ചങ്ങരംകുളം: കേരള ഹൈക്കോടതിയിൽ നിന്നും വക്കീലായി എൻട്രോൾ ചെയ്ത അഡ്വ. ഷബ്നഞാലിലിനെ ആലങ്കോട്, നന്നമുക്ക് മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെനേതൃത്വത്തിൽ അനുമോദിച്ചു. ആലങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി ടി അബ്ദുൽ ഖാദർ ഷാൾ അണിയിച്ചുകൊണ്ട്അനുമോദിച്ചു നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങൽ, സംസ്കാര സാഹിതി സംസ്ഥാനജനറൽ സെക്രട്ടറി പ്രണവം പ്രസാദ് , യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നിഥിൻഭാസ്കർ, ഫൈസൽ സ്നേഹനഗർ, പ്രസാദ് കോട്ടേപ്പാട്ട്, സജി മാക്കാലി, ഫാരിസ് നരണിപ്പുഴ, അനീഷ് കെ എം, ഗണേഷ് കെ ജി തുടങ്ങിയവർ പങ്കെടുത്തു.
കോൺക്രീറ്റ് ചെയ്ത കല്ലിങ്ങൽ ഇടവഴി എൻ.ടി മൊയ്തീൻകുട്ടി പടി റോഡ് ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി: എടയൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷംരൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത കല്ലിങ്ങൽ ഇടവഴി എൻ.ടി മൊയ്തീൻകുട്ടി പടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പിവേലായുധൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജഹഫർ പുതുക്കുടി, പി.പിജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എം.പി ഇബ്രാഹിം മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. മുഹമ്മദ് കുട്ടിഹാജി, എൻ.ടി മൊയ്തീൻ കുട്ടി, കെ.പി മൊയ്തീൻ, എൻ.ടി ശിഹാബ്, കെ.പി ബാസിത്ത് വാഫിഎന്നിവർ നേതൃത്വം നൽകി.
ഇഎംഎസ് – എകെജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
എടപ്പാള്‍: സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഎംഎസ്-എകെജിഅനുസ്മരണ സദസ് സംഘടിപ്പിച്ചു. എടപ്പാള്‍ പൊന്നാനി റോഡിലുള്ള ഗോള്‍ഡണ്‍ ടവറില്‍സംഘടിപ്പിച്ച പരിപാടി. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സിരാമകൃഷ്ണൻ അധ്യക്ഷനായി. ചടങ്ങിൽ എടപ്പാൾ ഏരിയയിലെ ആദ്യകാല പ്രവർത്തകരെആദരിച്ചു. പ്രൊഫ. എം എം നാരായണൻ, അഡ്വ. പി പി മോഹൻദാസ്, എം മുസ്തഫ, പി വിജയൻ, അഡ്വ. എം ബി ഫൈസൽ, ഇ രാജഗോപാൽ, സി രാഘവൻ, സി എസ് പ്രസന്ന, ആരിഫ നാസർഎന്നിവർ സംസാരിച്ചു. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ സ്വാഗതം പറഞ്ഞു.
മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായി
പൊന്നാനി: മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായിരണ്ട് ദിവസം നീണ്ടുനിൽക്കുന്ന മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. ശ്രീജിത്ത് നയിക്കുന്ന ഹാത് സെഹാത് ജോഡോ പദയാത്ര കുണ്ടുകടവ് സെന്ററിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻഷൌക്കത്ത് ഉദ്ഘാടനം ചെയ്തു. യു ഡി ഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൌക്കത്ത്, പി സി യു ബി ചെയർമാൻ എം.വി. ശ്രീധരൻമാസ്റ്റർ എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റന് പതാക കൈമാറി. വാർഡ് മെമ്പറും കോൺഗ്രസ് മണ്ഡലംവർക്കിംഗ് പ്രസിഡന്റ്മായ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌മുസ്തഫ വടമുക്ക്, എ. കെ ആലി, സി എം ഹനീഫ, ഹൈദരലി മാസ്റ്റർ, ജയൻ അറക്കൽ, പിനൂറുദ്ധീൻ,നസീർ മാസ്റ്റർ, ഉബൈദ് എം ടി,സംഗീത രാജൻ, പാലക്കൽ അബ്ദുറഹ്മാൻ, ശ്യാം പ്രസാദ്, ഗിരീഷ് അവിണ്ടിത്തറ, കാദർ ഏനു, സത്താർ അമ്പാരത്, നജീം, വഹാബ് ഉള്ളത്തേൽ എന്നിവർസംസാരിച്ചു.
ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി
എടപ്പാൾ: പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീട് കൈമാറി. അയിലക്കാട്പടിക്കപറമ്പിൽ ജിഷ ഗംഗാധരനാണ് വീട്. പ്രസിഡന്റ് സി വി സുബൈദ താക്കോൽ ദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് വൈസ്പ്രസിഡന്റ് ആർ ഗായത്രി, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറിസുനിൽ കുമാർ എന്നിവർ സംസാരിച്ചു. ജനത മനോഹരൻ സ്വാഗതം പറഞ്ഞു.
