/പുറത്തിറങ്ങിയപ്പോള്‍ പോലീസ്! ശരീരത്തിനുള്ളില്‍ നാല് കാപ്‌സ്യൂളുകള്‍, 58 ലക്ഷം രൂപയുടെസ്വര്‍ണം.

പുറത്തിറങ്ങിയപ്പോള്‍ പോലീസ്! ശരീരത്തിനുള്ളില്‍ നാല് കാപ്‌സ്യൂളുകള്‍, 58 ലക്ഷം രൂപയുടെസ്വര്‍ണം.

കരിപ്പൂര്‍കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ്പിടികൂടികുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ്സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്കാപ്‌സ്യൂള്‍രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്തസ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്കസ്റ്റംസ്പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടിതുടര്‍ന്ന് എക്‌സറേപരിശോധന നടത്തിയതോടെയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകള്‍കണ്ടെത്തിയത്യുവാവില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കുംസംഭവത്തില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോര്‍ട്ട് നല്‍കും.