എടപ്പാൾ:അന്താരാഷ്ട്ര അറബിക് ഭാഷ ദിനം വട്ടംകുളം സി.പി.എൻ യു. പി. സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചുദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മാഗസിന്റെ പ്രകാശനംസ്റ്റാഫ് സെക്രട്ടറി സി സജി നിർവഹിച്ചു.
ജില്ലാ അറബി കലോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫി വിതരണം എച്ച് എം ഇൻ ചാർജ് കെ വിനസീമ നടത്തി.
സി കെ സൈനുദ്ദീൻ, എം. കെ.അർഷിന,
കെ. ഷാലി,കെ വി ഷാനിബ, ലില്ലി എ, ശ്രീലജ എന്നിവർ പ്രസംഗിച്ചു.










