ചങ്ങരംകുളം: തൊഴിലവസരം നിഷേധിക്കലിനും റെയിൽവെ ദുരിതയാത്രക്ക് പരിഹാരം കാണതെതുടരുന്ന അവഗണനക്കും എതിരെ ഡിവൈഎഫ്ഐ ജനുവരി 24 ന് കാസർഗോഡ് മുതൽതിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ നന്നംമുക്ക് പഞ്ചായത്ത് സംഘാടക സമിതിരൂപീകരിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ എം.അജയഘോഷിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗം പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.യദുഗോപക്,വി.വി.കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.അക്ഷയ്.പി. എ സ്വാഗതവുംനിസാർ ബാബു നന്ദിയും പറഞ്ഞു.
UncategorizedDecember 21, 2023










