തിരുവനന്തപുരം:* സംസ്ഥാന സർക്കാർ റോഡുകളിൽ ഏർപ്പെടുത്തിയ പുതിയ പിഴകളെ ട്രോളിയയുവാവിന് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. വലിയ ചാക്കിൽ, വാഴക്കുലയുടെ തണ്ടിന്താഴെ കുട്ടിയെ ഇരുത്തി ബൈക്കോടിച്ചു എന്ന് ആരോപിച്ച് എഡ്വിൻ ജോയ് മറിയ എന്നയാളാണ്ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. കുട്ടിയെ ചാക്കിന് അകത്ത് ഇരുത്തി ബൈക്കിന്മുന്നിൽ ഇരുത്തി യാത്ര ചെയ്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. കുട്ടികളെയുമായിഇങ്ങിനെ യാത്ര ചെയ്താൽ അവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നുംപരാതിയിയിൽ ചൂണ്ടിക്കാട്ടുന്നു.
ബൈക്കിൽ രണ്ടു പേരിലേറെയുമായി യാത്ര ചെയ്താലും പിഴയുണ്ട്. ഇതിനെതിരെ പ്രതിഷേധംആയാണ് വീഡിയോ ചെയ്തത്.










