ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരുന്ന മലയാളി യുവതി ഇസ്‌ലാം മതംസ്വീകരിച്ചതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്നത് സത്യവിരുദ്ധമാണെന്ന് മതം മാറിയ യുവതി തൃശൂര്‍ സ്വദേശി ആയിഷ പറഞ്ഞു.
യൂട്യൂബ് ചാനല്‍ ആയ ന്യൂസും മറ്റു ചില ഓണ്‍ലൈന്‍ ചാനലുകളും ആണ് ആതിര ലൗ ജിഹാദില്‍പെട്ടെന്നും അവരെ സിറിയയിലേക്ക് കൊണ്ടു പോവുകയണെന്നും മറ്റും പ്രചരിപ്പിക്കുന്നത്. എന്നാല്ഇതില് യാതൊരു വാസ്തവവും ഇല്ലെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആയിഷപറഞ്ഞു.










