എടപ്പാൾ: സ്ത്രീധനത്തിനും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കുമെ തിരെഎടപ്പാൾ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി എടപ്പാളിൽ സധൈര്യം എന്ന പേരിൽ രാത്രി നടത്തംസംഘടിപ്പിച്ചു. പഴയ ബ്ലോക്ക് മുതൽ അംശകച്ചേരി വരെ നടത്തിയ പരിപാടി സുരേഷ് പൊല്പാക്കരഉദ്ഘാടനം ചെയ്തു. ജിഷ കുട്ടത്ത് അധ്യക്ഷത വഹിച്ചു. ഇ പി വേലായുധൻ, അഡ്വ. കവിത ശങ്കർ, ടിഗോപിനാഥൻ, അമീർ കല്ലിങ്ങൽ, ശ്രീജ ചന്ദ്രൻ, റംല ഉണ്ണി, എന്നിവർ പ്രസംഗിച്ചു. സ്ത്രീധന വിരുദ്ധപ്രതിജ്ഞ എടുത്തു.










