എടപ്പാൾ: സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്.
4 K ശബ്ദ സംവിധാനവും 70 എം.എം. സ്ക്രീനുമൊക്കെയായി മലപ്പുറം ജില്ലയിലെ തന്നെ പ്രധാനതീയറ്ററുകളിലൊന്നായ എടപ്പാൾ ഗോവിന്ദാ സിലാണ് ഫുട്ബോൾ പ്രേമികൾക്ക് സൗജന്യമായിലോകകപ്പ് കാണാനുളള സംവിധാനമൊരുക്കിയത്. മാനേജർ ഹരിയും ജീവനക്കാരും ബിഗ് സ്ക്രീനിൽകളി കാണാൻ ഒരു പരീക്ഷണം നടത്തി.
സംഭവം ഗംഭീരം. പത്തോ പതിനഞ്ചോ ആളുകളായി കളി കാണാൻ ഹരമില്ല. ഏതായാലും തീയറ്റർപ്രവർത്തിക്കുകയാണ്,
ജനങ്ങളെല്ലാവരും വരട്ടെ എന്ന തീരുമാനത്തിലെത്തിയത് അങ്ങിനെയാണ്.
ഇഷ്ട ടീമുകളായ
അർജന്റീനയുടെയും ബ്രസീലിന്റെയും കളികൾ സൗജന്യമായി കാണിച്ചു തുടങ്ങിയതോടെ തീയറ്റർഹൗസ് ഫുൾ. നിലത്തിരിക്കാൻ പോലും സ്ഥലമില്ലാതായതോടെ ആരവങ്ങളും ആർപ്പു വിളികളുമായിപലർക്കും ഖത്തറിലെത്തിയ പ്രതീതി.
സമൂഹ മാധ്യമങ്ങളിലും തിയറ്ററിലെ കളികാണൽ സൗകര്യം വൈറലായിരിക്കുകയാണിപ്പോൾ.
എ.സി.യും വൈദ്യുതി വിളക്കുകളുമെല്ലാം കൂടി ഓരോ ഷോക്കും ആയിരങ്ങൾ ചെലവു വരുമെങ്കിലുംഫുട്ബോൾ കളിക്കായി അതു കാര്യമാക്കേണ്ടെന്ന ഉടമകളുടെ സപ്പോർട്ടും സൗജന്യ കളിപ്രദർശനത്തിന് ധൈര്യം നൽകിയതായി മാനേജർ ഹരി പറയുന്നു.