പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്…
_തിരുവനന്തപുരം : തിരുവനന്തപുരത്ത് മഴ തുടരുന്നതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുൻകരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍അടച്ചത്._
_തിരുവനന്തപുരത്തിന് പുറമെ, കൊല്ലം പത്തനംതിട്ട ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ്പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.










