എടപ്പാൾ : വേദേതിഹാസങ്ങളും വിവിധ മത തത്വശാസ്ത്രങ്ങളും മനുഷ്യ സമൂഹത്തിൽ സ്ത്രീയുടെമഹത്തായ സ്ഥാനം ഉദ്ഘോഷിക്കുന്നതാണെങ്കിലും,അത് മനസ്സിലാക്കുന്നതിൽ ഭൂരിഭാഗം മനുഷ്യരുംഅജ്ഞരോ അജ്ഞത നടിക്കുന്നവരോ ആയി മാറിയിരിക്കുന്നതായി ഡോ: ചാത്തനാത്ത്അച്ചുതനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽഎടപ്പാൾ വള്ളത്തോൾ കോളേജിൽ നടന്ന സ്ത്രീധന വിരുദ്ധ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.പി.സി.ഡബ്ലിയു.എഫ്. ട്രഷറർ ഇ.പി.രാജീവ് അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. അടാട്ട് വാസുദേവൻ, ഐവി ടീച്ചർ, സുബൈദപോത്തനൂർ, മുരളി മേലേപ്പാട്ട് , അഷറഫ് നെയ്തല്ലൂർ, റീജ ടീച്ചർ, കോളേജ് യൂണിയൻ ചെയർമാൻഷിയാസ് എന്നിവർ പ്രസംഗിച്ചു.
