പാരിപ്പള്ളി (കൊല്ലം): ‘കുളത്തിന്റെ കരയിൽ ഏറ്റവും ഉയർന്ന ഭാഗത്തെത്തി സെൽഫിയെടുക്കാൻതുടങ്ങിയതുമാത്രമേ ഓർമയുള്ളൂ. കാൽവഴുതിയതെങ്ങനെയെന്ന് അറിയില്ല‘-പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സാന്ദ്ര പറഞ്ഞു. വിവാഹത്തലേന്ന് ക്വാറിയുടെമുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കുവീണ സാന്ദ്രയും പ്രതിശ്രുതവരൻ വിനു കൃഷ്ണനും സുഖംപ്രാപിച്ചുവരുന്നു. 150 അടിയിലേറെതാഴ്ചയിൽ പാറക്കുളത്തിലേക്കു വീണ സംഭവം ഓർക്കുമ്പോൾത്തന്നെ പേടിയാണ് സാന്ദ്രയ്ക്ക്.










