/ചിരിയുടെ സുൽത്താന് വിട; നടൻ മാമുക്കോയ അന്തരിച്ചു.

ചിരിയുടെ സുൽത്താന് വിട; നടൻ മാമുക്കോയ അന്തരിച്ചു.

മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്നനടന്‍ മാമുക്കോയ (76) അന്തരിച്ചുഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ്മരണകാരണംകാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന്എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നുതുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നുതിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുബുധനാഴ്ച ഉച്ചയ്ക്ക് 1.05-നാണ് അന്തരിച്ചത്.

 സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യനിസാര്‍ഷാഹിദനാദിയഅബ്ദുള്‍ റഷീദ് എന്നിവര്‍മക്കളാണ്.*