/ബിരിയാണി ചലഞ്ചിലൂടേ സ്വരൂപിച്ച എട്ട് ലക്ഷം രൂപ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍കൈമാറി ഉദ്ഘാടനം ചെയ്തു .

ബിരിയാണി ചലഞ്ചിലൂടേ സ്വരൂപിച്ച എട്ട് ലക്ഷം രൂപ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍കൈമാറി ഉദ്ഘാടനം ചെയ്തു .

മാടമ്പത്ത് പള്ളിയായിൽ സൈഫുദ്ധീന് മജ്ജ മാറ്റിവെക്കാൻ വേണ്ടി എടയൂര്‍ മണ്ണത്ത്പറമ്പ് മുസ്ലിംലീഗിന്റെയും യൂത്ത് ലീഗ് ചിറക് യൂത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ബിരിയാണി ചലഞ്ചിലൂടേസ്വരൂപിച്ച എട്ട് ലക്ഷം രൂപ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി ഉദ്ഘാടനംചെയ്തു .പരിപാടിയിൽ 

അത്തിപറ്റ വാഹിദ് മുസ്ല്യാർ പ്രാർത്ഥന സദസിന് നേതൃത്വം നല്‍കി .

കരീം കെപി ,ഫൈസല്‍ വാഫി കാടാമ്പുഴ ,റഷീദ് കീശ്ശേരി ,മുസ്തഫ നദ്‌വി എടയൂര്‍ ,റിയാസ് മാസ്റ്റര്‍,അബുബക്കര്‍ ബാഖവി ,ശിഹാബ് വാതുക്കാട്ടിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു .

മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം സെക്രട്ടറിമാരായ പി .ശരീഫ് മാസ്റ്റര്‍ ,മജീദ് കെടി ,മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡന്റ് എകെ .മുസ്തഫ, സെക്രട്ടറി ഷാഫി വെള്ളൂരാന് ,യൂത്ത് ലീഗ് മണ്ഡലംസെക്രട്ടറി ശിഹാബ് എടയൂർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി മുനീര്‍ മാസ്റ്റര്‍ ,ബദരിയ്യ ജുമാമസ്ജിദ് പ്രസിഡന്റ് സയ്യിദ് സൈനുദ്ദീന്‍ കോയ തങ്ങള്‍ ,സെക്രട്ടറി എം .സി മൊയ്തു ഹാജി .എടയൂർമഹല്ല് വൈസ് പ്രസിഡന്റ് എംസി ,കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.