/ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സിനജ് ലയും 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സിനജ് ലയും 

മലപ്പുറം: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും ഇടം നേടുന്നു. വനിതാ ക്രിക്കറ്റില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു താരം ദേശീയ ടീമില്‍ ഇടം നേടുന്ന ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വനിത ട്വന്റി 20 ടീമില്‍ ഇന്ത്യക്ക് വേണ്ടി നജ്ല ജഴ്‌സി അണിയുമ്പോള്‍ കുടുംബങ്ങളും നാട്ടുകാരും ഏറെ ആഹ്ലാദത്തിലാണ്. അണ്ടര്‍ 19 വനിതാ ട്വിന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ ആയാണ് ഈ മിടുക്കി ഇടം പിടിക്കുന്നത്.
ഡിസമ്പര്‍ 27 മുതല്‍ ജനുവരി 5 വരെ നീളുന്ന പര്യടനത്തില്‍ ട്വന്റി – 20 മത്സരങ്ങള്‍ നടക്കും. അണ്ടര്‍ 19 വനിതാ ട്വന്റി – 20 ചലഞ്ചര്‍ ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ – ഡി ടീം ക്യാപ്റ്റനായിരുന്ന നജ്ലക്ക് തുണയായത് ചലഞ്ചര്‍ ട്രോഫിയിലെ മിന്നും പ്രകടനമായിരുന്നു. ഓഫ് സ്പിന്നറായ നജ് ലയുടെ ഓള്‍ റൗണ്ട് പ്രകടനം ഈ മിടുക്കിയെ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കാനുള്ള വാതില്‍ തുറക്കുകയായിരുന്നു.
ഇപ്പോള്‍ പൂനയില്‍ നടന്ന അന്തര്‍സംസ്ഥാന ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് കളിക്കുമ്പോഴാണ് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹാ ഭാഗ്യം നജല യെ തേടിയെത്തിയത്
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നജ്ലക്ക് ക്രിക്കറ്റിനോട് മുഹബ്ബത്ത് തോന്നിയത്. പിന്നീടുള്ള ശ്രമങ്ങള്‍ മലപ്പുറം ജില്ലാ ടീമിലെത്തിച്ചു. പിന്നീടത് തിളക്കത്തോടെ കേരള ടീമിലെത്തിച്ചു. അടിവെച്ചടിവെച്ച് അണ്ടര്‍ – 16 ടീമിലും, അന്തര്‍സംസ്ഥാനമത്സരത്തില്‍ കേരളത്തെ നയിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചു.
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന നജ്ല അഞ്ച് വര്‍ഷമായി വയനാട് ക്രിക്കറ്റ് അക്കാദമിക്ക് കീഴിലുള്ള കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാദമിയില്‍ കോച്ചുമാരായ ജസ്റ്റിനും ദീപ്തിക്കും കീഴി ലാണ് പരിശീലനം നടത്തിവരുന്നത്.
പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട് . പോണ്ടിച്ചേരിയില്‍ നടന്ന മേച്ചിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഫുട്ബാള്‍, തയ്ക്വാന്‍ ഡോ എന്നീ മേഖലകളും പതിനെട്ട് വയസ്സുകാരിയായ നജ് ലക്ക് വഴങ്ങുന്നതാണ്.
ഇന്ത്യക്ക് വേണ്ടി ജഴ്‌സി അണിയണമെന്ന നജ്ലയുടെ മനസ്സില്‍ തട്ടിയുള്ള ആഗ്രഹം ഇതോടെ പൂവണിയാന്‍ പോകുകയാണ്.
നിറമരുതൂര്‍ ജനതാ ബസാറിലെ ശാന്തിനഗര്‍ സ്വലാഹ് എല്‍.പി.സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്‌പോര്‍ട്ട്‌സിലുള്ള നജ് ലയുടെ കഴിവിനെ അധ്യാപകര്‍ തിരിച്ചറിഞ്ഞ് എല്ലാ മേളകളിലും പങ്കെടുക്കാന്‍ ഉപദേശിക്കാറുണ്ടായിരുന്നു.. അക്കാലത്ത് സ്വലാഹ് സ്‌കൂള്‍ വാര്‍ഷികത്തിന് സ്ത്രീധനത്തിനെതിരെയുള്ള നജ് ലയുടെ പ്രസംഗം സദസ്സിനെ ആകര്‍ഷിക്കുകയും ഒമ്പത് വയസ്സുകാരി നജ് ലയുടെ വിവിധ കഴിവുകള്‍ അക്കാലത്ത് തന്നെ നാട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
പറവണ്ണ മുറി വഴിക്കലില്‍ താമസിക്കുന്ന സി.എം.സി. നൗഷാദിന്റെയും അച്ചനാട്ടില്‍ കെ.വി. മുംതാസിന്റെയും മകളാണ് നജ് ല ..