എംവിഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി, സുന്നി വിദ്യാഭ്യാസ ബോർഡിന്‍റെ പാഠ പുസ്തകത്തെഅഭിനന്ദിച്ചു.

മലപ്പുറം: സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങളെ അഭിനന്ദിക്കാൻ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ നേരിട്ടെത്തിയ വിവരം പങ്കുവച്ച് സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി. റോഡ് സുരക്ഷാ നിയമങ്ങൾ, ഒരു കഥ പറയുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളിലേക്ക്പകരുന്നതുകൊണ്ടാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങൾക്ക് വലിയ അഭിനന്ദനപ്രവാഹം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹാര്‍ദം, പ്രകൃതി സംരക്ഷണം, ആരോ​ഗ്യം, മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ തുടങ്ങിയ സാമൂഹിക ഗുണങ്ങൾ പകരുന്നതിനാവശ്യമായ പാഠഭാഗങ്ങളാല്‍ സമ്പന്നമാണ് സുന്നിവിദ്യാഭ്യാസ ബോർഡിന്റെ പുസ്തകങ്ങളെന്നും ഈ മാതൃകമുഴുവന്‍ മേഖലകളിലേക്കും പകര്‍ത്തപ്പെടേണ്ടതാണ് എന്നാണ് വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ളപ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

ഓപ്പൺ ജിം എടയൂരിന് സമർപ്പിച്ചു.

എടയൂർ :കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുംഅനുവദിച്ച ഓപ്പൺ ജിം, എടയൂരിലെ പ്രകൃതി രമണീയമായ ഒടുങ്ങാട്ടുകുളത്തിന്റെ പരിസരത്ത്ഭരണസമിതി അംഗങ്ങളുടെയും മറ്റു ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരുടെയും വിവിധ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ബഹു. എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ അവർകൾ നാടിന് സമർപ്പിച്ചു. 

ബിജെപി ആലംകോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല നടത്തി

ചങ്ങരംകുളം:ആലുവയിൽ ബാലിക അതി മൃഗീയമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച്  ബി ജെപി  ആലംകോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല നടത്തി.ബി.ജെ.പി.സംസ്ഥാനസമിതി അംഗം ടി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ആലങ്കോട് പഞ്ചായത്ത് കമ്മറ്റിപ്രസിഡന്റ് ബിജു മാന്തടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ശ്രീനിവാരനാട്ട് ,അനീഷ്മൂക്കുതല ,ബിബിൻ കോക്കൂർ യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുബി ചേലാക്കൽ ,സുദർശനൻ , ബാലകൃഷ്ണൻ കെ.പി, മണികണ്ഠൻ പന്താവൂർ തുടങ്ങിയവർ പ്രസംഗിച്ചു. 

മുഹമ്മദ് മുഹ്സിൻ എംഎൽഎ സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു

പാലക്കാട്: പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന്രാജി വെച്ചു. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന്പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചർച്ചചെയ്യും. അതേസമയം, മുഹ്സിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവർത്തനംനടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്സിനെതിരെ നടപടിയെടുത്തതിൽ സിപിഐയില്‍ അമർഷം പുകയുന്നുണ്ട്. സിപിഐ ജില്ലാകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക്ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പട്ടാമ്പി എംഎല്‍എ മുഹമദ് മുഹ്‌സിനെതിരെഅച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെപ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച്അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാകമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗംകൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്.  കാനംപക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎഅടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. കാനംരാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞസമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. കെഇ ഇസ്മായില്‍ വിഭാഗം മണ്ഡലംകമ്മിറ്റിയിൽ മുൻതൂക്കം നേടിയിരുന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎ കാനം വിഭാഗത്തിന് ഒപ്പമല്ല.

കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച്;നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരംകേസെടുത്തു

പെരുമ്പടപ്പ്: കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസ്സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിസിദ്ദിഖ് പന്താവൂർ ഉൾപ്പെടെ 87  പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പെരുമ്പടപ്പ് പോലീസ്കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹൈബൽ പാലപ്പെട്ടി,കോൺഗ്രസ്വെളിയങ്കോട് ബ്ലോക്ക് പ്രസിഡൻറ് പി.ടി. അബ്ദുൽഖാദർ,കോൺഗ്രസ് നേതാക്കളായ ഹുറൈർകൊടക്കാട്ട്,നവാസ് കോതമുക്ക് തുടങ്ങിയ 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് പോലീസ്കേസെടുത്തത്.

അഞ്ചുതെങ്ങ്‌ മാമ്പള്ളിയിൽ കടൽത്തീരത്ത്‌ നവജാതശിശുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയകേസിൽ അമ്മയെ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു

മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ ജൂലിയെ(40)യാണ്‌ അറസ്റ്റ്ചെയ്‌തത്‌. ഇവരെ കോടതിയിൽഹാജരാക്കി റിമാൻഡ്ചെയ്‌തു. 18ന് രാവിലെ 3.30 ഓടെ മാമ്പള്ളി പള്ളിക്കു സമീപംതെരുവുനായ്‌ക്കൾ കടിച്ചുപറിയ്‌ക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടത്‌. നായകളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്‌ടപ്പെട്ടിരുന്നു. 15ന് പുലർച്ചെ5.30ഓടെ വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ജൂലി കത്രിക ഉപയോഗിച്ച് പൊക്കിൾകൊടിമുറിയ്‌ക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ വായും മൂക്കും പൊത്തി പിടിച്ച് കൊലപ്പെടുത്തി. മൃതദേഹം ബക്കറ്റിൽ സൂക്ഷിച്ചു. പുലർച്ചെ ആറോടെ വീടിനടുത്ത്‌ വെട്ടുകത്തി ഉപയോഗിച്ച് കുഴികുത്തി കുഴിച്ചിട്ടു. പിന്നീട്‌ തെരുവുനായ്‌ക്കൾ മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു. ജൂലിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.

മണിപ്പുർ കലാപത്തിന്‌ പിന്നിൽ മനുവാദ രാഷ്‌ട്രീയ അജൻഡ: ഗീവർഗീസ്‌ മാർ കൂറിലോസ്‌

കോട്ടയം > ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള മനുവാദ രാഷ്‌ട്രീയ അജൻഡയുടെ ഭാഗമായിആസൂത്രിതമായി നടപ്പാക്കുന്നതാണ്‌ മണിപ്പുരിലെ കലാപമെന്ന്‌ യാക്കോബായ സഭ നിരണംഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു. ഇതിനെതിരെ ഇനിയുംപ്രതികരിച്ചില്ലെങ്കിൽ ഇന്ത്യ എന്ന സങ്കൽപം തന്നെ തകരും. മണിപ്പുരിലേത്‌ ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മാത്രമായി ചെറുതാക്കിക്കാണിക്കാനുള്ള ശ്രമംഭരണകൂടം നടത്തുന്നുണ്ട്‌. എന്നാൽ അതിനപ്പുറം, വർഗീയ ലഹളയായി അത്‌ മാറിക്കഴിഞ്ഞെന്നകാര്യത്തിൽ സംശയമില്ല. മണിപ്പുർ കലാപത്തിൽ പ്രതിഷേധിച്ച്‌ വനിതാസാഹിതി കോട്ടയത്ത്‌സംഘടിപ്പിച്ച സാംസ്‌കാരിക സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി രാജ്യത്ത്‌ നടപ്പാക്കിവരുന്ന ഭരണകൂട ഭീകരതയുടെ അവസാന ഉദാഹരണം മാത്രമാണ്‌മണിപ്പുർ.  പ്രധാനമന്ത്രി മൗനത്തിന്റെ വൽമീകത്തിൽ അഭയംപ്രാപിച്ചിരിക്കുന്നു. രാജ്യത്തെ സ്‌ത്രീകളുടെ മാനത്തിന്‌ ഇപ്പോൾ എന്ത്‌ വിലയാണുള്ളത്‌.

പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ്കോയയെ ഹൈദരാബാദിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാട്ടിലെത്തിക്കാൻപൊലീസ് സംഘം ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് തിരിച്ചു. ഇയാൾ ഹൈദരാബാദിലുണ്ടെന്നരഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷിക്കാനായി നാലംഗസംഘം നേരത്തെഹൈദരാബാദിലെത്തിയിരുന്നു. ഇവരുടെ കസ്റ്റഡിയിലാണ് പ്രതിയപ്പോൾ. കഴിഞ്ഞ 20നായിരുന്നുനാടിനെ ഞെട്ടിച്ച സംഭവം. ഗൾഫിൽ നിന്നെത്തിയ ഇയാൾ പൊന്നാനി കോർട്ട് മൈതാനത്തിനടുത്തുള്ള സ്വന്തം വീട്ടിൽതാമസിക്കുന്ന ഭാര്യ ആലിങ്ങൽ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയുംകൊലപ്പെടുത്തിയശേഷം കനോലി കനാൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാൾ മുമ്പുംഭാര്യയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. പൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെതാൽക്കാലിക ജീവനക്കാരിയായിരുന്ന സുലൈഖ മൂന്ന് മക്കളുമൊത്ത് ഉമ്മയ്ക്കൊപ്പമായിരുന്നുതാമസം.

മൺസൂൺ ബമ്പർ 10 കോടി ബാഗ്യവാൻമാർ പരപ്പനങ്ങാടിയിലെ ഹരിത കർമ്മസേനാ അംഗങ്ങൾക്ക്

പരപ്പനങ്ങാടി*:കേരള ലോട്ടറി വകുപ്പിൻ്റെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10 കോടി അടിച്ചത്പരപ്പനങ്ങാടി സ്വദേശികൾക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേനാഅംഗളായി പത്ത് പേര് ചേർന്നാണ് ലോട്ടറിഎട്ത്തത്. ഇവർ എടുത്ത MB 200261 എന്ന നമ്പറിലുള്ള ട്ടിക്കറ്റിനാണ് ഒന്നാം സമ്മനമായ 10 കോടി അടിച്ചത്. ലോട്ടി പരപ്പനങ്ങാടിയിലെ ഒരു ബേങ്കിന് കൈമാറിയിട്ട് ഉണ്ട്.

അംഗൻവാടി ടീച്ചറുടെ മാല ബൈക്കിലെത്തി പൊട്ടിച്ച് പോയ പ്രതി വളാഞ്ചേരി പോലീസിന്റെപിടിയിൽ..

അംഗൻവാടിയിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നുവരുന്ന സമയം അജിത എന്നിവരുടെമാല,വളാഞ്ചേരി കോഴിക്കോട് റോഡിൽ റിലയൻസ് പമ്പിന്റെ പുറകുവശത്തുള്ള റോഡിൽ വച്ച്ബൈക്കഇല്  വന്ന പ്രതി പൊട്ടിച്ച് പോകുകയായിരുന്നു...... പോലീസിന്റെ അന്വേഷണത്തിൽ പ്രതി വളാഞ്ചേരി കാവുംപുറം സ്വദേശിയായ ഹനീഫ ഹാജിയുടെമകനായമുഹമ്മദ് റഫീഖ്  ,പാറപ്പള്ളിയിൽ ഹൗസ് എന്ന ആളെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു.... കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും മോഷ്ടിച്ച മൂന്ന് പവനോളം തൂക്കം വരുന്നമാലയും വളാഞ്ചേരി ടൗണിൽ ജ്വല്ലറിയിൽ വിറ്റത് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തു...... സ്ഥിരമായി മോഷ്ടാക്കളിൽ നിന്നും സ്വർണ്ണം അമിത ലാഭം എടുത്ത് വാങ്ങി വില്പന നടത്തിയിരുന്നുവളാഞ്ചേരിയിലെ ത്രീ മൂർത്തി ഷോപ്പ് ഉടമയായ ദത്ത satt എന്ന ആളെയും പോലീസ് അറസ്റ്റ് ചെയ്തു..