സഹകരണ തണ്ണീർ പന്തൽ പദ്ധതി ചങ്ങരംകുളത്ത് തുടക്കമായി
ചങ്ങരംകുളം: സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന സഹകരണ തണ്ണീർ പന്തൽ പദ്ധതിചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൽ തുടങ്ങി. പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നവിധത്തിലുള്ള സൗകര്യമാണ് ബാങ്ക് പരിസരത്ത് ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. സിദ്ധിഖ് പന്താവൂർ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് ചിയാനൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പിപി യൂസഫലി , സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ ഷൈലേഷ് കുമാർ, പിടി ഖാദർ, വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി പി ഖാലിദ്, ടി കൃഷ്ണൻ നായർ, മാമു വളയംകുളം, സുബൈദ അച്ചാരത്ത് , മനീഷ് കുമാർ , ഷെമീർ ചമയം , ഉമ്മർകുളങ്ങര ബാങ്ക് സെക്രട്ടറി സവിത പി. ബാങ്ക് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
സന്നദ്ധ രക്തദാന ക്യാമ്പ് സംങ്കടിപ്പിച്ചു.
വളാഞ്ചേരി : റംസാൻ മാസത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കാൻ BDK തിരൂർതാലൂക്ക് കമ്മറ്റിയും വളാഞ്ചേരി MGM എഞ്ചിനീയറിങ് കോളേജ് NSS യൂണിറ്റും സംയുക്തമായിപെരിന്തൽമണ്ണ ഗവണ്മെന്റ് ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ (IMA) സഹകരണത്തോടെ കോളേജ്ക്യാമ്പസ്സിൽ വച്ച് രക്തദാന ക്യാമ്പ് സംങ്കടിപ്പിച്ചു. ക്യാമ്പിൽ 82 പേർ രജിസ്റ്റർ ചെയ്യുകയും 36 പേർരക്തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന്റെ ആദ്യാവസാനം വരെ BDK കോർഡിനേറ്റർമാരായ അജീഷ് വെങ്ങാട്, ഹനീഫ പൂനേരി, ഫാത്തിമ നാദ, ഇല്യാസ് NSS പ്രോഗ്രാം ഓഫിസർ ഹരിത, കോളേജ് പ്രിൻസിപ്പൽ, NSS വളന്റിയർമ്മാർ തുടങ്ങിയവർ നേതൃത്വം നൽകി.
മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ് ആണ് മരിച്ചത്. യാക്കോബായ സുറിയാനി സഭ ട്രഷറർ പിവി ഏലിയാസിന്റെ മകനാണ്.
അടുത്ത ദിവസം യുകെയിലേക്ക് പറക്കാനിരുന്ന, വെറും 36 വയസ്സ് മാത്രം പ്രായമുള്ള NHM മെയിൽസ്റ്റാഫ് നഴ്‌സ് വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു.. വിസ വന്നതിനാൽ ടിക്കറ്റ് കൂടി റെഡിയായാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുകെയിലേക്ക്പോകാൻ കഴിയുമെന്ന സന്തോഷത്തിലായിരുന്നു സുജിത്തും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും.. അതിനിടെയാണ് ഇടിത്തീ പോലെ മരണമെത്തിയത്...
വട്ടംകുളം സി.പി.എൻ.യു.പി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു.
എടപ്പാൾ : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹാപ്പി ഡ്രിങ്ക്സ് ക്യാമ്പയിൻ്റെ ഭാഗമായി വട്ടംകുളം സി പിഎൻ യു പി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത മേളയിൽ150 ഓളം വ്യത്യസ്ത തരം പ്രകൃതിദത്ത പാനിയങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. "പ്രകൃതിദത്തപാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഗുണദോഷങ്ങൾ "എന്ന വിഷയത്തെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറിസജി മാസ്റ്റർ ക്ലാസെടുത്തു .മേളയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചു.പ്രധാന അധ്യാപിക ലളിത സി അധ്യക്ഷത വഹിച്ചു. ഹരിശങ്കർ, ശ്രീദൻ, വിജയ, ശ്രീജിത്ത്, സിൽജി, സുജ ബേബി ,നസീമാബി,ജസ്ന രമേശ്, രമ്യ കെ എം, നാരായണൻ ,ഇ പി സുരേഷ് എന്നിവർനേതൃത്വം നൽകി
വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഇല –മധുരം മലയാളം ശില്പശാല നടത്തി.
എടപ്പാൾ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ "ഇല" പഠന പരിപോഷണ പരിപാടിയുടെ ഭാഗമായിവട്ടംകുളം സിപിഎൻ യു പി സ്കൂളിൽ മധുരം മലയാളം രചനാ ശില്പശാല നടത്തി. ബാലസാഹിത്യകാരൻ എടപ്പാൾ സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ശില്പശാലക്ക്നേതൃത്വം നൽകി. യോഗത്തിൽ പിടിഎ പ്രസിഡണ്ട് എം എ നവാബ് അധ്യക്ഷത വഹിച്ചു. പി.ടി.എഅംഗങ്ങളായ സതീഷ് കുറുപ്പ് മുഹമ്മദാലി ശശി തൈക്കാട് എന്നിവരും അധ്യാപകരായ ഹരിശങ്കർ,ശ്രീദൻ ,വിജയ എന്നിവരും പരിപാടിക്ക് ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക ലളിത. സിസ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി സജി നന്ദിയും പറഞ്ഞു .










