പൊന്നാനി: ഓണം അടുത്തെത്തിയിട്ടും ഈഴുവത്തിരുത്തി മാവേലി സ്റ്റോറിൽ ഭക്ഷ്യ സബ്സിഡിസാധനങ്ങൾ എത്തിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നടപടികളിൽപ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കലത്തിൽ കഞ്ഞി വെച്ച്വിതരണം ചെയ്തു.മാവേലി സ്റ്റോർ വന്നതിനുശേഷം ഉത്സവ ആഘോഷ കാലങ്ങളിൽ സബ്സിഡിഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെയുള്ള കാലഘട്ടം ആദ്യമായാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രതിഷേധ സമരംഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് എൻ പിനബീൽ അധ്യക്ഷത വഹിച്ചു.പുന്നക്കൽ സുരേഷ്, ജെപി വേലാ യുധൻ, എ പവിത്രകുമാർ, സി എശിവകുമാർ, എൻ പി സുരേന്ദ്രൻ, കെ പി സോമൻ, ഉസ്മാൻ തെയ്യങ്ങാട്, സി ജാഫർ കാളമ്മൽഅബു, ഗഫൂർ, അഡ്വ സുജീർ, ശ്രീകല, ഹഫ്സത്ത്, അമ്മുക്കുട്ടി, വി വി യശോദ, റഹീം, നാസർപുത്തൻകുളം, അലി ചെറുവത്തൂർ,ഫസലൂറഹ്മാൻ, ബാലകൃഷ്ണൻ കടവനാട് എന്നിവർ പങ്കെടുത്തുസംസാരിച്ചു.










