/അറബിക് വെമിനാറും അധ്യാപക സാഹിത്യ മത്സരവും പൊന്നാനിയിൽ.

അറബിക് വെമിനാറും അധ്യാപക സാഹിത്യ മത്സരവും പൊന്നാനിയിൽ.

പൊന്നാനി:* പൊതു വിദ്യാഭ്യാസവകുപ്പ് അറബിക് യൂനിറ്റ് സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാഅറബിക് സെമിനാറും,അധ്യാപക സാഹിത്യ മത്സരവും അടുത്ത മാസം16 ന് പൊന്നാനിസബ്ജില്ലയിലെ പുറങ്ങ് ബിവൂസ് ലോഞ്ചിൽ വെച്ച് നടക്കും.

16 മത്സരയഇനങ്ങളിൽ ജില്ലയിലെ മുന്നോറോളം അധ്യാപകർ മത്സരാർത്ഥികളായും നാനൂറോളംഅധ്യാപകർ പ്രതിനിധികളായും പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

പുറങ്ങ് ബിവൂസ് ലോഞ്ചിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം .കെസുബൈർ ഉദ്ഘാടനം ചെയ്തു.