ഒറ്റപ്പാലം : പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്‌ദാനം നൽകി 93 പവൻ സ്വർണവും പണവും വാങ്ങിവഞ്ചിച്ച കേസിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ അറസ്റ്റിൽ. മലപ്പുറംതവനൂർ മനയിൽ സ്വദേശി ആര്യശ്രീയെ (47) യാണ് അറസ്റ്റ് ചെയ്തത്. മുംബൈയിൽസ്ഥിരതാമസമാക്കിയ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലംസ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി.
അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയാണ്ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് പണം വാങ്ങിയത്. 93 പവൻ നൽകിയാൽ ഒരുവർഷം മൂന്ന് ലക്ഷം രൂപനൽകാമെന്നും സ്വർണം മടക്കി നൽകാമെന്നും ഉറപ്പ് നൽകിയാണ് പഴയന്നൂർ സ്വദേശിനിയെകബളിപ്പിച്ചത്.
നിക്ഷേപ തുകയും പലിശയും ലഭിക്കാതായതോടെയാണ് ഇരുവരും ഒറ്റപ്പാലം പൊലീസിൽ പരാതിനൽകിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത് ആര്യശ്രീയെ വിളിച്ചു വരുത്തി അറസ്റ്റ്രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വളാഞ്ചേരി സ്‌റ്റേഷനിലെഎഎസ്ഐയായ ആര്യശ്രീയെ സസ്‌പെൻഡ് ചെയ്‌തായും പൊലീസ് അറിയിച്ചു.










