മില്യൺ ഗോൾ  ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം

എടപ്പാൾ : വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് "ലഹരി ഔട്ട് വൺ മില്യൺ ഗോൾ " മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. എടപ്പാൾ പഞ്ചായത്തിലെ 8, 9 വാർഡ് യൂത്ത് ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾനടന്നത്. ദുബായ് കെ.എം.സി.സി തവനൂർ മണ്ഡലം ട്രഷറർ ഷറഫുദ്ധീൻ കെ . വി ഉദ്ഘാടനംചെയ്തു . വി.കെ.എ മജീദ് അദ്ധ്യക്ഷനായി മുഹമ്മദ് കുട്ടി കല്ലിങ്ങൽ, കെ.വി ലൈസ്, കെ.വി ബാവ , തസ്തക്കീർ , അദീബ്, ഇസ്മായിൽ . കെ , ഷിഹാബ് എന്നിവർ സംസാരിച്ചു എ.എഫ്.സിഅയിലക്കാട്, ഗസ്റ്റൗസ് തലമുണ്ട എന്നിവർ വിജയികളായി മത്സരത്തിൽ വിജയിച്ച ക്ലബുകൾക്കുള്ളസമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

മേളകളിലെ വിജയം: ആഹ്ലാദ പ്രകടനവുമായി അരീക്കാട് എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ

താനൂർ ഉപജില്ലാ മേളയിൽ ഉറുദു വിഭാഗത്തിൽ ഒന്നും  ജനറൽ വിഭാഗത്തിൽ രണ്ടും അറബി- സംസ്കൃത വിഭാഗങ്ങളിൽ മൂന്നും സ്ഥാനം നേടിയതിൽ എഎംയുപി സ്കൂൾ അരീക്കാട് ആഹ്ലാദ പ്രകടനം നടത്തി. വാദ്യഘോഷ അകമ്പടിയോടും വിവിധ വേഷവിധാനത്തോടും കൂടി  ഇട്ടിലാക്കൽ അയ്യായ റോഡിൽ നിന്നും  ആരംഭിച്ച വിജയാഘോഷ യാത്ര സ്കൂൾ മൈതാനത്ത് അവസാനിച്ചു.  പ്രധാന അധ്യാപിക സുധാകുമാരി, പിടിഎ പ്രസിഡണ്ട് പി.ടി ഷാജി, അധ്യാപകരായ ടി.പി റഹീം, സാഹിർ എം.സി, ടി. റഹീം, ബാസിമ, മിഥു മോൾ, സനീബ് കെ, സാബു, നഹാസ്, ഷാനിൽഎന്നിവരോടപ്പം ആയിരത്തോളം വിദ്യാർത്ഥികൾ,  രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾതുടങ്ങിയവർ  പങ്കാളികളായി.

മാധ്യമം മധുരം വെളിച്ചം പദ്ധതിക്ക് വടക്കുംപുറം ജിഎൽപി സ്കൂളിൽ തുടക്കമായി സി.സി അബ്ദുറഹ്മാൻ സ്കൂൾ ലീഡർ റിനാ നസ്രിക്ക് മാധ്യമം പത്രത്തിൻറെ ഒരു കോപ്പി കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു ഹെഡ്മാസ്റ്റർ ടി. പി അബ്ബാസ് പിടിഎ പ്രസിഡണ്ട് എ. പി നാസർ യൂസഫ് കെ കെ മുഹമ്മദാലി കെ…

*പ്രൊഫ. കടവനാട് മുഹമ്മദ് അന്തരിച്ചു*

*പ്രൊഫ. കടവനാട് മുഹമ്മദ് അന്തരിച്ചു* പൊന്നാനി: എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് (77) അന്തരിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനാണ്. തിങ്കളാഴ്ച രാത്രിഒൻപതരയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ്, പൊന്നാനി നഗരസഭ മുൻ സ്ഥിരംസമിതിഅംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം.ഇ.എസ്. മുൻജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറർ, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കർ ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. പിതാവ്: പരേതനായ കടപ്രത്തകത്ത് അബ്ദുല്ലഹാജി. മാതാവ്: ഖദീജ ഹജ്ജുമ. ഭാര്യ: ഫാത്തിമമുഹമ്മദ്. മക്കൾ: ഷിറാസ് പർവീൺ, ഡോ. ഗസ്നഫർ റോഷൻ (എം.ഇ.എസ്. മെഡിക്കൽകോളേജ്), ഷറീന പർവീൺ, ഷബ്നം ബിനു പർവീൺ. മരുമക്കൾ: റൂബി മഞ്ചേരി, ഷമീർ (ഖത്തർ), തസ്നീം, ഡോ. ഫിദ ഗസ്നഫർ. സഹോദരങ്ങൾ: അബൂബക്കർ, ഇബ്രാഹിംകുട്ടി, അബ്ദുൾ റസാഖ്(മൂവരും ഖത്തർ), അശ്റഫ്, ഫാത്തിമ, ആയിഷ, ആമിന, ഹഫ്സ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട്അഞ്ചിന് പൊന്നാനി കടവനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കടവനാട് മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്തെ എം.ഇ.എസ്. സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് പ്രസിഡന്റ് ഡോ. ഫസൽഗഫൂർ അറിയിച്ചു.