വ്യാജ ടിടിഇ പിടിയിൽ

അങ്ങാടിപ്പുറം:ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ ആർ പിഎഫിന്റെ പിടിയിലായി റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായിഇയാൾ യാത്രക്കാരുടെ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നു നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ അരവിന്ദാക്ഷന്  കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് ASI അരവിന്ദാക്ഷനും സംഗവും നടത്തിയപരിശോധനയിലാണ് മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ ഷൗക്കത്തലി മകൻ മുഹമ്മദ്സുൽഫിക്കർ (28) എന്നയാളെ പിടികൂടിയത് പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ RPF അസിസ്റ്റന്റ്കമ്മീഷണർമാരുടെ നിർദേശപ്രകാരം ഷൊർണുർ RPF പോസ്റ്റ് കമാൻഡർ ശ്രീമതി ക്ലാരി വത്സഷൊർണുർ റെയിൽവേ പോലീസിന് തുടർനടപടികൾക്കായി കൈമാറി. ഷൊർണുർ റെയിൽവേപോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.

*കൊളത്തൂർ ഇർശാദിയ്യ 30-ാo വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

കൊളത്തൂർ : കൊളത്തൂർ ഇർശാദിയ്യയുടെ 30-ാo വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. അറിവ്, ആദർശം നവോഥാനത്തിൻ്റെ മൂന്ന് പതിറ്റാണ്ട് എന്ന പ്രമേയത്തിൽ ഒരു വർഷമായി നടന്നുവരുന്ന ആഘോഷ പരിപാടികളാണ് ഇന്നലെ പൊതു സമ്മേളനത്തോടെ സമാപിച്ചത്.20 സെഷനുകളിലായി മൂന്ന് ദിവസം വ്യത്യസ്തങ്ങളായ പരിപാടികളാണ് സമാപന സമ്മേളനത്തിൻ്റെഭാഗമായി നടന്നത്.  സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമാപന സമ്മേളനം   സമസ്ത പ്രസിഡൻ്റ് ഇ.സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.പൊന്മള അബ്ദുൽ ഖാദിർമുസ്ലിയാർ അധ്യക്ഷത വഹിച്ചു.സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണംനടത്തി.യു എ ഇയിൽ നിന്ന്  കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ  ഓൺലൈൻ വഴിസമ്മേളനത്തെ അഭിസംബോധനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങൾ  അവാർഡ് ദാനം നടത്തി.അലവി സഖാഫി കൊളത്തൂർ സന്ദേശപ്രഭാഷണം നടത്തി.ഖാലിദ് വലീദ് ഹുസ്നി ദുബൈ, പേരോട് അബ്ദുറഹ്മാൻ സഖാഫി,  കൊമ്പം കെപി മുഹമ്മദ് മുസ്ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, മാളിയേക്കൽ സുലൈമാൻ സഖാഫി, കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി.മൻസൂർ ഹാജി ചെന്നൈ, താഴപ്ര മൊയ്തീൻ കുട്ടി മുസ്ലിയാർ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സയ്യിദ് മുർതള ശിഹാബ് സഖാഫി സ്വാഗതവും കെ ടി അസ്കർഅലി സഖാഫി മൂർക്കനാട് നന്ദിയും പറഞ്ഞു.

ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പാക്കും

എടപ്പാൾ: സ്ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പിലാക്കാൻ എടപ്പാൾ സ്റ്റാർ ലെറ്റ് വനിതാ ചാപ്റ്റർ പ്രഥമ യോഗത്തിൽ തിരുമാനമായി."ജ്വാല" എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിസ്ത്രീകളുടെ സാമ്പത്തിക ഉന്നതി ലക്ഷൃം വെച്ചുളളതാണ്. 33 വർഷമായുള്ള എടപ്പാൾ ജെ. സി ഐക്ക് കീഴിൽ ആദ്യമായാണ് ഒരു വനിത ചാപ്റ്റർ രൂപംകൊളളുന്നത്. എടപ്പാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം അസി.ഡയരക്ടർ പി. സ്മിത ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ യുവ വനിതാ സംരംഭകരായ അശ്വതിബാലകൃഷ്ണനെയും ശബാബ്നനെയും പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.കെ.എസ്.ചിത്ര മുഖാതിഥി ജാബിർഇന്റോറ,മുഹമ്മദ് അഷറഫ്,ഡോ.ഫവാസ് മിസിർ,പ്രകാശ്,സനിൽ,വർഷസന്തോഷ്,ഖമറുദ്ധീൻ,രോഷ്നി ബുഷൈർ,നിത പ്രാണ,ശരണ്യ ബീനിഷ്,സറീന അഷറഫ്, എന്നിവർ സംസാരിച്ചു. ജെ സി.ഐ എടപ്പാൾ സ്റ്റാർ ലെറ്റ് വുമൺ ചാപ്റ്റർ പ്രഥമ പ്രസിഡണ്ട് ആയി റോഷ്നി ബുഷൈറിനെയും സെക്രട്ടറിയായി നിത പ്രാണെയും ട്രഷറർ ആയി സറീന അഷറഫിനെയും തെരെഞ്ഞെടുത്തു.

