ബഡ്സ് സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികൾ
ഇരിമ്പിളിയം : ഡിസംബർ 3 മുതൽ 10 വരെ നടത്തുന്ന ഭിന്നശേഷി ദിനവാരാചരണത്തോടനുബന്ധിച്ചു എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ്സ്കീം വളണ്ടിയേഴ്സ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പ്രതീക്ഷ ബഡ്സ് സ്കൂൾസന്ദർശിച്ചു.അവരും പറക്കട്ടെ എന്ന പേരിൽ സംഘടിപ്പിച്ച പ്രോഗ്രാം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്കെ .മാനുപ്പ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുകയും .ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ , വികസന സ്റ്റാൻഡിങ്കമ്മിറ്റി ചെയർ മാൻ വി ടി അമീർ,വാർഡ് മെമ്പർ റംല AP ,GLPS പ്രധാന അധ്യാപിക അംബിക,ബഡ്സ് സ്കൂൾ ടീച്ചർ രമ്യ VP ,MES HSS അധ്യാപിക ശ്രീവിദ്യ ടിപി,എന്നിവർ ആശംസകൾഅറിയിച്ചു സംസാരിച്ചു.MES ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഫിറോസ് CM പ്രോഗ്രാമിന് നേതൃത്വം നൽകുകയും പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി സ്വാഗതവും വളണ്ടിയർആയിഷ ദിൽഫ നന്ദിയും പറഞ്ഞു.










