/ഫുട്ബാൾ ഏറെയിഷ്ടം,​ അവസാന യാത്രയും ഗ്രൗണ്ടിൽ നിന്ന്

ഫുട്ബാൾ ഏറെയിഷ്ടം,​ അവസാന യാത്രയും ഗ്രൗണ്ടിൽ നിന്ന്

മലപ്പുറം: “ഫുട്ബാൾ ടൂർണമെന്റല്ലേതീർച്ചയായും വരും“. കാളികാവ് പൂങ്ങോട് ജനകീയ ഫുട്ബാൾടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് സംഘാടകർ ക്ഷണിച്ചപ്പോൾ കുറച്ചുനാളായി അലട്ടുന്നശാരീരികാസ്വാസ്ഥ്യകൾ മാമുക്കോയ മറന്നുകോഴിക്കോട്ടെ വീട്ടിൽ നിന്ന് രണ്ടര മണിക്കൂർ ദൂരമുണ്ട്മലയോരപ്രദേശമായ പൂങ്ങോട്ടേക്ക്അഭിനയത്തിനൊപ്പം ഫുട്ബാളിനെ കൂടി നെഞ്ചോട് ചേർത്തമാമുക്കോയയുടെ അവസാന പൊതുപരിപാടിയായി അത്.24ന് രാത്രിഒമ്പതിനായിരുന്നുടൂർണമെന്റിന്റെ ഉദ്ഘാടനംഇതിന് രണ്ടുദിവസം മുമ്പാണ് മാമുക്കോയയെ ഫോണിലൂടെസംഘാടകർ ക്ഷണിച്ചത്കോഴിക്കോട്ടെ വീട്ടിൽ നിന്ന് വൈകിട്ട് 5.30ന് തന്നെ മകളുടെ മകനൊപ്പംകാറിൽ പുറപ്പെട്ടുരാത്രി എട്ടിന് പൂങ്ങോട് സ്റ്റേഡിയത്തിലെത്തിയപ്പോൾ കാണികൾ എത്തുന്നതേഉണ്ടായിരുന്നുള്ളൂമാമുക്കോയയുടെ വരവറിഞ്ഞ് സ്ത്രീകളും കുട്ടികളും എത്തിയിരുന്നുശരീരത്തിന്റെ ക്ഷീണം നടത്തത്തിലോ മുഖത്തോ പ്രകടമാക്കാതെ കാണികളെ അഭിവാദ്യം ചെയ്ത്ഗ്രൗണ്ടിലൂടെ അതിഥികൾക്കുള്ള ഇരിപ്പിടത്തിലേക്കെത്തിഎല്ലാവരോടും കുശലാന്വേഷണംഅഞ്ച്മിനിറ്റിന് ശേഷം കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടെന്ന് മാമുക്കോയ സംഘാടകരോട് പറഞ്ഞുഉടനെ,​ ടൂർണമെന്റ് കമ്മിറ്റി സജ്ജമാക്കിയ ആംബുലൻസിൽ എട്ട് മിനിറ്റു കൊണ്ട് വണ്ടൂർ നിംസ്ആശുപത്രിയിലെത്തിച്ചുസ്റ്റേഡിയത്തിൽ നിന്ന് ആശുപത്രിയിലെത്തുംവരെബോധരഹിതനായിരുന്നില്ലെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജാഫർ നീലേങ്ങാടൻ പറഞ്ഞുനിലഗുരുതരമായതോടെ രാത്രി ഒരുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്കൊണ്ടുപോവുകയായിരുന്നു.