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് വിളംബര നാടകയാത്രയ്ക്ക് വട്ടംകുളത്ത് തുടക്കം

എടപ്പാൾ: പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം കേരള ശാസ്ത്രസാഹിത്യപരിഷത്ത് വിളംബര നാടകയാത്രയുടെ  പൊന്നാനി മേഖല തല ഉദ്ഘാടനം വട്ടംകുളം  ജെ ബി സ്കൂളിൽ വെച്ച്  പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി രാമകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വി വി മണികണ്ഠൻ മാസ്റ്റർ പി ഗിരീഷ്മാസ്റ്റർ സുധീർ ആലങ്കോട്  ടി ഷാജഹാൻ ഗിരീഷ് മാസ്റ്റർ പി എൻ ദിവാകരൻ രതീഷ് ആലങ്കോട് എം എ നജീബ് തുടങ്ങിയവർസംസാരിച്ചു. തുടർന്ന് നാടകാവതരണം നടന്നു.

അന്നദാനത്തിലേക്ക് ആദ്യത്തെ തുക സംഭാവന നൽകി ഡോ: കൃഷ്ണൻ*

കുറ്റിപ്പുറം: മിനി പമ്പയിൽ അഖില ഭാരത അയ്യപ്പസേവാ സംഘം നടത്തുന്ന അന്നദാനത്തിലേക്ക് ആദ്യതുകയായ പതിനായിരത്തി ഒന്ന് രൂപ സാമൂഹ്യ പ്രവർത്തകനായ ഡോ: കൃഷ്ണൻ നൽകി. മുൻരാജ്യസഭാംഗമായ സി. ഹരിദാസ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ അയ്യപ്പസേവാ സംഘം ജില്ലാ വൈസ്പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, ടി. കൃഷ്ണൻ നായർ,പി.ഗോപ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, ബാലൻ, രാജേഷ് പ്രശാന്തിയിൽ, രാധാകൃഷ്ണൻ പൊന്നാനി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട. നടിയും സംഗീതജ്ഞയും നർത്തകിയുമായആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾകൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു. ഡബ്ബിങ് ആർട്ടിസ്റ്റായുംപിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. നടിയുംനർത്തകിയുമായ താര കല്യാൺ മകളാണ്.

കറവ പശുക്കൾക്ക് കാലി തീറ്റ വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. 

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ യുടെ 2023 - 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിനടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലി തീറ്റ വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. പരിപാടിനഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺറംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അപേക്ഷ നൽകി ഗുണഭോക്ത്യ വിഹിതം അടവാക്കിയ 94 പേർക്കാണ് രണ്ടാം ഘട്ടത്തിൽ കാലിതീറ്റ ലഭിക്കുന്നത്.50% സബ്സിഡി നിരക്കിൽ 843975 രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എംറിയാസ് സ്വാഗതം പറഞ്ഞു.നഗരസഭ കൗൺസിലർമാരായ എൻ.നൂർജഹാൻ,ഹസീനവട്ടോളി,സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണി കൃഷ്ണൻ,നൗഷാദ് നാലകത്ത്, പി.പി. ശൈലജ, റസീന മാലിക്ക് തുടങ്ങിയവർ സംസാരിച്ചു.

