ചങ്ങരംകുളം: കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച്ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ചങ്ങരംകുളം ആലംകോട് സ്വദേശി പൂവത്ത് പറമ്പിൽഅബ്ദുൽ ലത്തീഫ്(40)നൊണ് പരിക്കേറ്റത്.പരിക്കേറ്റ അബ്ദുൽ ലത്തീഫിനെ എടപ്പാളിലെ സ്വകാര്യആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലുംപ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ കാളാച്ചാൽ എടപ്പാൾ റോഡിലാണ്അപകടം.എടപ്പാൾ ഭാഗത്ത് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോയും ചങ്ങരംകുളം ഭാഗത്ത്നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോപൂർണ്ണമായും തകർന്നു.
KeralaAugust 22, 2023










