പെരുമ്പിലാവ്: ഒറ്റപ്പിലാവ് സ്വദേശി
കുളപ്പുള്ളി വീട്ടിൽ രൂപേഷ് – പ്രിയ ദമ്പതികളുടെ മകൾ നന്ദനയെയാണ്
(16) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് 4
മണിയോടെയാണ് സംഭവം.സംഭവ
സമയത്ത് രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ പെരുമ്പിലാവിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക്മാറ്റി.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക്വിട്ടുകൊടുക്കും.ചാലിശ്ശേരി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നന്ദന.