തെരുവുവിളക്കുകൾ കണ്ണടച്ചു പ്രതിഷേധവുമായി യുവാക്കൾ

പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ, കണ്ടുബസാർ മേഖലയിൽതെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു യുവജനങ്ങൾ പട്ടാപകൽ പന്തംകൊളുത്തിതെരുവിലിറങ്ങി. അയിരൂർ അസ്‌ഗ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ്പന്തംകൊളുത്തി പ്രതിഷേധം നടത്തിയത്. കണ്ടുബസാറിലെ ഹൈമാക്‌സ് വിളക്ക് അപകടത്തിൽതകർന്നുവെങ്കിലും രണ്ടുവർഷമായിട്ടും ഇതുവരെയും അറ്റകുറ്റപണികൾ നടത്തി കത്തിക്കാനായിട്ടില്ല.  അതിനുപുറമെ അയിരൂർ, കണ്ടുബസാർ മേഖലയിൽ ഗ്രാമീണറോഡുകളിലും തെരുവുവിളക്കുകൾകണ്ണടച്ചു കിടക്കുകയാണ്. അറ്റകുറ്റ പണികൾ നടത്തേണ്ട പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് അധികൃതരുംഇതിനോട് മുഖംതിരിച്ചിരിക്കുകയാണ്. അസ്‌ഗ കലാസാംസ്‌കാരിക വേദി പ്രവർത്തകരുടെനിവേദനത്തെത്തുടർന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രാദേശിക വികസന ഫണ്ടിൽനിന്ന്കണ്ടുബസാറിൽ മിനി ഹൈമാക്‌സ് വിളക്കിന് രണ്ടുലക്ഷം രൂപ അനുവദിച്ചുവെങ്കിലുംഅനുബന്ധമായ നടപടികൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ അനുമതികാത്തിരിക്കാൻ തുടങ്ങിയിട്ട് ആറുമാസമായി. എം.പി. അനുവദിച്ച അഞ്ച് ലക്ഷം രൂപയുംമഠത്തിൽറോഡിനും അനുമതിലഭിക്കാത്തതിനാൽ കാത്തിരിക്കുകയാണ്. കണ്ടുബസാറിൽയുവജനങ്ങൾ നടത്തിയ പന്തംകൊളുത്തി പ്രതിഷേധം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി. റംഷാദ്ഉദ്‌ഘാടനം ചെയ്‌തു.

യൂത്ത്ലീഗിന്റെ സ്നേഹ കൂടാരം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എംബ്രാന്തിരിഉദ്ഘാടനം ചെയ്തു

എടപ്പാൾ: യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ  പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയ സ്നേഹ കൂടാരത്തിൽഒരുമിച്ചിരിക്കാൻ ഉദ്ഘാടകനായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ്എംബ്രാന്തിരിയും."മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മറ്റി വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ". എന്ന  മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്  സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച്‌പ്രചരണാർത്ഥം എടപ്പാൾ പഞ്ചായത്ത് എസ്.ടി.യു കമ്മറ്റി  നിർമ്മിച്ച സ്നേഹ കൂടാരത്തിലാണ്മനോജ് എബ്രാന്തിരി എത്തിയത്. നാട് മുഴുവൻ യൂത്ത് ലീഗ് ഉയർത്തിപ്പിടിക്കുന്ന ഇത്തരം സ്നേഹകൂടാരങ്ങൾ മാതൃകയാണെന്നും  സമയം കിട്ടുമ്പോൾ താനും ഇതിൽ വന്നിരിക്കുമെന്നും കൂടാരംഉദ്ഘാടനം ചെയ്ത് കൊണ്ട് മനോജ് എബ്രാന്തിരി പറഞ്ഞു. ഡിസംബർ 1 മുതൽ 20 വരെ നടക്കുന്ന പഥയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായാണ് സ്നേഹകൂടാരം സ്ഥാപിച്ചിട്ടുള്ളത്. മുള ഉപയോഗിച്ച് വളരെ മനോഹരമായ രീതിയിലാണ് കൂടാരം നിർമ്മിച്ചിട്ടുള്ളത്.  വി.കെ.എ മജീദ്              അദ്ധ്യക്ഷനായി. റഫീഖ് പിലാക്കൽ, മുസ്തഫ പെരിഞ്ചീരി, ഹാരിസ് . ടി,അഷറഫ്കോലക്കാട്,കെ.പി ഖാദർബാഷ, ജാസിർ തലമുണ്ട, അസീസ് കരിമ്പനക്കൽ , ഒ.വി മുഹമ്മദലി , ഒ.വിഉബൈദ്, കെ.വി ബാവ , മുഹമ്മദ് കുട്ടി കല്ലിങ്ങൽ, ഷാജി തുയ്യം എന്നിവർ സംസാരിച്ചു.

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത്മതിലില്‍ ഇടിച്ച് നിന്നു.ചൊവ്വാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് അപകടം.എടപ്പാള്‍ ഭാഗത്ത്നിന്ന് വന്നിരുന്ന പ്രിൻസ് ഡ്രൈവിംഗ് സ്കൂളിന്റെ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റ്തകര്‍ത്ത് കുഴിയില്‍ വീണ് മതിലില്‍ ഇടിച്ചാണ് നിന്നത്.അപകടത്തില്‍ പെട്ട കാറില്‍ ഉണ്ടായിരുന്നവര്‍പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയും ഇന്നുമായി ചങ്ങരംകുളം എടപ്പാള്‍മേഖലയില്‍ നടന്ന നാലോളം അപകടങ്ങളിലായി 20 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.